Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

35കാരന്റെ ആമാശയത്തിൽ നിന്നും കണ്ടെത്തിയത് എട്ട് സ്പൂണും രണ്ട് സ്‌ക്രൂ ഡ്രൈവറും കത്തിയും ടൂത്ത് ബ്രഷും! ഹിമാചൽ പ്രദേശിലെ മെഡിക്കൽ കോളേജിൽ ഡോക്ടർമാരെ ഞെട്ടിച്ച് യുവാവ്; വയറ്റിൽ നിന്നും 'വസ്തുക്കൾ' നീക്കിയത് നാലു മണിക്കൂർ നീണ്ട ശസ്ത്രക്രിയയിൽ

35കാരന്റെ ആമാശയത്തിൽ നിന്നും കണ്ടെത്തിയത് എട്ട് സ്പൂണും രണ്ട് സ്‌ക്രൂ ഡ്രൈവറും കത്തിയും ടൂത്ത് ബ്രഷും!  ഹിമാചൽ പ്രദേശിലെ മെഡിക്കൽ കോളേജിൽ ഡോക്ടർമാരെ ഞെട്ടിച്ച് യുവാവ്; വയറ്റിൽ നിന്നും 'വസ്തുക്കൾ' നീക്കിയത് നാലു മണിക്കൂർ നീണ്ട ശസ്ത്രക്രിയയിൽ

മറുനാടൻ ഡെസ്‌ക്‌

മണ്ഡി: മുപ്പത്തഞ്ചുകാരനായ യുവാവിന്റെ ആമാശയത്തിൽ നിന്നും കണ്ടെടുത്തത് എട്ട് സ്പൂണും രണ്ട് സ്‌ക്രൂ ഡ്രൈവറും രണ്ട് ടൂത്ത് ബ്രഷും ഒരു കത്തിയും. കഥയിലെ കാര്യമല്ല പറഞ്ഞ് വരുന്നത്. ഹിമാചൽ പ്രദേശിലെ ശ്രീ ലാൽ ബഹദൂർ ശാസ്ത്രി സർക്കാർ മെഡിക്കൽ കോളേജിൽ എത്തിയ യുവാവിന്റെ വയറ്റിൽ നിന്നുമാണ് ഇത്രയധികും 'വസ്തുക്കൾ' നീക്കം ചെയ്തത്. ആമാശയ വീക്കത്തിന് പിന്നാലെ സുന്ദർനഗറിലെ ക്ലിനിക്കിൽ ചികിത്സ തേടിയെത്തിയതാണ് കരൺ സിങ് എന്ന യുവാവ്.

ഇവിടെ നടത്തിയ പരിശോധനയിൽ കരണിന്റെ വയറ്റിൽ കത്തിയുള്ള കാര്യമാണ് ആദ്യം മനസിലായത്. ഇവിടെ പരിശോധന നടത്തിയ ശേഷം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയും ചെയ്തു. ഇവിടെ നടത്തിയ പരിശോധനയിലാണ് കരണിന്റെ വയറ്റിൽ പലതരം സാധനങ്ങൾ 'കുടുങ്ങി'യിട്ടുണ്ടെന്ന് പിടികിട്ടിയത്.

തുടർന്ന് നാല് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ മൂന്നംഗഡോക്ടർമാരുടെ സംഘം ആമാശയത്തിൽ നിന്ന് വസ്തുക്കൾ നീക്കം ചെയ്തു. അപൂർവമായ സംഭവമാണിതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. മുപ്പത്തഞ്ചുകാരനായ കരണിന് മാനസിക പ്രശ്നങ്ങളുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. യുവാവിപ്പോൾ അപകടനില തരണം ചെയ്തതായും അവർ കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP