Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിവിൽ സർവീസ് പ്രിലിമിനറി ജൂൺ രണ്ടിന്; കേരളത്തിൽ രജിസ്റ്റർ ചെയ്തത് 36552 പേർ; കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ഉൾപ്പടെ മൂന്നു സെന്ററുകളിലായി 89 കേന്ദ്രങ്ങൾ

സിവിൽ സർവീസ് പ്രിലിമിനറി ജൂൺ രണ്ടിന്; കേരളത്തിൽ രജിസ്റ്റർ ചെയ്തത് 36552 പേർ; കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ഉൾപ്പടെ മൂന്നു സെന്ററുകളിലായി 89 കേന്ദ്രങ്ങൾ

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്:വിവിധ അഖിലേന്ത്യാ സർക്കാർ സർവീസുകളിലേക്ക് തിരഞ്ഞെടുക്കപ്പെടാനായി യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ നടത്തുന്ന സിവിൽ സർവീസ് പരീക്ഷയുടെ ആദ്യഘട്ടം ജൂൺ രണ്ടിന് നടക്കും. 9.30 മുതൽ 11.30 വരെയും 2.30 മുതൽ 4.30 വരെയുള്ള രണ്ടു സെഷനുകളായാണ് ഒന്നാംഘട്ട പരീക്ഷ. 200 മാർക്ക് വീതമുള്ള രണ്ട് പേപ്പറുകളുണ്ടാകും. രണ്ട് മണിക്കൂറാണ് ഓരോ പേപ്പറിനും അനുവദിച്ചിട്ടുള്ള സമയം. വിശദമായ സിലബസ് വിജ്ഞാപനത്തിലുണ്ട്. ഇതിൽ യോഗ്യത നേടുന്നവർ പിന്നീട് മെയിൻ പരീക്ഷയ്ക്ക് അപേക്ഷിക്കണം.

കേരളത്തിലെ പരീക്ഷാർഥികൾക്ക് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മൂന്നു സെന്ററുകളാണ് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ അനുവദിച്ചിട്ടുള്ളത്. കേരളത്തിൽ ഈ മൂന്നു ജില്ലകളിലായി 89 കേന്ദ്രങ്ങളിൽ 36,552 പേർ പരീക്ഷ എഴുതും.പരീക്ഷാ സമയത്തിന് 10 മിനിട്ട് മുമ്പ് ഹാളിൽ പ്രവേശിച്ചാലേ പരീക്ഷ എഴുതാൻ അനുവദിക്കുകയുള്ളൂ. ഉച്ചയ്ക്കുമുമ്പുള്ള സെഷൻ എഴുതാൻ 9.20നുള്ളിലും, ഉച്ചയ്ക്ക് ശേഷമുള്ള പരീക്ഷയ്ക്കായി 2.20നു മുമ്പും നിശ്ചിത പരീക്ഷാ ഹാളിൽ എത്തണം.

ഉദ്യോഗാർഥികൾക്ക് www.upsc.gov.in, https://upsconline.nic.in എന്നീ വെബ്സൈറ്റുകളിൽ നിന്ന് അഡ്‌മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഡൗൺലോഡ് ചെയ്ത ഹാൾടിക്കറ്റിനൊപ്പം അപേക്ഷ സമർപ്പിക്കുമ്പോൾ നൽകിയ ഫോട്ടോ തിരിച്ചറിയൽ കാർഡും കൂടി കരുതണം. ആവശ്യപ്പെടുമ്പോൾ ഇൻവിജിലേറ്ററെ ഇത് കാണിക്കണം. കറുത്ത ബാൾപോയിന്റ് പേന കൊണ്ടു മാത്രമേ ഉത്തരസൂചിക പൂരിപ്പിക്കാൻ കഴിയൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP