Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'കുമ്മനവും കെ.സുരേന്ദ്രനും സുരേഷ് ഗോപിയുമൊക്കെ തോറ്റപ്പോൾ നന്മയും വിശ്വാസവും മാത്രമാണ് തോറ്റു പോയത്; തീർച്ചയായും സങ്കടമുണ്ട്...ഒരുപാട് വിഷമമുണ്ട്'; കേരളത്തിലെ ബിജെപിയുടെ തോൽവിയിൽ സങ്കടമറിയിച്ച് സംവിധായകൻ രാജസേനൻ; 'കേരളം ഇന്ത്യയിൽ അല്ലെന്ന് വീണ്ടും തെളിയിച്ചു'വെന്നും രാജസേനൻ

'കുമ്മനവും കെ.സുരേന്ദ്രനും സുരേഷ് ഗോപിയുമൊക്കെ തോറ്റപ്പോൾ നന്മയും വിശ്വാസവും മാത്രമാണ് തോറ്റു പോയത്; തീർച്ചയായും സങ്കടമുണ്ട്...ഒരുപാട് വിഷമമുണ്ട്'; കേരളത്തിലെ ബിജെപിയുടെ തോൽവിയിൽ സങ്കടമറിയിച്ച് സംവിധായകൻ രാജസേനൻ; 'കേരളം ഇന്ത്യയിൽ അല്ലെന്ന് വീണ്ടും തെളിയിച്ചു'വെന്നും രാജസേനൻ

മറുനാടൻ ഡെസ്‌ക്‌

രാജ്യം വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ച 'രണ്ടാമൂഴ'ത്തിന്റെ തരംഗം എങ്ങും അലയടിക്കുകയാണ്. ഇക്കുറി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ സാധാരണയിലും അധികം മുൻതൂക്കം ലഭിക്കുമെന്ന് സ്വപ്‌നം കണ്ട് ബിജെപിക്ക് വോട്ടു നില ഉയർത്താൻ കഴിഞ്ഞെങ്കിലും ഒരു സീറ്റിൽ പോലും വിജയം കൊയ്യാനായില്ല. രാജ്യത്ത് കേരളത്തിൽ ബിജെപി നേരിട്ട തിരിച്ചടിക്ക് പിന്നാലെ ഇപ്പോൾ സമൂഹ മാധ്യമത്തിലൂടെ സങ്കടം അറിയിക്കുകയാണ് ബിജെപി അനുകൂലികൾ.

ഈ വേളയിലാണ് ബിജെപിയുടെ പരാജയത്തിൽ സങ്കടമറിയിച്ച് സംവിധായകൻ രാജസേനനും രംഗത്തെത്തിയത്. മോദി അധികാരം നില നിർത്തിയതിൽ സന്തോഷമുണ്ട്. 'കുമ്മനവും കെ.സുരേന്ദ്രനും സുരേഷ് ഗോപിയുമൊക്കെ തോറ്റപ്പോൾ തോറ്റു പോയത് നന്മയും വിശ്വാസവും മാത്രമാണ്, തീർച്ചയായും സങ്കടമുണ്ട്...ഒരുപാട് വിഷമമുണ്ട്' എന്നാണ് ഫേസ്‌ബുക്ക് വീഡിയോയിലൂടെ രാജസേനൻ അറിയിച്ചത്.

കേരളത്തിലെ ബിജെപിയുടെ തോൽവിയെക്കുറിച്ച് രാജസേനൻ

ഭാരതം ബിജെപിയും നരേന്ദ്ര മോദിയും ചേർന്ന് എടുക്കുകാ, എന്ന് ഞാൻ നേരത്തേ പറഞ്ഞിരുന്നു. അക്ഷരാർഥത്തിൽ അത് സംഭവിച്ചു. ഭാരതം മോദിജിയും ബിജെപിയും ചേർന്ന് എടുത്തുകഴിഞ്ഞു. ഇനി ഒരിക്കലും ഒരു രാഷ്ട്രീയ പാർട്ടിക്കും തിരിച്ചുനൽകാൻ കഴിയാത്ത രീതിയിൽ അസാമാന്യ വിജയത്തോടെ എടുത്തു. പക്ഷേ കേരളം ഭാരതത്തിൽ അല്ല എന്ന് നമ്മൾ ഒന്നുകൂടി തെളിയിച്ചു എന്നതാണ് ദുഃഖകരമായ സത്യം. ശ്രീ കുമ്മനവും കെ സുരേന്ദ്രനും സുരേഷ് ഗോപിയുമൊക്കെ ഇവിടെ തോറ്റപ്പോൾ, തോറ്റത് നന്മയും വിശ്വാസവും മാത്രമാണ്.

ജയിച്ചതാണെങ്കിലോ കുറേ അഴിമതിയും കുറേ അക്രമവും. വേറൊന്നുമില്ല, കാലാകാലങ്ങളായി നമ്മളിങ്ങനെ മണ്ടത്തരം കാണിച്ച് തെളിയിച്ചതാണ്. ഇനിയും അനുഭവിക്കുക, അത്രേയുള്ളൂ. പക്ഷേ ഒരു കാര്യം, സ്വന്തം നാടിന് എതിരായിട്ട് ഇങ്ങനെ ചിന്തിക്കുന്ന ഒരു സമൂഹം കേരളത്തിലല്ലാതെ ലോകത്തിൽ എവിടെയും കാണാൻ സാധിക്കില്ല. തീർച്ഛയായും സങ്കടമുണ്ട്, ഒരുപാട് വിഷമമുണ്ട്. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP