Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മുഖ്യമന്ത്രി വിളിക്കുന്ന എംപിമാരുടെ യോഗത്തിൽ നമ്മുടെ പ്രധാനമന്ത്രി പങ്കെടുക്കുമോ? തോറ്റമ്പിയിട്ടും യാതൊരു ഉളുപ്പുമില്ലാതെ രാഹുൽ ഗാന്ധിയെ പരിഹസിച്ച് മന്ത്രി എംഎം മണി; എഫ്ബി പോസ്റ്റ് വിവാദമായതോടെ മിനിട്ടുകൾക്കകം പിൻവലിച്ച് തടിതപ്പി മണിയാശാൻ

മുഖ്യമന്ത്രി വിളിക്കുന്ന എംപിമാരുടെ യോഗത്തിൽ നമ്മുടെ പ്രധാനമന്ത്രി പങ്കെടുക്കുമോ? തോറ്റമ്പിയിട്ടും യാതൊരു ഉളുപ്പുമില്ലാതെ രാഹുൽ ഗാന്ധിയെ പരിഹസിച്ച് മന്ത്രി എംഎം മണി; എഫ്ബി പോസ്റ്റ് വിവാദമായതോടെ മിനിട്ടുകൾക്കകം പിൻവലിച്ച് തടിതപ്പി മണിയാശാൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; രാഹുൽഗാന്ധിയെ പരിഹസിച്ച മന്ത്രി എം.എം മണിയുടെ ഫേസ്‌ബുക് പോസ്റ്റ് മിനിറ്റുകൾക്കുള്ളിൽ മുക്കി. പോസ്റ്റിനെതിരെ കമന്റുകളിൽ വ്യാപക പ്രതിഷേധം ഉയർന്നതോടെയാണു പോസ്റ്റ് നീക്കം ചെയ്തത്. 'മുഖ്യമന്ത്രി വിളിക്കുന്ന എംപിമാരുടെ യോഗത്തിൽ നമ്മുടെ 'പ്രധാനമന്ത്രി' പങ്കെടുക്കുമോ?' എന്നായിരുന്നു മണിയുടെ ഫേസ്‌ബുക് കുറിപ്പ്..

കുറിപ്പിട്ട് മിനിട്ടുകൾക്കം അത് വൈറലാവുകയായിരുന്നു. അതേസമയം പോസ്റ്റ് മുക്കിയെങ്കിലും നിമിഷങ്ങൾക്കുള്ളിൽ പോസ്റ്റിന്റെ സ്‌ക്രീൻ ഷോട്ടുകൾ പ്രചരിക്കാൻ തുടങ്ങി. അതോടെ സംഭവം വീണ്ടും വിവാദമാകുകയായിരുന്നു. അതേസമയം ഈ വിഷയത്തിൽ ഇടതുപക്ഷ സർക്കാരിനും മണിയാശാനും സോഷ്യൽ മീഡിയയിൽ നിന്ന് ഏൽക്കേണ്ടിവരുന്നത് വലിയ പരിഹാസമാണ്.

20സീറ്റിൽ 19സീറ്റിലും ദയനീയമായി പരാജയം ഏറ്റുവാങ്ങിയട്ടും അതിന്റെ യാതൊരു ഉളുപ്പുമില്ലാതെ രാഹുൽ ഗാന്ധിയെ ട്രോളാൻ മുന്നിൽ നിൽക്കുന്ന മണിയാശാനോട് സഹതാപം മാത്രമെന്നായിരുന്നു സോഷ്യൽ മീഡിയയിൽ ഭൂരിപക്ഷപേരും പറയുന്ന കമന്റ്. '12000ൽ അധികംവോട്ട് ലീഡ് സ്വന്തം മണ്ഡലത്തിൽ ഡീൻ കുര്യാക്കോസിന് കൊടുത്തു..

എന്നിട്ട് അതു നോക്കാൻ ഈ കിളവന് നേരം ഇല്ല അപ്പോഴും രാഹുലിനെ ചൊറിയാൻ ഇറങ്ങിയിരുക്കുവാ ആണ്. നാണം ഉണ്ടോ കിളവാ അടി മുതൽ മുടി വരെ വെള്ളത്തിൽ മുങ്ങി നിൽക്കുമ്പോൾ മറ്റൊരു പാർട്ടിയെ കളിയാക്കാൻ.നിങ്ങൾ വർഷങ്ങൾ ഭരിച്ച ത്രിപുരയിൽ കോൺഗ്രസ് നു 25 % വോട്ട് നിങ്ങൾക്ക് 17 % ഉം.ബംഗാളിൽ 22 % വോട്ട് ഒറ്റയടിക്ക് ബിജെപിക്ക് മറിച്ച് അവിടെ സീറോ ആയി കിളവാ നിങ്ങൾ.. കേരളത്തിൽ മൂഞ്ചികുത്തി മൂലക്ക് ആയി താൻ കണ്ണു തുറന്ന് അതു കാണു..എന്നിട്ട് യെച്ചൂരിയെ കളിയാക്ക്, പിണറായിയെ കളിയാക്ക് എന്നു പറയുന്നവരും ചുരക്കമല്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP