Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാമുകിക്ക് സഹപ്രവർത്തകനുമായി അവിഹിതമെന്ന് സംശയം; അജ്മാനിൽ 34കാരിയെ കുത്തിക്കൊലപ്പെടുത്തിയത് 28വയസുള്ള അറബ് യുവാവ്; പ്രതി കീഴടങ്ങിയത് സഹപ്രവർത്തകനെയും കാമുകിയെയും കൊലപ്പെടുത്തിയെന്ന് പൊലീസിൽ അറിയിച്ച്; ക്രൂര മർദ്ദനത്തിനിരയായ സഹജീവനക്കാരൻ ഗുരുതരാവസ്ഥയിൽ

കാമുകിക്ക് സഹപ്രവർത്തകനുമായി അവിഹിതമെന്ന് സംശയം; അജ്മാനിൽ 34കാരിയെ കുത്തിക്കൊലപ്പെടുത്തിയത് 28വയസുള്ള അറബ് യുവാവ്; പ്രതി കീഴടങ്ങിയത് സഹപ്രവർത്തകനെയും കാമുകിയെയും കൊലപ്പെടുത്തിയെന്ന് പൊലീസിൽ അറിയിച്ച്; ക്രൂര മർദ്ദനത്തിനിരയായ സഹജീവനക്കാരൻ ഗുരുതരാവസ്ഥയിൽ

മറുനാടൻ ഡെസ്‌ക്‌

അജ്മാൻ; കാമുകിക്ക് തന്റെ സഹപ്രവർത്തകനുമായി അവിഹിതമെന്ന സംശയത്തിൽ യുവാവ് യുവതിയെ ക്രൂരമായി കൊലപ്പെടുത്തി. 28 വയസ്സുള്ള അറബ് യുവാവാണ് 34കാരിയായ യുവതിയെ കുത്തിക്കൊലപ്പെടുത്തിയത്. അജ്മാനിലാണ് യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സഹപവർത്തകനുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ട പ്രതി ഇയാളെയും ക്രൂരമായി മർദിക്കുകയും കൊല്ലാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഇയാൾ അപകടനില തരണം ചെയ്തിട്ടില്ല. ആക്രമണത്തിന് ശേഷം പ്രതി പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു.

ഒരു സ്വകാര്യ കമ്പനിയിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുകയാണ് പ്രതിയെന്ന് അജ്മാൻ പൊലീസ് ഡയറക്ടർ ഓഫ് സിഐഡി ലഫ് കേണൽ അഹമ്മദ് സയീദ് അൽ നുമൈമി പറഞ്ഞു. സംഭവ ദിവസം ഇയാൾ ചോര പുരണ്ട കൈകളുമായി അൽ മദീന പൊലീസ് സ്റ്റേഷനിലേക്ക് വരികയായിരുന്നു. രണ്ട് വ്യത്യസ്ത സ്ഥലങ്ങളിലായി കാമുകിയെയും തന്റെ സഹപ്രവർത്തകനെയും കൊന്നുവെന്ന് ഇയാൾ പൊലീസിനോട് വെളിപ്പെടുത്തുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മൂന്നു വർഷമായി അറബ് യുവതിയുമായി താൻ പ്രണയത്തിലായിരുന്നുവെന്ന് പ്രതി പൊലീസിനോട് വെളിപ്പെടുത്തി. എന്നാൽ, കഴിഞ്ഞ വർഷം മുതൽ യുവതിയുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും വലിയ മാറ്റം കണ്ടുതുടങ്ങി. ഇല്ലാത്ത പല കഥകളും അവർ പറയാൻ തുടങ്ങി. ഇതേ തുടർന്ന് യുവാവിന് സംശയം തോന്നുകയായിരുന്നു. ഇയാൾ ജോലി ചെയ്യുന്ന സെക്യൂരിറ്റി കമ്പനിയിലെ തന്നെ 43 വയസ്സുള്ള മറ്റൊരു വ്യക്തിയുമായി യുവതിക്ക് ബന്ധമുണ്ടെന്ന് പ്രതി സംശയിച്ചു. തുടർന്ന് ജോലി സ്ഥലത്ത് എത്തി ഇയാളെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ജോലി സ്ഥലത്ത് എത്തിയ പ്രതി സഹപ്രവർത്തകനെ ക്രൂരമായി മർദിക്കുകയും കത്തികൊണ്ട് പലതവണ കുത്തുകയുമായിരുന്നു. ഇയാൾ മരിച്ചെന്നു കരുതി പ്രതി യുവതിയുടെ സ്ഥലത്തേക്ക് പോവുകയും അവിടെ വച്ച് യുവതിയെ കൊലപ്പെടുത്തുകയുമായിരുന്നു. സഹപ്രവർത്തകൻ അതീവഗുരുതര നിലയിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP