Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

താമര വിരിയിക്കാൻ ഗവർണർ പദവി രാജിവെച്ച കുമ്മനം തലസ്ഥാനത്ത് തോറ്റത് ഒരുലക്ഷം വോട്ടിന്; ശബരിമല സമരനായകൻ പത്തനംതിട്ടയിൽ നില മെച്ചപ്പെടുത്തിയെങ്കിലും മൂന്നാം സ്ഥാനത്ത് പോയത് നാണക്കേടായി; ലോക്‌സഭ തെരഞ്ഞെടുപ്പിൽ കെട്ടിവച്ച കാശ് കിട്ടിയത് കേരളത്തിലെ ഏഴ് ബിജെപി സ്ഥാനാർത്ഥികൾക്ക് മാത്രം; ബിഡിജെഎസിൽ എല്ലവരുടെ പണവും പോയി; ഏറ്റവും വലിയ നാണക്കേടായത് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിനും രാഹുലിനെ മലർത്തിയടിക്കും എന്ന് വീമ്പ് പറഞ്ഞ തുഷാറിനും

താമര വിരിയിക്കാൻ ഗവർണർ പദവി രാജിവെച്ച കുമ്മനം തലസ്ഥാനത്ത് തോറ്റത് ഒരുലക്ഷം വോട്ടിന്; ശബരിമല സമരനായകൻ പത്തനംതിട്ടയിൽ നില മെച്ചപ്പെടുത്തിയെങ്കിലും മൂന്നാം സ്ഥാനത്ത് പോയത് നാണക്കേടായി; ലോക്‌സഭ തെരഞ്ഞെടുപ്പിൽ കെട്ടിവച്ച കാശ് കിട്ടിയത് കേരളത്തിലെ ഏഴ് ബിജെപി സ്ഥാനാർത്ഥികൾക്ക് മാത്രം; ബിഡിജെഎസിൽ എല്ലവരുടെ പണവും പോയി; ഏറ്റവും വലിയ നാണക്കേടായത് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിനും രാഹുലിനെ മലർത്തിയടിക്കും എന്ന് വീമ്പ് പറഞ്ഞ തുഷാറിനും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിൽ ബിജെപിക്ക് ഏറ്റവും വലിയ പ്രതീക്ഷയുള്ള ലോക്‌സഭ തെരഞ്ഞെടുപ്പായിരുന്നു 209ൽ നടന്നത്. അവരുടെ സംസ്ഥാന പ്രസിഡന്റിന്റെ ഭാഷയിൽ പറഞ്ഞാൽ സുവർണാവസരമായിരുന്നു കേരളത്തിൽ. എന്നാൽ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ വിജയിക്കും എന്ന് എല്ലാവരും പറഞ്ഞിരുന്ന തിരുവനന്തപുരത്ത് കുമ്മനം രാജശേഖരൻ തോറ്റത് ഒരുലക്ഷം വോട്ടിനാണ്. തിരുവനന്തപുരം കഴിഞ്ഞാൽ അല്ലെങ്കിൽ തിരുവനന്തപുരത്ത് തോറ്റാലും വിജയിക്കും എന്ന് കരുതിയിരുന്ന പത്തനംതിട്ടയിൽ ശബരിമല സമര നായകൻ കെ സുരേന്ദ്രൻ മൂന്നാം സ്ഥാനത്ത് പോയി. പാലക്കാട് രണ്ടാം സ്ഥാനത്ത് എത്തും എന്ന് ഉറപ്പിച്ചിരുന്ന സി കൃഷ്ണകുമാർ മൂന്നാം സ്ഥാനത്തും പോയി.

സുരേഷ് ഗോപിക്ക് വോട്ട് വർധിച്ചതിന് പിന്നിൽ പാർട്ടി മിഷീനറി മാത്രമല്ലെന്നും അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവവും അതിന് ഗുണകരമായിട്ടുണ്ട്. ചുരുക്കി പറഞ്ഞാൽ പത്തനംതിട്ടയിൽ ഉൾപ്പടെ വോട്ട് വർധിച്ചെങ്കിലും എപ്ലസ് മണ്ഡലമല്ലാതിരുന്ന ആറ്റിങ്ങലിൽ മാത്രമാണ് ബിജെപി ഭേദപ്പെട്ട മുന്നേറ്റം നടത്തിയത്. ഈ ലോക്‌സഭ തെരഞ്ഞെടുപ്പിൽ 13 ബിജെപി സ്ഥാനാർത്ഥികൾക്കാണ് കെട്ടിവെച്ച കാശ് പോലും കിട്ടാതിരുന്നത്.

കേരളത്തിന്റെ ചരിത്രത്തിൽ ബിജെപി ഏറ്റവും പ്രതീക്ഷ വെച്ച തിരഞ്ഞടുപ്പായിരുന്നു ഇത്തവണത്തേത്. ശബരിമല വിഷയവും മറ്റ് അനുകൂല ഘടകങ്ങളും കാരണം ഏറ്റവും കുറഞ്ഞത് മൂന്ന് സീറ്റുകളിലെങ്കിലും വിജയിക്കാൻ കഴിയുമെന്ന് അവർ പ്രതീക്ഷിച്ചു. മറ്റ് സീറ്റുകളിൽ മികച്ച പ്രകടനം നടത്താൻ കഴിയുമെന്നും അവർ കണക്കുകൂട്ടി. കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനത്തെയും സ്ഥാനാർത്ഥിയാക്കി. 20 എൻ.ഡി.എ സ്ഥാനാർത്ഥികളിൽ 13 പേർക്കാണ് കെട്ടിവെച്ച കാശ് നഷ്ടപ്പെട്ടത്.

കെട്ടിവെച്ച കാശ് നഷ്ടപ്പെട്ടവരിൽ കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനവും ബി.ഡി.ജെ.എസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയും ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് സി.കെ.പത്മനാഭനും യുവമോർച്ച, മഹിളാമോർച്ച സംസ്ഥാന പ്രസിഡന്റുമാരും ഉൾപ്പെടും. ആകെ പോൾ ചെയ്യുന്ന വോട്ടുകളുടെ 16.1 ശതമാനം വോട്ട് നേടുന്നവർക്ക് മാത്രമാണ് കെട്ടിവെച്ച കാശ് തിരികെ ലഭിക്കുക. സംസ്ഥാനത്ത് മത്സരിച്ച് ഏഴ് എൻഡിഎ സ്ഥാനാർത്ഥികൾക്ക് മാത്രമാണ് ഇത്രയും വോട്ട് നേടാനായത്. കുമ്മനം രാജശേഖരൻ , ശോഭ സുരേന്ദ്രൻ , സി കൃഷ്ണകുമാർ കെ സുരേന്ദ്രൻ , സുരേഷ് ഗോപി , കെ.എസ് രാധാകൃഷ്ണൻ, പി.സി തോമസ് എന്നിവർ മാത്രമാണ് കെട്ടിവെച്ച കാശ് തിരിച്ചുകിട്ടിയ സ്ഥാനാർത്ഥികൾ.

തുഷാർ വെള്ളാപ്പള്ളിയും അൽഫോൻസ് കണ്ണന്താനവുമാണ് ഏറ്റവും ദയനീയ പ്രകടനം കാഴ്ചവെച്ചത്. ശബരിമല സമരത്തിന്റെ മുന്നണിപോരാളിയായിരുന്ന എ.എൻ രാധാകൃഷ്ണനും യുവമോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വക്കറ്റ് പ്രകാശ് ബാബുവിനും മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റ് വി.ടി രമയ്ക്കും കെട്ടിവെച്ച കാശ് പോയി. സംസ്ഥാന സെക്രട്ടറി വി.കെ സജീവൻ , ബി.ഡി.ജെ.എസ് നേതാവ് ടി.വി ബാബു ന്യൂനപക്ഷ മോർച്ച നേതാവ് സാബു വർഗീസ് , ബി.ഡി.ജെ.എസ് നേതാവ് തഴവ സഹദേവൻ, ബി.ഡി.ജെ.എസ് നേതാവ് ബിജു കൃഷ്ണൻ, രവീശ തന്ത്രി കുണ്ടാർ, എന്നിവരാണ് കെട്ടിവെച്ച കാശ് പോയ മറ്റ് ബിജെപി സ്ഥാനാർത്ഥികൾ. ബി.ഡി.ജെ.എസ് സ്ഥാനാർത്ഥികളായി മത്സരിച്ച ആർക്കും കെട്ടിവെച്ച കാശ് നേടാൻ കഴിഞ്ഞില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP