Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

23 സീറ്റുകളുമായി ഏറ്റവും വലിയ മൂന്നാമത്തെ ഒറ്റകക്ഷിയായത് ഡിഎംകെ; തൃണമൂലും വൈഎസ്ആറും 22 സീറ്റുകളുമായി നാലാം സ്ഥാനം പങ്കിട്ടു; 18 സീറ്റുകളുള്ള ശിവസേനയും 16 സീറ്റുകളുള്ള ജെഡിയുവും 12 സീറ്റുള്ള ബിജു ജനതാദളും കഴിഞ്ഞാൽ രണ്ടക്കം തികച്ച ഒരു പാർട്ടി പോലുമില്ല; ഡിഎംകെയുടെ സഖ്യവും കേരളത്തിലെ ഒന്നും ചേർത്ത് മൂന്ന് സീറ്റ് ഒപ്പിച്ച് സിപിഎം; ബിജെപിയുടെ 303ഉം കോൺഗ്രസിന്റെ 52ഉം കഴിഞ്ഞാൽ പിന്നെ ഈ ലോക്‌സഭയിലെ എംപിമാരുടെ കണക്കുകൾ ഇങ്ങനെ

23 സീറ്റുകളുമായി ഏറ്റവും വലിയ മൂന്നാമത്തെ ഒറ്റകക്ഷിയായത് ഡിഎംകെ; തൃണമൂലും വൈഎസ്ആറും 22 സീറ്റുകളുമായി നാലാം സ്ഥാനം പങ്കിട്ടു; 18 സീറ്റുകളുള്ള ശിവസേനയും 16 സീറ്റുകളുള്ള ജെഡിയുവും 12 സീറ്റുള്ള ബിജു ജനതാദളും കഴിഞ്ഞാൽ രണ്ടക്കം തികച്ച ഒരു പാർട്ടി പോലുമില്ല; ഡിഎംകെയുടെ സഖ്യവും കേരളത്തിലെ ഒന്നും ചേർത്ത് മൂന്ന് സീറ്റ് ഒപ്പിച്ച് സിപിഎം; ബിജെപിയുടെ 303ഉം കോൺഗ്രസിന്റെ 52ഉം കഴിഞ്ഞാൽ പിന്നെ ഈ ലോക്‌സഭയിലെ എംപിമാരുടെ കണക്കുകൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ഏഴ് ഘട്ടങ്ങളായി തെരഞ്ഞെടുപ്പ് പ്രക്രിയയും മെയ് 23ലെ ഫലപ്രഖ്യാപനവുമെല്ലാം കഴിഞ്ഞ് 17ാം ലോക്‌സഭ ആദ്യ സമ്മേളനത്തിന് ഒരുങ്ങുകയാണ്. പ്രധാനമന്ത്രിയായി മോദി ഇത്തവണ സത്യപ്രതിജ്ഞ ചെയ്യുന്നത് 351 എൻഡിഎ എംപിമാരുടെ പിന്തുണയോടെയാണ്. മറ്റാരുടേയും പിന്തുണയില്ലാതെ തുടർച്ചയായി രണ്ടാം തവണയും ഭരിക്കാനുള്ള സാഹചര്യമാണ് മോദി സർക്കാരിന് ഇത്തവണയുമുള്ളത്. 303 എംപിമാരാണ് താമര ചിഹ്നത്തിൽ വിജയിച്ച് ലോക്‌സഭയിലേക്ക് എത്തുന്നത്. അമേഠിയിൽ പരാജയപ്പെട്ടെങ്കിലും വയനാട്ടിലെ റെക്കോഡ് ഭൂരിപക്ഷത്തിന്റെ മികവിൽ ലോക്‌സഭയിലേക്ക് രാഹുൽ എത്തുന്നത് 52 എംപിമാരുടെ പിന്തുണയോടെയാണ്.

കോൺഗ്രസിന്റെ 52 എംപിമാരും ബിജെപിയുടം 303 എംപിമാരും കഴിഞ്ഞാൽ പിന്നെ രാജ്യത്തെ ഓരോ പാർട്ടിക്ക് എത്ര പ്രതിനിധികളാണ് ഡൽഹിയിലേക്ക് പോകാനുള്ളത്. ഏതൊക്കെ പാർട്ടികൾക്കാണ് എംപിമാരില്ലാത്തത് എന്ന കണക്ക് ഔദ്യോഗികമായി തന്നെ പുറത്ത് വന്നിരിക്കുകയാണ്. വിവിപാറ്റുകൾ കൂടി എണ്ണി തിട്ടപ്പെടുത്തിയതോടെയാണ് കൃത്യമായ കണക്ക് പുറത്ത് വിട്ടിരിക്കുന്നത്. 33 രാഷ്ട്രീയ പാർട്ടികൾക്കാണ് ഇത്തവണ ലോക്‌സഭയിൽ പ്രതിനിധികളുള്ളത്. ഇതിൽ കോൺഗ്രസ്, ബിജെപി, തൃണമൂൽ, വൈഎസ്ആർ, ജെഡിയു, ശിവസേന, ബിജു ജനദാദൾ എന്നീ ഏഴ് പാർട്ടികൾക്ക് മാത്രമാണ് മൊത്തം സീറ്റുകളുടെ എണ്ണം രണ്ടക്കത്തിൽ എത്തിക്കാൻ കഴിഞ്ഞിട്ടുള്ളത്.

സിപിഎം വെറും മൂന്ന് സീറ്റുകളിലാണ് ഒതുങ്ങിയത്. ഒറ്റയ്ക്ക് മത്സരിച്ച് കേരളത്തിൽ നിന്ന് വിജയിച്ച് ആലപ്പുഴ സീറ്റ് മാത്രമാണ് പാർട്ടിക്ക് എടുത്ത് കാണിക്കാൻ പേരിനെങ്കിലും ഉള്ളത്. അതും വെറും പതിനായിരം വോട്ടിന് വിജയിച്ച സീറ്റ്. തമിഴ്‌നാട്ടിലെ ഡിഎംകെ സഖ്യത്തിന് ഒപ്പം മത്സരിച്ച് ലഭിച്ചതാണ് ബാക്കി രണ്ട് സീറ്റുകൾ.സീറ്റുകളുടെ കാര്യത്തിൽ 303 എന്ന വലിയ സംഖ്യയുമായി നിൽക്കുന്ന ബിജെപിയാണ് ഒന്നാമത് 52 സീറ്റുമായി കോൺഗ്രസ് രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യുമ്പോൾ 23 സീറ്റുകളുമായി തമിഴ്‌നാട്ടിൽ നിന്നുള്ള യുപിഎ സഖ്യകക്ഷി ഡിഎംകെ ആണ് മൂന്നാം സ്ഥാനത്ത്.

ഒരു സഖ്യത്തിലുമില്ലാത്ത തൃണമൂലും വൈഎസ്ആർ കോൺഗ്രസും 22 സീറ്റുകൾ വീതം നേടി നാലാം സ്ഥാനത്ത് എത്തി. ബിജെപിക്കും കോൺഗ്രസിനും പിന്നിലായി മൂന്നാം സ്ഥാനത്ത് എത്തുമെനന് കരുതിയ എസ്‌പി ബിഎസ്‌പി സഖ്യം നിലംതൊട്ടില്ല. പിന്നീട് സാധ്യത മമത ബാനർജിയുടെ തൃണമൂലിന് ആയിരുന്നു. എന്നാൽ ബംഗാളിൽ മോദിയുമായി ഏറ്റുമുട്ടിയ ദീദിക്ക് 2014ൽ കിട്ടിയത് പോലെയുള്ള ഒറു നേട്ടം ആവർത്തിക്കാൻ കഴിഞ്ഞില്ല. വെറും 2 എംപിമാർ മാത്രമുണ്ടായിരുന്ന ഇവിടെ ബിജെപി എംപിമാരുടെ എണ്ണം 18 ആയി ഉയയർന്നു. മഹാരാഷ്ട്രയിൽ എൻഡിഎയുടെ പ്രധാന സഖ്യകക്ഷിയായി മത്സരിച്ച ശിവസേനയ്ക്ക് 18 സീറ്റുകളും ബിഹാറിലെ സഖ്യകക്ഷിയായ നിധീഷിന്റെ ജെഡിയു 16 സീറ്റിലും വിജയിച്ചു.

ഇന്ത്യയിൽ ഓരോ പാർട്ടിക്കും കിട്ടിയ എംപിമാരുടെ കണക്കുകൾ പരിശോധിക്കാം

Aam Aadmi Patry 1
AJSU Party 1
All India Anna Dravida Munnetra Kazhagam 1
All India Majlis-E-Ittehadul Muslimeen 2
All India Trinamool Congress 22
All India United Democratic Frotn 1
Bahujan Samaj Patry 10
Bharatiya Janata Patry 303
Biju Janata Dal 12
Communist Party of India 2
Communist Party of India (Marxist) 3
Dravida Munnetra Kazhagam 23
Indian National Congrsse 52
Indian Union Muslim League 3
Jammu & Kashmir National Conference 3
Janata Dal (Secular) 1
Janata Dal (United) 16
Jharkhand Mukti Morcha 1
Kerala Congress (M) 1
Lok Jan Shakti Patry 6
Mizo National Front 1
Naga Peoples Frotn 1
National People's Patry 1
Nationalist Congress Patry 5
Nationalist Democratic Progressive Party 1
Revolutionary Socialist Patry 1
Samajwadi Patry 5
Shiromani Akali Dal 2
Shivsena 18
Sikkim Krantikari Morcha 1
Telangana Rashtra Samithi 9
Telugu Desam 3
Yuvajana Sramika Rythu Congress Party 22
Other 8

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP