Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബന്ധുവിന്റെ മുന്നുവയസുള്ള കുഞ്ഞിനെ വിൽക്കാൻ ശ്രമം; പിടിയിലായത് 48കാരി ഹോംനഴ്‌സ്; കുഞ്ഞിനെ വീട്ടിൽ നിന്നു എടുത്തുകൊണ്ടുപോയത് സ്വർണാഭരണം വാങ്ങി നല്കാമെന്ന് പറഞ്ഞ്; തൃശ്ശൂരിൽ നിന്നു അറസ്റ്റ് ചെയ്ത അംബികയെ റിമാന്റ് ചെയ്തു

ബന്ധുവിന്റെ മുന്നുവയസുള്ള കുഞ്ഞിനെ വിൽക്കാൻ ശ്രമം; പിടിയിലായത് 48കാരി ഹോംനഴ്‌സ്; കുഞ്ഞിനെ വീട്ടിൽ നിന്നു എടുത്തുകൊണ്ടുപോയത് സ്വർണാഭരണം വാങ്ങി നല്കാമെന്ന് പറഞ്ഞ്; തൃശ്ശൂരിൽ നിന്നു അറസ്റ്റ് ചെയ്ത അംബികയെ റിമാന്റ് ചെയ്തു

മറുനാടൻ ഡെസ്‌ക്‌

കിളിമാനൂർ; ബന്ധുവിന്റെ മൂന്നു വയസ്സുള്ള ആൺകുഞ്ഞിനെ കടത്തി കൊണ്ടു പോയ കേസിൽ പിടിയിലായത് 48കാരി ഹോംനഴ്‌സ്. തെന്നൂർ ചരുവിള വീട്ടിൽ അംബിക(48) അറസ്റ്റിലാവുന്നത് തൃശ്ശൂരിൽ നിന്ന്. വിൽപനയ്ക്കായാണ് കുട്ടിയെ തട്ടിയെടുക്കുകയായിരുന്നുവെന്ന് പൊലീസ്. എറണാകുളത്ത് ഹോംനഴ്‌സായ് ജോലി ചെയ്യുകയാണഅ അംബിക. സ്വർണാഭരണം വാങ്ങി നൽകാമെന്ന് പറഞ്ഞു 23ന് ഉച്ചകഴിഞ്ഞ് മൂന്നോടെ കുഞ്ഞിനെ വീട്ടിൽ നിന്ന് എടുത്തു കൊണ്ടു പോവുകയായിരുന്നു.

ഏറെ വൈകി സന്ധ്യയായിട്ടും കുട്ടിയെ കാാണാതെ വന്നപ്പോൾ കുഞ്ഞിന്റെ അമ്മ വിളിച്ചുവെങ്കിലും ഫോൺ എടുത്തില്ല. പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആയി. മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. പൊലീസിന്റെ ടവർ ലൊക്കേഷൻ പരിശോധനയിൽ ട്രെയിനിൽ യാത്ര ചെയ്യുന്നുവെന്ന മനസിലായതിനെത്തുടർന്ന് റെയിൽവേ പൊലീസിന് വിവരം കൈമാറി.

തുടർന്ന് റെയിൽവേ പൊലീസ് തൃശൂരിൽനിന്ന് അറസ്റ്റുചെയ്യുകയായിരുന്നു. കിളിമാനൂരിലെത്തിച്ച സ്ത്രീയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വൈദ്യപരിശോധനയ്ക്കുശേഷം കുഞ്ഞിനെ മാതാപിതാക്കൾക്ക് കൈമാറി. കുഞ്ഞുമായി ഓട്ടോറിക്ഷയിൽ കിളിമാനൂരിൽ എത്തിയ അംബിക ബസിൽ വർക്കലയിൽ പോയി തൃശൂർക്കുള്ള ട്രെയിനിൽ കയറുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP