Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'200 കോടി തട്ടിയെടുത്ത ലൂസിഫർ മാഫിയ ബന്ധമുള്ള രാഷ്ടീയക്കാർ....ദുഷ്ടകഥാപാത്രങ്ങളെ വെടിവച്ച് വീഴ്‌ത്തി തത്സമയ നീതി നടപ്പിലാക്കുന്ന അമാനുഷ പരിവേഷമുള്ള നായകൻ; മലയാളികളുടെ മാറിവരുന്ന സിനിമാ ഭാവുകത്വത്തിന് നേരെ ക്രൂരമായി വെടിയുതിർക്കുകയാണ് പൃഥിരാജും മുരളി ഗോപിയും സർവോപരി മോഹൻലാലും'; ലൂസിഫർ സിനിമയെ അസഹനീയവും അരോചകവുമെന്ന് വിമർശിച്ച് ഡോ. ബി ഇക്‌ബാൽ

'200 കോടി തട്ടിയെടുത്ത ലൂസിഫർ മാഫിയ ബന്ധമുള്ള രാഷ്ടീയക്കാർ....ദുഷ്ടകഥാപാത്രങ്ങളെ വെടിവച്ച് വീഴ്‌ത്തി തത്സമയ നീതി നടപ്പിലാക്കുന്ന അമാനുഷ പരിവേഷമുള്ള നായകൻ; മലയാളികളുടെ മാറിവരുന്ന സിനിമാ ഭാവുകത്വത്തിന് നേരെ ക്രൂരമായി വെടിയുതിർക്കുകയാണ് പൃഥിരാജും മുരളി ഗോപിയും സർവോപരി മോഹൻലാലും'; ലൂസിഫർ സിനിമയെ അസഹനീയവും അരോചകവുമെന്ന് വിമർശിച്ച് ഡോ. ബി ഇക്‌ബാൽ

മറുനാടൻ ഡെസ്‌ക്‌

മലയാള സിനിമാ ചരിത്രത്തിൽ റെക്കോർഡ് തിരുത്തി മുന്നേറുകയാണ് മലയാളത്തിന്റെ വിസ്മയ താരം മോഹൻലാൽ നായകനായി പൃഥിരാജിന്റെ സംവിധനത്തിലൊരുങ്ങിയ ലൂസിഫർ. സിനിമയെ അനുകൂലിച്ച് ഒട്ടേറെ പേർ സമൂഹ മാധ്യമത്തിലടക്കം പോസ്റ്റുകൾ പങ്കുവെച്ചപ്പോൾ മറു വിഭാഗം ഇതിനെ എതിർക്കുകയും ചെയ്തിരുന്നു. എന്നാൽ സിനിമ വെറും 50 ദിവസം കൊണ്ട് 200 കോടി ക്ലബിൽ കയറി മുന്നേറുന്ന വേളയിലാണ് ചിത്രത്തെ വിമർശിച്ച് പ്ലാനിങ് ബോർഡ് അംഗവും കേരള സർവകലാശാലാ മുൻ വൈസ് ചാൻസിലർ കൂടിയുമായ ഡോ. ബി ഇക്‌ബാൽ രംഗത്തെത്തിയത്.

തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെയാണ് ഇക്‌ബാൽ സിനിമയെ വിമർശിച്ചത്. സിനിമ അസഹസനീയവും അരോചകവുമാണെന്നും മലയാളികളുടെ മാറിവരുന്ന സിനിമാ ഭാവുകത്വത്തിന് നേരെ ക്രൂരമായി വെടിയുതിർക്കുകയാണ് പൃഥിരാജും മുരളി ഗോപിയും സർവോപരി മോഹൻലാലും എന്നുമാണ് ഇക്‌ബാൽ ഫേസ്‌ബുക്ക് കുറിപ്പിലൂടെ അഭിപ്രായപ്പെട്ടത്.

ഡോ. ബി ഇക്‌ബാലിന്റെ ഫേസ്‌ബുക്ക് കുറിപ്പ്:

ആമസോൺ പ്രൈം വിഡിയോയിൽ ലഭ്യമാക്കിയതുകൊണ്ട് ലൂസിഫർ വീട്ടിലിരുന്ന് കാണേണ്ടിവന്നു. ഭീകരം, അസഹനീയം, അരോചകം എന്നൊക്കെയല്ലാതെ എങ്ങിനെ വിശേഷിപ്പിക്കാൻ കഴിയും ഈ തട്ടിപൊളിപ്പൻ ബ്ലോക്ക് ബസ്റ്റർ സിനിമയെ? മലയാളത്തിലെ മികച്ച നടന്മാരായ പൃഥിരാജ് സംവിധാനവും മുരളി ഗോപി രചനയും നിർവഹിച്ച് സൂപ്പർ സ്റ്റാർ മോഹൻലാലും പ്രധാന വേഷത്തിൽ വരുന്ന, ഇതിനകം 200 കോടി തട്ടിയെടുത്ത ലൂസിഫർ മാഫിയ ബന്ധമുള്ള രാഷ്ടീയക്കാർ, ദുഷ്ടകഥാപാത്രങ്ങളെ വെടിവച്ച് വീഴ്‌ത്തി തത്സമയ നീതി നടപ്പിലാക്കുന്ന അമാനുഷ പരിവേഷമുള്ള നായകൻ, സ്ത്രീത്വത്തെ അപമാനിക്കുന്ന അർദ്ധ നഗ്‌ന ഐറ്റം ഡാൻസ് അടക്കം നിരവധി ചിത്രങ്ങളിൽ ആവർത്തിച്ച് അവതരിപ്പിച്ച കാലഹരണപ്പെട്ട പ്രമേയങ്ങൾ തന്നെയാണ് വിളമ്പിത്തരുന്നത്.

കമ്മട്ടിപ്പാടം മുതൽ കുമ്പളങ്ങി നൈറ്റ്‌സ് വരെ കഴിഞ്ഞ ഏതാനും വർഷങ്ങളായി നവ സിനിമാ തരംഗം കേരളത്തിൽ അലയടിച്ചുയരുന്നത് മലയാളത്തിലെ മഹാനടനും ശിഷ്യന്മാരും കണ്ടില്ലെന്നുണ്ടോ? മലയാളികളുടെ മാറിവരുന്ന സിനിമാ ഭാവുകത്വത്തിന് നേരെ ക്രൂരമായി വെടിയുതിർക്കുകയാണ് പൃഥിരാജും മുരളി ഗോപിയും സർവോപരി മോഹൻലാലും. ലൂസിഫറിലൂടെ.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP