Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാലവർഷം ജൂൺ ആദ്യവാരമെത്തും; ഇന്ന് വൈകുന്നേരം ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും പല ജില്ലകളിലും സാധ്യത; സംസ്ഥാനത്താകെ വീണ്ടും ദുരന്തനിവാരണ അഥോറിറ്റിയുടെ ജാഗ്രതാ നിർദ്ദേശം; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്; ഇനിയുള്ള നാല് ദിവസം മഴ തിമിർത്തു പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

കാലവർഷം ജൂൺ ആദ്യവാരമെത്തും; ഇന്ന് വൈകുന്നേരം ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും പല ജില്ലകളിലും സാധ്യത; സംസ്ഥാനത്താകെ വീണ്ടും ദുരന്തനിവാരണ അഥോറിറ്റിയുടെ ജാഗ്രതാ നിർദ്ദേശം; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്; ഇനിയുള്ള നാല് ദിവസം മഴ തിമിർത്തു പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്തെ പല ജില്ലകളിലും ഇന്ന് വൈകുന്നേരം ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരള തീരത്ത് 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി മുന്നറിയിപ്പ് നൽകി.

ലക്ഷദ്വീപിലും ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യതയെന്ന് റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് പലയിടങ്ങളിലും ശക്തമായ മഴ ലഭിച്ചിരുന്നു. അതേ സമയം കേരളത്തിൽ താപനില കൂടുകയും ചെയ്യും. പാലക്കാട്, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ, മലപ്പുറം, എറണാകുളം, കോട്ടയം, കൊല്ലം ജില്ലകളിൽ ചൂട് കൂടുതലായിരിക്കും. മറ്റു ജില്ലകളിൽ താപനില സാധാരണ നിലയിലായിരിക്കും. ഇന്നു ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് പാലക്കാടാണ്, 37 ഡിഗ്രി സെൽഷ്യസ്. സംസ്ഥാനത്തിന്റെ വിവധ ഭാഗങ്ങളിൽ ഇന്നലെ ഒറ്റപ്പെട്ട മഴ ലഭിച്ചു. ലക്ഷ്വദ്വീപിൽ വരണ്ട കാലാവസ്ഥയായിരുന്നു.

മെയ്‌ 25 മുതൽ 29 വരെയുള്ള അഞ്ച് ദിവസങ്ങളിൽ കേരളത്തിലെ ചിലയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. എല്ലാ ദിവസങ്ങളിലും ലക്ഷദ്വീപിന്റെ ചിലയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മറ്റ് സ്ഥലങ്ങളിലും ചൂട് വർധിക്കും. ചില ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മെയ്‌ 26 വരെ തിരുവനന്തപുരം നഗരത്തിലും സമീപ പ്രദേശങ്ങളിലും ഭാഗികമായി മേഘാവൃതമായ ആകാശമായിരിക്കും. ചില ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഈ ദിവസങ്ങളിൽ താപനില 35 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കും.

കാലവർഷത്തിന് മുന്നോടിയായാണ് സംസ്ഥാനത്ത് മഴ ശക്തിയാർജിക്കുന്നത്. ഇന്നലെ പെയ്ത മഴയിൽ കനത്ത നാശനഷ്ടങ്ങൾ ഉണ്ടാകുകയും ഇടിമിന്നലിൽ ഒരാൾ മരിക്കുകയും ചെയ്തു. ജൂൺ ആദ്യ വാരത്തോടെ കേരളത്തിൽ കാലവർഷം എത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. കാലവർഷത്തിന് മുന്നെ തന്നെ പല ജില്ലകളിലും മഴയെത്തി.

ചിലയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ. തിരുവനന്തപുരം ഏണിക്കരയിൽ ഇടിമിന്നലേറ്റ് സാബുപോൾ എന്ന യുവാവ് മരിച്ചു. ജില്ലയിൽ പലയിടങ്ങളിലും വീടുകൾക്ക് കേടുപാട് സംഭവിച്ചു. ഇന്ന് ചില ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഉച്ചയ്ക്ക് ശേഷം ഇടിയോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിമി വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി മുന്നറിയിപ്പ് നൽകി. കടൽ ക്ഷേഭം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും തീരദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. തീരദേശത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും മത്സ്യ തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP