Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മോദി ഇനി പഴയ മോദിയല്ല; ഇന്ത്യ ഇനി പഴയ ഇന്ത്യയുമല്ല; അറബ് ലോകത്തെ പിണക്കാതെ അമേരിക്കയോടും ഇസ്രയേലിനോടും ചങ്ങാത്തം കൂടുന്ന നയതന്ത്രഞ്ജതയിൽ റഷ്യയും ഇടിച്ചു കയറും; ഇന്ത്യയുടെ കാവൽപണി ഏറ്റെടുത്ത് ഇസ്രയേൽ മുന്നേറ്റം; ഉപേക്ഷിക്കുന്നത് ഇറാൻ പലസ്ഥീൻ ചങ്ങാത്തം; മോദിയുടെ സത്യപ്രതിജ്ഞയിൽ നെതന്യാഹുവും പുടിനും പങ്കെടുക്കുന്നതിന്റെ രാഷ്ട്രീയം ഇങ്ങനെ

മോദി ഇനി പഴയ മോദിയല്ല; ഇന്ത്യ ഇനി പഴയ ഇന്ത്യയുമല്ല; അറബ് ലോകത്തെ പിണക്കാതെ അമേരിക്കയോടും ഇസ്രയേലിനോടും ചങ്ങാത്തം കൂടുന്ന നയതന്ത്രഞ്ജതയിൽ റഷ്യയും ഇടിച്ചു കയറും; ഇന്ത്യയുടെ കാവൽപണി ഏറ്റെടുത്ത് ഇസ്രയേൽ മുന്നേറ്റം; ഉപേക്ഷിക്കുന്നത് ഇറാൻ പലസ്ഥീൻ ചങ്ങാത്തം; മോദിയുടെ സത്യപ്രതിജ്ഞയിൽ നെതന്യാഹുവും പുടിനും പങ്കെടുക്കുന്നതിന്റെ രാഷ്ട്രീയം ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

മോദി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ സാക്ഷികളാകാൻ വിശിഷ്ടാതിഥികളായി എത്തുന്നത് രണ്ട് രാഷ്ട്ര തലവന്മാരാണ്. പതിവില്ലാത്ത രീതിയാണത്. അത് ആരൊക്കെയാണ്. റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമർ പുടിനും ഇസ്രയേൽ പ്രസിഡന്റ് ബഞ്ചമിൻ നെതന്യാഹുവും. വളരെ ശ്രദ്ധേയമായ തീരുമാനമാണത്. എന്തുകൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഫിലിപ്പീൻസ് പ്രസിഡന്റ് ഡ്യുറ്റർട്ടും എത്തിയില്ല എന്ന് മാത്രമേ  സംശയമുള്ളൂ. കാരണം ലോകത്തെ ഭരണാധികാരികളിൽ സവിശേഷ സ്വഭാവ സാമീപ്യമുള്ള അഞ്ചു പേർ ഇവരൊക്കെയാണ്. ഫിലിപ്പിൻസ് പ്രസിഡന്റ്, അമേരിക്കൻ പ്രസിഡന്റ്, ഇസ്രയേൽ പ്രസിഡന്റ്, റഷ്യൻ പ്രസിഡന്റ്, ഇന്ത്യൻ പ്രധാനമന്ത്രി.

ഈ അഞ്ചു പേരും ഒരു ക്ലാസിൽ പെടുന്നതാണ്. ഇവർ ജനാധിപത്യത്തിൽ വിശ്വസിക്കുന്നു. ജനങ്ങൾ ഇവരെ തിരഞ്ഞെടുക്കുന്നു. എന്നാൽ ഏകാധിപതികളുടെ ഇച്ഛാശക്തിയും തീക്ഷണതയും ഉറച്ച നിലപാടും അവർക്കുണ്ട്. ഈ വിഭാഗത്തിൽ പെട്ട ഭരണാധികാരിയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ എന്ന് പറുമ്പോൾ എന്നെ മോദി അനുകൂലികൾ തെറി വിളിക്കരുത്. അതുകൊണ്ടാണ് മോദി പിണറായിയേയോ പിണറായി മോദിയേയോ കുറ്റപ്പെടുത്താത്തത്. നമ്മൾ കണ്ടു വരുന്ന രാഷ്ട്രീയക്കാരും ഭരണാധികാരികളും വേറെ ഒരു ക്ലാസിൽപെട്ടവരാണ്. എന്നാൽ ഇവർ ഈ അഞ്ചു പേർ സ്വേച്ഛാധിപതികളല്ല ജനാധിപത്യ വിശ്വാസികളാണ്.

ഇവരുടെ ഇച്ഛാ ശക്തി സ്വേച്ഛാധിപതികളുടേതിന് തുല്യമാണ്. അതുകൊണ്ട് തന്നെ ഈ സത്യപ്രതിജ്ഞയ്ക്ക് നമ്മൾ കരുതും അമേരിക്കയും റഷ്യയും തമ്മിൽ ശത്രുതയിലാണല്ലോ എന്ന്. എന്നാൽ അറിയുക ട്രംപിനെ അധികാരത്തിലെത്തിക്കുന്നതിന് വേണ്ടി ഏറെ പ്രയത്‌നിച്ച വ്യക്തിയാണ് പുടിൻ. ഇരു രാജ്യങ്ങളും തമ്മിൽ ഭിന്നതകളുണ്ട് പലപ്പോഴും യുദ്ധ ഭീഷണി മുഴക്കും. പക്ഷേ ഈ രണ്ട് നേതാക്കന്മാരും തമ്മിൽ മാനസികമായി ഒരു അടുപ്പമുണ്ട്. ഈ അടുപ്പം ഈ അഞ്ചു ഭരണാധികാരികൾ തമ്മിലുമുണ്ട്.

ഇതിൽ ഒട്ടും പ്രസക്തനല്ലാത്തത് ഫിലിപ്പിൻസ് പ്രസിഡന്റാണ് കാര്യം ആ രാജ്യം ചെറുതാണ്. ആ രാജ്യത്തിന് ആഗോള തലത്തിൽ യാതൊരു പ്രധാന്യവുമില്ല. എന്നാൽ മറ്റ് നാലു ഭരണാധികാരകളും ഫിലിപ്പിനോ പ്രസിഡന്റിനേയും കൂടെക്കൂട്ടാറുണ്ട്. ഞാനീകാര്യം ഇത്രയും വിശദമായി പറയുന്നത് എന്തുകൊണ്ട് പുടിനും നെതന്യാഹുവും മോദിയുടെ സത്യപ്രതിജ്ഞയ്‌ക്കെത്തുന്നു എന്നതിനെ കുറിച്ച് ചർച്ച ചെയ്യാനാണ്. ഇത് കൃത്യമായ ഒരു സൂചനയായിരിക്കും എങ്ങനെയാണ് ഇനി അടുത്ത അഞ്ച് വർഷം ഇന്ത്യ വിദേശ നയം പുലർത്തുന്നത് എന്നുള്ള കൃത്യമായ സൂചന.

പരമ്പരാഗതമായി ഇന്ത്യ ഫലസ്തീനോടൊപ്പം നിന്ന രാജ്യമാണ്. എന്നാൽ ഫലസ്തിനോട് കൃത്യമായ ഒരു അകലം പാലിക്കുന്നതിൽ മോദി അധികാരത്തിലെത്തിയപ്പോൾ തന്നെ ശ്രമിച്ചിരുന്നു. അതേ സമയം ഫലസ്തീനെ തള്ളിപ്പറയുമ്പോഴും അറബ് രാജ്യങ്ങളുമായി നല്ല ബന്ധം പുലർത്തുന്നതിൽ മോദി നല്ലൊരു ശുഷ്‌കാന്തി പുലർത്തിയിരുന്നു. ഒരേ സമയം ഇസ്രയേലിനോടും സൗദി അറേബ്യയോടും, സൗദി അറേബ്യയോടും ഇറാനോടും ഒക്കെ ബന്ധം പുലർത്താൻ മോദിക്കേ സാധിക്കൂ. എന്നാൽ ഈ അഞ്ചു വർഷം കൂടുതൽ ശക്തനായി തിരിച്ച് വരുന്ന മോദി വിദേശ കാര്യ നയത്തിൽ കുറച്ചുകൂടി വലത് മുതലാളിത്ത ലൈനിൽ തന്നെയാകും എന്ന് തീർച്ചയാണ്.

അതായത് സോ കോൾഡ് അമേരിക്കൻ ലൈൻ. അമേരിക്കൻ ലൈൻ എന്ന് പറയുമ്പോൾ പലരും കരുതുന്നത് അമേരിക്കയ്ക്ക് അടിയറവ് വയ്ക്കുന്ന ആത്മാഭിമാനമില്ലാത്ത ലൈൻ എന്നാണ്. അങ്ങനെയല്ല അമേരിക്കയുടെ വിദേശ നയം തന്നെയായിരിക്കും ഇന്ത്യയുടേയതും. അതാണ് ഇസ്രയേലിനെ അനുകൂലിക്കുന്നത്. അതാണ് സൗദി അറേബ്യയെ അനുകൂലിക്കുന്നത്. അതാണ് അറബ് രാജ്യങ്ങളും പാശ്ചാത്യ രാജ്യങ്ങളും പരസ്പര ധാരണയിൽ പോകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP