Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാലാ ബിഷപ്പ് ഹൗസിലെ ഡ്രൈവറെ കെട്ടിയിട്ട് വാഹനം തട്ടിയെടുത്ത കേസിൽ 11 വർഷത്തിന് ശേഷം ശിക്ഷാവിധി; കാഞ്ഞിരപ്പള്ളി സ്വദേശികളായ ആറ് പേർക്ക് 15 വർഷം കഠിനതടവും 75,000 രൂപ പിഴയും; തട്ടിയെടുത്ത വാഹനം പ്രതികൾ ബെംഗലൂരുവിൽ വിറ്റതിനും തെളിവ്

പാലാ ബിഷപ്പ് ഹൗസിലെ ഡ്രൈവറെ കെട്ടിയിട്ട് വാഹനം തട്ടിയെടുത്ത കേസിൽ 11 വർഷത്തിന് ശേഷം ശിക്ഷാവിധി; കാഞ്ഞിരപ്പള്ളി സ്വദേശികളായ ആറ് പേർക്ക് 15 വർഷം കഠിനതടവും 75,000 രൂപ പിഴയും; തട്ടിയെടുത്ത വാഹനം പ്രതികൾ ബെംഗലൂരുവിൽ വിറ്റതിനും തെളിവ്

മറുനാടൻ ഡെസ്‌ക്‌

പാലാ: പാലാ ബിഷപ്പ് ഹൗസിലെ ഡ്രൈവറെ മർദ്ദിച്ച് അവശനാക്കി കെട്ടിയിട്ട ശേഷം വാഹനം തട്ടിക്കൊണ്ട് പോയ കേസിൽ 11 വർഷത്തിന് ശേഷം ശിക്ഷാ വിധി. കേസിൽ പ്രതികളായ ആറ് കാഞ്ഞിരപ്പള്ളി സ്വദേശികൾക്കാണ് കോട്ടയം അഡീഷണൽ സെഷൻസ് ജഡ്ജി വി.ബി സുജയമ്മ 15 വർഷം കഠിനതടവിനും 75000 രൂപ പിഴയടക്കണമെന്നും വിധിച്ചത്. കേസിൽ അറസ്റ്റിലാണ് അജ്മൽ, രാജേഷ്, മൈക്കിൾ, അൻസാരി, അബ്രഹാം, താഹ എന്നിവർക്കെതിരെയാണ് ശിക്ഷാവിധി.

2008 മെയ്‌ 28-നാണ് കേസിനാസ്പദമായ സംഭവം. വെളുപ്പിനെ രണ്ടിന് പ്ലാശനാൽ-പ്രവിത്താനം റോഡിൽ വാഹനം നിർത്തിയപ്പോൾ പ്രതികൾ എത്തി, ഡ്രൈവർ പാലാ കടവുപുഴയിൽ ബാലകൃഷ്ണനെ മർദിച്ച് അവശനാക്കി വാഹനമടക്കം തട്ടിക്കൊണ്ടുപോവുകയായിരുന്നു. വായിൽ തുണി തിരുകിയും ബന്ധിച്ചാക്കിയാണ് ഡ്രൈവറെ കൊണ്ടുപോയത്. ബാലകൃഷ്ണന്റെ കൈവശമുണ്ടായിരുന്ന പണവും മൊബൈൽ ഫോണും തട്ടിയെടുത്തു.

കാഞ്ഞിരപ്പള്ളിയിൽ എത്തിച്ചശേഷം ബാലകൃഷ്ണനെ മറ്റൊരു കാറിൽ പ്രതികൾ കെ.കെ.റോഡിൽ വളഞ്ഞങ്ങാനം ഭാഗത്തേക്ക് കൊണ്ടുപോയി കാട്ടിലെ മരത്തിൽ കെട്ടിയിട്ടു. തട്ടിയെടുത്ത വാഹനം 75,000 രൂപയ്ക്ക് ബെംഗളൂരുവിൽ വിറ്റു. അന്നത്തെ ഈരാറ്റുപേട്ട സർക്കിൽ ഇൻസ്പെക്ടറും ഇപ്പോൾ ഡിവൈ.എസ്‌പി.യുമായ ജോസഫ് സാജുവിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ഗിരിജ ബിജു ഹാജരായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP