Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇട്ടിമാണി മാർഗംകളിക്കിറങ്ങിയതെന്തിന്? ചട്ടയും മുണ്ടും വളയും കാൽത്തളയുമിട്ട ലാലേട്ടനെ കണ്ടപ്പോൾ മുതൽ ആരാധകർ ആവേശത്തിൽ; പ്രസന്ന മാസ്റ്ററുടെ നേതൃത്വത്തിൽ വിസ്മയതാരം മാർഗംകളിയുടെ ചുവടുകൾ അഭ്യസിച്ചപ്പോൾ ഒപ്പം സലിം കുമാറും ജോണി ആന്റണിയും അരിസ്‌റ്റോ സുരേഷും

ഇട്ടിമാണി മാർഗംകളിക്കിറങ്ങിയതെന്തിന്? ചട്ടയും മുണ്ടും വളയും കാൽത്തളയുമിട്ട ലാലേട്ടനെ കണ്ടപ്പോൾ മുതൽ ആരാധകർ ആവേശത്തിൽ; പ്രസന്ന മാസ്റ്ററുടെ നേതൃത്വത്തിൽ വിസ്മയതാരം മാർഗംകളിയുടെ ചുവടുകൾ അഭ്യസിച്ചപ്പോൾ ഒപ്പം സലിം കുമാറും ജോണി ആന്റണിയും അരിസ്‌റ്റോ സുരേഷും

മറുനാടൻ ഡെസ്‌ക്‌

വ്യത്യസ്തമായ വേഷപ്പകർച്ചയിലൂടെ നമ്മളെ വിസ്മയിപ്പിച്ച പ്രിയാതാരം മോഹൻലാൽ മാർഗം കളിക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ വമ്പൻ ചർച്ചയായിരിക്കുകയാണ്. 'ഇട്ടിമാണി മെയ്‌ഡ് ഇൻ ചൈന' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നും മോഹൻലാൽ ചട്ടയും മുണ്ടും വളയും കാൽത്തളയുമണിഞ്ഞ് മാർഗംകളി വേഷത്തിൽ നിൽക്കുന്ന ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ചിത്രത്തിന്റെ ലൊക്കേഷനിലേക്ക് ഒട്ടേറെ പേരാണ് ഒഴുകിയെത്തിയതും. എന്നാൽ മാർഗം കളി എന്തിനാണെന്ന ചോദ്യവും ഇതിനോടകം സമൂഹ മാധ്യമത്തിൽ ഉയർന്നിരുന്നു.

നാട്ടുകാര്യങ്ങളിലും പള്ളിക്കമ്മിറ്റികളിലും സജീവമായ ഇട്ടിമാണി സാധുക്കൾക്കുള്ള ധനശേഖരണാർഥമാണ് മാർഗംകളിക്കിറങ്ങിയത്. പരിശീലകരിൽ നിന്ന് മാർഗംകളിയുടെ ബാലപാഠങ്ങൾ പഠിച്ചെടുത്താണ് ലാൽ സ്റ്റേജിൽ കയറിയത്. തൃശ്ശൂർ മാള സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനത്താണ് 'ഇട്ടിമാണി മെയ്ഡ് ഇൻ ചൈന' എന്ന ചിത്രത്തിനുവേണ്ടി മാർഗംകളി ചിത്രീകരിച്ചത്.

മോഹൻലാലിനൊപ്പം സലിംകുമാർ, ജോണി ആന്റണി, അരിസ്റ്റോ സുരേഷ് എന്നിവരും അഞ്ഞൂറോളം വിദ്യാർത്ഥികളും സ്ത്രീകളും മാർഗംകളിക്കെത്തി. മോഹൻലാൽ ഇട്ടിമാണിയായെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതരായ ജിബി-ജോജു ടീമാണ്. കോറിയോഗ്രാഫർ പ്രസന്നാമാസ്റ്ററുടെ നേതൃത്വത്തിലായിരുന്നു ചുവടുകൾ. കാര്യങ്ങൾക്ക് ചുക്കാൻ പിടിച്ച് നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും ഒപ്പമുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP