Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മോദി രണ്ടാം വരവറിയിച്ചപ്പോൾ 'മേഘ തിയറിക്ക്' കരസേനാ മേധാവി വക പൂർണ പിന്തുണ; 'മേഘങ്ങളുണ്ടെങ്കിൽ യുദ്ധവിമാനങ്ങൾക്ക് ചില റഡാറുകളിൽ നിന്നും രക്ഷപെടാനാകും; മേഘങ്ങൾ ഉള്ളപ്പോൾ പ്രവർത്തിപ്പിക്കാവുന്ന റഡാറുകളുമുണ്ട്'; ഹിന്ദി ഹൃദയഭൂമിയടക്കം തൂത്തുവാരി ബിജെപി ഭരണം പിടിച്ചതോടെ 'ട്രോൾ സമയം' മുതലാരംഭിച്ച മൗനത്തിന് ഗുഡ് ബൈ പറഞ്ഞ് ബിപിൻ റാവത്ത്

മോദി രണ്ടാം വരവറിയിച്ചപ്പോൾ 'മേഘ തിയറിക്ക്' കരസേനാ മേധാവി വക പൂർണ പിന്തുണ;  'മേഘങ്ങളുണ്ടെങ്കിൽ യുദ്ധവിമാനങ്ങൾക്ക് ചില റഡാറുകളിൽ നിന്നും രക്ഷപെടാനാകും; മേഘങ്ങൾ ഉള്ളപ്പോൾ പ്രവർത്തിപ്പിക്കാവുന്ന റഡാറുകളുമുണ്ട്'; ഹിന്ദി ഹൃദയഭൂമിയടക്കം തൂത്തുവാരി ബിജെപി ഭരണം പിടിച്ചതോടെ 'ട്രോൾ സമയം' മുതലാരംഭിച്ച മൗനത്തിന് ഗുഡ് ബൈ പറഞ്ഞ് ബിപിൻ റാവത്ത്

മറുനാടൻ ഡെസ്‌ക്‌

കണ്ണൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചരണ സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഏറെ വെട്ടിലാക്കിയ ഒന്നാണ് റഡാറിനെ പറ്റിയുള്ള പരാമർശം. ബാലാക്കോട്ട് ആക്രമണം മഴയും മേഘവുമുള്ള സമയത്ത് നടത്തിയത് തന്റെ നിർദ്ദേശപ്രകാരമാണെന്നും അത് നമ്മുടെ വിമാനങ്ങളെ റഡാറുകളിൽ നിന്നും മറയ്ക്കുമെന്ന് എനിക്ക് തോന്നിയെന്നുമാണ് മോദി ചാനൽ അഭിമുഖത്തിനിടെ പറഞ്ഞത്. ഇത് പിന്നീട് സമൂഹ മാധ്യമത്തിലടക്കം ട്രോളിന് കാരണമായെങ്കിലും തിരഞ്ഞെടുപ്പ് ഫലത്തെ ഇത് ബാധിച്ചില്ല.

വൻ ഭൂരിപക്ഷത്തോടെ മോദി സർക്കാർ രണ്ടാമതും അധികാരത്തിലെത്തുന്ന വേളയിലാണ് മോദിയുടെ വാക്കുകൾക്ക് പിന്തുണയുമായി കരസേനാ മേധാവി ബിപിൻ റാവത്ത് രംഗത്തെത്തിയെത്. മേഘങ്ങൾ ഉണ്ടെങ്കിൽ യുദ്ധ വിമനങ്ങൾക്ക് ചില റഡാറുകളിൽ നിന്ന് രക്ഷപ്പെടാനാകുമെന്നും. എന്നാൽ മേഘങ്ങൾ ഉള്ളപ്പോഴും പ്രവർത്തിക്കാൻ കഴിയുന്ന സംവിധാനമുള്ള റഡാറുകൾ ഉണ്ടെന്നുമാണ് കരസേനാ മേധാവി വ്യക്തമാക്കിയത്.

അതിർത്തിക്ക് അപ്പുറം ഇപ്പോഴും തീവ്രവാദികളെ പരിശീലിപ്പിക്കുന്ന ക്യാമ്പുകൾ ഉണ്ടെന്ന് പറഞ്ഞ ബിപിൻ റാവത്ത് അത് അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്ന് അറിയിച്ചു. സാങ്കേതിക മികവ് സൈന്യം തുടർച്ചയായി വർധിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും കരസേന മേധാവി കണ്ണൂരിൽ അഭിപ്രായപ്പെട്ടു.

ട്രോൾ വർഷം ചൊരിഞ്ഞ 'മേഘ തിയറി'

ചാനൽ അഭിമുഖത്തിൽ മോദി പറഞ്ഞ വാക്കുകൾ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ കോൺഗ്രസും വജ്രായുധമാക്കിയിരുന്നു. പത്ര സമ്മേളനത്തിലുൾപ്പടെ മോദിയെ പരിഹസിക്കാൻ രാഹുൽ 'മേഘ തിയറി' ഉപയോഗിച്ചിരുന്നുവെന്നും ഓർക്കണം. ന്യൂസ് നേഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ മോദി പറഞ്ഞതിങ്ങനെ: 'വ്യോമാക്രമണം നടത്തുന്ന ദിവസം കാലാവസ്ഥ അത്ര സുഖകരമല്ലായിരുന്നു.

മേഘാവൃതമായ അന്തരീക്ഷവും കനത്ത മഴയുമുണ്ടായിരുന്നു. മേഘാവൃതമായ അന്തരീക്ഷം മൂലം നമുക്ക് മുന്നോട്ട് പോകാൻ സാധിക്കുമോ എന്ന സംശയമുയർന്നു. വിദഗ്ദ്ധരിൽ ചിലർ ആക്രമണം മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കാൻ പറഞ്ഞു. എന്റെ മനസ്സിൽ രണ്ട് കാര്യങ്ങളാണ് ഉണ്ടായിരുന്നത്. ഒന്ന് രഹസ്യമായിരുന്നു. ഞാൻ ശാസ്ത്രത്തെക്കുറിച്ച് അത്ര വശമുള്ള ആളല്ല എന്നാലും ആ സമയത്താണ് എന്റെ മനസ്സിൽ ഒരു കാര്യം തോന്നിയത്.

മേഘവും മഴയും നമുക്ക് ഗുണകരമാണെന്ന് എനിക്ക് തോന്നി. റഡാറുകളിൽ നിന്ന് നമ്മുടെ വിമാനങ്ങളെ മേഘം മറയ്ക്കുമെന്ന് എനിക്ക് തോന്നി. ഞാനത് അവതരിപ്പിച്ചു. എല്ലാവരും ആശയക്കുഴപ്പത്തിലായി. ഒടുവിൽ ഈ ആശയത്തിൽ ആക്രമണം നടത്തുക തന്നെ ചെയ്തു'. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP