Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'സിദ്ദീഖെന്നെഴുതാൻ ഡബ്യുസിസിയുടെ കൈകൾക്ക് വിറയലുണ്ടോ' ? നടൻ സിദ്ദീഖിനെതിരായ മീടൂ ആരോപണത്തിൽ പ്രതികരിച്ച ഡബ്യുസിസിയുടെ ഫേസ്‌ബുക്ക് പോസ്റ്റിനോട് പ്രേക്ഷകരുടെ ചോദ്യശരം; 'നടന്മാരുടെ സംഘടനയുടെ ഭാരവാഹികളിൽ പ്രമുഖനായ ആളിൽ നിന്നുണ്ടായ ഈ പ്രതികരണം അപമാനകരമാണ്' എന്ന വരികൾക്ക് പിന്നാലെ കുറ്റം തെളിയുന്നത് വരെ 'അവനോടൊപ്പമെന്നും' കമന്റ് ബോക്‌സിൽ ഹാഷ്ടാഗ്

'സിദ്ദീഖെന്നെഴുതാൻ ഡബ്യുസിസിയുടെ കൈകൾക്ക് വിറയലുണ്ടോ' ? നടൻ സിദ്ദീഖിനെതിരായ മീടൂ ആരോപണത്തിൽ പ്രതികരിച്ച ഡബ്യുസിസിയുടെ ഫേസ്‌ബുക്ക് പോസ്റ്റിനോട് പ്രേക്ഷകരുടെ ചോദ്യശരം; 'നടന്മാരുടെ സംഘടനയുടെ ഭാരവാഹികളിൽ പ്രമുഖനായ ആളിൽ നിന്നുണ്ടായ ഈ പ്രതികരണം അപമാനകരമാണ്' എന്ന വരികൾക്ക് പിന്നാലെ കുറ്റം തെളിയുന്നത് വരെ 'അവനോടൊപ്പമെന്നും' കമന്റ് ബോക്‌സിൽ ഹാഷ്ടാഗ്

മറുനാടൻ ഡെസ്‌ക്‌

മലയാള സിനിമയിൽ മീടു ആരോപണങ്ങൾ ഒന്നടങ്ങി വന്ന വേളിലാണ് നടൻ സിദ്ദീഖിനെതിരെ ആരോപണവുമായി യുവനടി രേവതി സമ്പത്ത് രംഗത്തെത്തിയത്. എന്നാൽ ആരോപണം നടത്തി ഏറെ ദിവസങ്ങൾക്ക് ശേഷമാണ് വനിതകളുടെ സംഘടനയായ ഡബ്യുസിസി പ്രതികരിച്ചത്. വുമൺ ഇൻ കലക്ടീവിന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെയായിരുന്നു പ്രതികരണം. 'നിയമപരമായി ഏത് തൊഴിലിടത്തിലും സ്ത്രീകളുടെതായ പരാതി ഉയർന്നാൽ അത് കൈകാര്യം ചെയ്യാനുള്ള സുപ്രീം കോടതി മാർഗ്ഗ നിർദ്ദേശ പ്രകാരമുള്ള സമിതി ഉണ്ടാക്കാൻ നിയമപരമായ ഉത്തരവാദിത്വം ഉള്ളവരാണ് സംഘടനാ നേതാക്കൾ എന്ന് ഓർമ്മിക്കേണ്ടതുണ്ട്.

അതിനിയും നമ്മുടെ ഇൻഡസ്ട്രിയിൽ ഇല്ലെന്നത് നാണക്കേടാണ്. അതിന് നമ്മുടെ ചലച്ചിത്രമേഖല ഇനിയെങ്കിലും തയ്യാറാകണം. അതാണ് നീതി. സ്ത്രീയുടെ പരാതിയെ പരിഹാസം കൊണ്ട് നിശബ്ദമാക്കാൻ നോക്കുന്നത് അന്യായവും നിയമവിരുദ്ധവും ശിക്ഷാർഹവുമാണ് ' എന്നും പോസ്റ്റിലൂടെ വ്യക്തമാക്കുന്നുണ്ട്.

എന്നാൽ പോസ്റ്റിൽ നടൻ സിദ്ദീഖിന്റെയോ രേവതിയുടേയോ പേര് പറഞ്ഞിരുന്നില്ല. ഇതോടെ സിദ്ദീഖെന്നെഴുതാൻ ഡബ്യുസിസിയുടെ കൈകൾക്ക് വിറയലുണ്ടോ എന്നതടക്കമുള്ള ചോദ്യശരങ്ങളാണ് തേടിയെത്തിയത്. മാത്രമല്ല കുറ്റം തെളിയുന്നത് വരെ അവനോടോപ്പെ എന്ന ഹാഷ്ടാഗ് വരെ കമന്റ് ബോക്‌സുകളിൽ രൂപപ്പെട്ടിരുന്നു.

സിദ്ദിഖ് അപമര്യാദയായി പെരുമാറിയതിന്റെ അനുഭവം വെളിപ്പെടുത്തി യുവനടി രേവതി സമ്പത്ത് രംഗത്തെ എത്തുമ്പോൾ വിഷയത്തിൽ മൗനം പാലിക്കാനാണ് മലയാള സിനിമയിലെ മറ്റ് താരങ്ങളുടെ തീരുമാനം. പൊലീസിൽ പരാതി കൊടുക്കാത്തതു കൊണ്ട് തന്നെ സിദ്ദിഖിനെതിരെ തൽകാലം നിയമ നടപടിയൊന്നും ഉണ്ടാവില്ല. താര സംഘടനയായ അമ്മയുടെ ഭാരവാഹിയുമാണ് സിദ്ദിഖ്. അതുകൊണ്ട് വിഷയം ചർച്ചയാക്കി സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി എത്താനും സാധ്യതയുണ്ട്.

തിരുവനന്തപുരം നിള തീയേറ്ററിൽ രണ്ട് വർഷം മുൻപ് സിദ്ദിഖിൽ നിന്നും നേരിടേണ്ടിവന്ന മോശം അനുഭവം തന്നെ വലിയ മാനസികപ്രയാസത്തിലേക്ക് തള്ളിയിട്ടെന്നും അതിന്റെ ആഘാതം ഇപ്പോഴും ഓർമ്മയിലുണ്ടെന്നും രേവതി സമ്പത്ത് ഫേസ്‌ബുക്കിൽ കുറിച്ചു. മുൻപ് ഡബ്ല്യുസിസിക്കെതിരേ, കെപിഎസി ലളിതയ്‌ക്കൊപ്പം സിദ്ദിഖ് നടത്തിയ വാർത്താസമ്മേളനത്തിന്റെ വീഡിയോയ്‌ക്കൊപ്പമാണ് രേവതിയുടെ പോസ്റ്റ്. ഈ വീഡിയോ വീണ്ടും വീണ്ടും കാണുമ്പോൾ സിദ്ദിഖിൽ നിന്ന് തനിക്കുണ്ടായ അനുഭവം പറയാതിരിക്കാനാവുന്നില്ലെന്ന മുഖവുരയോടെയാണ് കുറിപ്പ്.

നേരത്തെ സംവിധായകനും തിരക്കഥാകൃത്തുമായ രാജേഷ് ടച്ച് റിവറിനെതിരെയും ഈ നടി മീടു ആരോപണം ഉന്നയിച്ചിരുന്നു. ദ്വിഭാഷാ ചിത്രമായ പട്നഗറിന്റെ ചിത്രീകരണ വേളയിൽ നടന്ന സംഭവങ്ങളെക്കുറിച്ചാണ് രേവതി ഫേസ്‌ബുക്കിൽ കുറിച്ചത്. ഫേസ്‌ബുക്കിൽ കുറിപ്പിട്ടതിന് പിന്നാലെ ഫേസ്‌ബുക്ക് ലൈവിലെത്തിയും രേവതി തനിക്ക് നേരിടേണ്ടി വന്ന സംഭവങ്ങൾ വെളിപ്പെടുത്തിയിരുന്നു. തനിക്ക് നേരിട്ട ദുരനുഭവം പുറംലോകം അറിയണം എന്നുള്ളതിനാലാണ് തുറന്ന് പറയുന്നതെന്നും ഇത്തരം അനുഭവത്തിലൂടെ മറ്റൊരു നടിക്കും കടന്നുപോകേണ്ടതായി വരരുതെന്നും രേവതി പറയുന്നു.

വുമൺ ഇൻ കലക്ടീവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് :

വീണ്ടും അടുത്ത പരാതിയുമായി മലയാള സിനിമയിൽ ഒരു സ്ത്രീ മുന്നോട്ട് വന്നിരിക്കുന്നു. തല മുതിർന്ന ഒരു സ്വഭാവ നടനിലേക്കാണ് ഇത്തവണ വിരൽ ചൂണ്ടപ്പെട്ടിരിക്കുന്നത്. എന്നാൽ ഏതോ ഒരു സിനിമയിൽ നിന്നും ഒഴിവാക്കപ്പെട്ട ഒരു സീനിന്റെ ക്ലിപ്പിങ് കൊണ്ടാണ് ആ നടൻ ഇതിനോട് പ്രതികരികരിച്ചതായി കാണുന്നത്. ചലച്ചിത്ര നടന്മാരുടെ സംഘടനയുടെ ഭാരവാഹികളിൽ പ്രമുഖനും നേതൃത്വപരമായ പങ്കുവഹിക്കുന്ന ഒരാളമായ ഇദ്ദേഹത്തിൽ നിന്നുണ്ടായ ഈ പ്രതികരണം അപമാനകരമാണ്. ഇതിന്റെ ന്യായാന്യായങ്ങൾ എന്തെന്ന് അന്വേഷിച്ച് കണ്ടെത്തപ്പെടട്ടെ. എന്നാൽ മലയാള സിനിമാലോകം ഇത്തരമൊരു സംഭവം ഗൗരവത്തോടെ പരിഗണിക്കാൻ ഇനിയെങ്കിലും തയ്യാറാകേണ്ടതുണ്ട്.

 

നിയമപരമായി ഏത് തൊഴിലിടത്തിലും സ്ത്രീകളുടെതായ പരാതി ഉയർന്നാൽ അത് കൈകാര്യം ചെയ്യാനുള്ള സുപ്രീം കോടതി മാർഗ്ഗ നിർദ്ദേശ പ്രകാരമുള്ള സമിതി ഉണ്ടാക്കാൻ നിയമപരമായ ഉത്തരവാദിത്വം ഉള്ളവരാണ് സംഘടനാ നേതാക്കൾ എന്ന് ഓർമ്മിക്കേണ്ടതുണ്ട്. അതിനിയും നമ്മുടെ ഇൻഡസ്ട്രിയിൽ ഇല്ലെന്നത് നാണക്കേടാണ്. അതിന് നമ്മുടെ ചലച്ചിത്രമേഖല ഇനിയെങ്കിലും തയ്യാറാകണം. അതാണ് നീതി. സ്ത്രീയുടെ പരാതിയെ പരിഹാസം കൊണ്ട് നിശബ്ദമാക്കാൻ നോക്കുന്നത് അന്യായവും നിയമവിരുദ്ധവും ശിക്ഷാർഹവുമാണ്. ഇക്കാര്യത്തിൽ ഉചിതമായ നടപടി ഉണ്ടാകണമെന്ന് ഡബ്ല്യു .സി.സി. ആവശ്യപ്പെടുന്നു!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP