Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സഭയെ എതിർക്കുന്നത് പാർട്ടിയായാലും സർക്കാരായാലും തകരുമെന്ന് കാതോലിക്കാ ബാവാ; അതാണ് നാം ഇപ്പോൾ കാണുന്നത്; സഭയോടു പോരടിക്കുകയെന്നാൽ ദൈവത്തോടു പോരടിക്കുകയെന്നാണ്; സഭയ്ക്കു നന്മചെയ്തത് പൂർവികരായ ഹൈന്ദവ നാട്ടുരാജാക്കന്മാരാണ് അല്ലാതെ വിദേശികളല്ലെന്നും ബാവ  

സഭയെ എതിർക്കുന്നത് പാർട്ടിയായാലും സർക്കാരായാലും തകരുമെന്ന് കാതോലിക്കാ ബാവാ; അതാണ് നാം ഇപ്പോൾ കാണുന്നത്; സഭയോടു പോരടിക്കുകയെന്നാൽ ദൈവത്തോടു പോരടിക്കുകയെന്നാണ്; സഭയ്ക്കു നന്മചെയ്തത് പൂർവികരായ ഹൈന്ദവ നാട്ടുരാജാക്കന്മാരാണ് അല്ലാതെ വിദേശികളല്ലെന്നും ബാവ   

മറുനാടൻ ഡെസ്‌ക്‌

തൃശൂർ; മലങ്കര ഓർത്തഡോക്‌സ് സഭയെ തകർക്കാൻ വ്യക്തിയോ പ്രസ്ഥാനമോ സർക്കാരോ രാഷ്ട്രീയ പാർട്ടിയോ ശ്രമിച്ചാൽ അവ സ്വയം തകരുംഅതിന്റെ നേർ കാഴ്ചയാണ് നാം ഇപ്പോൾ കാണുന്നതെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ പറഞ്ഞു. മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ വടക്കന്മേഖലാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സഭയോടു പോരടിക്കുകയെന്നാൽ ദൈവത്തോടു പോരടിക്കുകയെന്നാണ്. സഭയ്ക്കു നന്മചെയ്തത് പൂർവികരായ ഹൈന്ദവ നാട്ടുരാജാക്കന്മാരാണ്. അല്ലാതെ വിദേശികളല്ല. സഭയെ കുറ്റപ്പെടുത്തുന്നവർ അവരുടെ കുറ്റം മറച്ചുവയ്ക്കുകയാണ്. നീതിന്യായ കോടതി നമുക്ക് അനുകൂലമായി നൽകിയ വിധിയെ പലരും വെല്ലുവിളിക്കുകയാണ്. അതു നാശത്തിനാണ്. ധൈര്യമായി ദൈവത്തിൽ ആശ്രയിക്കുക. സഭ തകരില്ലെന്നും അദ്ദേഹം പറഞ്ഞു.

സംഘടനയുടെ പ്രസിഡന്റ് ഡോ. യുഹാനോൻ മാർ ക്രിസോസ്റ്റമോസ് അധ്യക്ഷത വഹിച്ചു. വൈദിക സെമിനാരി പ്രിൻസിപ്പൽ ഫാ. ഡോ. ജോൺസ് ഏബ്രഹാം കോനാട്ട്, അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, കൊച്ചി ഭദ്രാസന സെക്രട്ടറി ഫാ.സി.എം.രാജു, സെന്റ് ഇഗ്‌നേഷ്യസ് ഓർത്തഡോക്‌സ് കത്തീഡ്രൽ വികാരി ഫാ. ഡാനിയൽ തോമസ്, തോമസ്‌പോൾ റമ്പാൻ, എൽജോ സി.ചുമ്മാർ, ഫാ.വർഗീസ് ടി. വർഗീസ്, ജോജി പി.തോമസ് എന്നിവർ പ്രസംഗിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP