Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ബസ്‌കൂലി കൈയിലില്ലാത്തതുകൊണ്ട് പൊന്നാനിയിൽ പ്രചാരണത്തിന് പോലും പോകാതിരുന്നിട്ടും സ്വതന്ത്ര സ്ഥാനാർത്ഥി സെമീറയ്ക്ക് കിട്ടിയത് 16,288 വോട്ട്; പിന്തള്ളിയത് മണ്ഡലത്തിൽ സജീവപ്രചാരണം നടത്തിയ പിഡിപി അടക്കമുള്ളവരെ; പി.വി.അൻവറിന്റെ ചിഹ്നത്തോടുസാമ്യമുള്ള 'കട്ടിങ് പ്ലേയർ' സെമീറയ്ക്ക് ചിഹ്നമായി കിട്ടിയതോടെ വോട്ടർമാർ വോട്ട് മാറിക്കുത്തിയതോ? തന്റെ നിലപാടിന് കിട്ടിയ വോട്ടെന്ന് സമീറ വാദിക്കുമ്പോൾ മൂക്കത്ത് വിരൽ വച്ച് രാഷ്ട്രീയ പാർട്ടികൾ

ബസ്‌കൂലി കൈയിലില്ലാത്തതുകൊണ്ട് പൊന്നാനിയിൽ പ്രചാരണത്തിന് പോലും പോകാതിരുന്നിട്ടും സ്വതന്ത്ര സ്ഥാനാർത്ഥി സെമീറയ്ക്ക് കിട്ടിയത് 16,288 വോട്ട്; പിന്തള്ളിയത് മണ്ഡലത്തിൽ സജീവപ്രചാരണം നടത്തിയ പിഡിപി അടക്കമുള്ളവരെ; പി.വി.അൻവറിന്റെ ചിഹ്നത്തോടുസാമ്യമുള്ള 'കട്ടിങ് പ്ലേയർ' സെമീറയ്ക്ക് ചിഹ്നമായി കിട്ടിയതോടെ വോട്ടർമാർ വോട്ട് മാറിക്കുത്തിയതോ? തന്റെ നിലപാടിന് കിട്ടിയ വോട്ടെന്ന് സമീറ വാദിക്കുമ്പോൾ മൂക്കത്ത് വിരൽ വച്ച് രാഷ്ട്രീയ പാർട്ടികൾ

ജംഷാദ് മലപ്പുറം

മലപ്പുറം: പൊന്നാനി മണ്ഡലത്തിൽ ഒരുതവണപോലും പ്രചാരണത്തിന് പോകാതെ സ്വതന്ത്ര്യസ്ഥാനാർത്ഥി സമീറ നേടിയത് 16,288 വോട്ട്, എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ പി.വി.അൻവറിന്റെ തെരഞ്ഞെടുപ്പ് ചിഹ് നവുമായി സാമ്യമുള്ള കട്ടിങ് പ്ലയർ ചിഹ് നത്തിൽ മത്സരിച്ചതിനാലാണ് സമീറക്ക് ഇത്രയധികംവോട്ടുകൾ ലഭിച്ചതെന്നാണ് ആരോപണം ഉയർന്നിട്ടുള്ളത്. അൻവറിന്റെ തെരഞ്ഞെടുപ്പ് ചിഹ്നം കത്രികയും, സമീറയുടെ ചിഹ്‌നം കട്ടിങ് പ്ലയറുമായിരുന്നു. ഇതിനാലാണ് വോട്ടർമാർ ചിഹ് നം മാറിക്കുത്തിയതാണെന്ന ആരോപണം ഉയർന്നെങ്കിലും ഇതെല്ലാം തെറ്റാണെന്നാണ് സമീറ പറയുന്നത്. തന്റെ നിലപാടിന് കിട്ടിയ വോട്ടുകളാണ് ഇവയെല്ലാം. താൻ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഒരു തവണപോലും മണ്ഡലത്തിൽപോയിട്ടില്ലെന്നും എടക്കര മൂത്തേടം സ്വദേശിയായ സമീറ മറുനാടൻ മലയാളിയോട് പറഞ്ഞു. പ്രചാരണത്തിന് പോകാതിരുന്നത് കയ്യിൽ പണമില്ലാത്തതുകൊണ്ടാണ്. ബസിന് നൽകാൻപോലും പണില്ലാത്ത ദിവസങ്ങളാണ് അടുത്തിടെ കഴിഞ്ഞു പോയത്. സാധാരണക്കാരിൽ സാധാരണക്കാരിയായ താൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ മറ്റുപലകാരണങ്ങളുമുണ്ടെന്നും സമീറ പറയുന്നു.

ഭൂരഹിതർക്ക് വേണ്ടി പോരാട്ടം നടത്തുന്ന ജനമുന്നേറ്റ മുന്നണിയുടെ പേരിലാണ് സമീറ സ്വതന്ത്ര സ്ഥാനാർത്ഥിയായത്. മണ്ഡലത്തിൽ മത്സരിച്ച പിഡിപി സ്ഥാനാർത്ഥി പൂന്തുറ സിറാജിനേക്കാൾ വോട്ട് നേടി പട്ടികയിൽ അഞ്ചാം സ്ഥാനത്തുവന്നത് ഏവരേയും ഞെട്ടിച്ചുകളഞ്ഞു. ജയിക്കാൻ വേണ്ടി ആയിരുന്നില്ല സമീറ മത്സരിച്ചത്. സംഘടനയുടെ ആശയം കൂടുതൽ പേരിലേക്ക് എത്തിക്കുക എന്നതായിരുന്നു ലക്ഷ്യമെന്ന് സമീറ പറഞ്ഞു. സാമ്പത്തിക പരാധീനതകളെ തുടർന്ന് വാട്സ് ആപ്പിലൂടെയും ഫേസ്‌ബുക്കിലൂടെയും മാത്രമായിരുന്നു പ്രചാരണം നടത്തിയതെന്നും സമീറ പറഞ്ഞു.

ജന മുന്നേറ്റ മുന്നണി നേരത്തെ ഭൂരഹിതരുടെ സംഗമം നടത്തിയിരുന്നു. ഇവരുടെ മൊബൈൽ നമ്പരുകൾ ഉപയോഗിച്ച് വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചിരുന്നു. ഇതുവഴിയായിരുന്നു പ്രചാരണം. എല്ലാ രാഷ്ട്രീയ പാർട്ടികളുടെ ഭാഗത്തു നിന്നും മികച്ച പിന്തുണയാണ് ലഭിച്ചതെന്ന് സമീറ പറഞ്ഞു. ആദ്യമായാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചതെങ്കിലും ഇനിയങ്ങോട്ടും മത്സരിക്കാൻ തന്നെയാണ് തീരുമാനമെന്നും സമീറ വ്യക്തമാക്കുന്നു. സർക്കാരിന്റെ കൈവശമുള്ള ഭൂമി ഭൂരഹിതർക്ക് പതിച്ചു നൽകാൻ നടപടി സ്വീകരിക്കുക എന്നതായിരുന്നു തെരഞ്ഞെടുപ്പിൽ വിജയിച്ചിരുന്നെങ്കിൽ തന്റെ പ്രധാന ദൗതമെന്ന് സമീറ. ഇതിനുള്ള പോരാട്ടം തുടരുമെന്നും അവർ പറഞ്ഞു. തന്നെപ്പോലെ വാടക വീടുകളിൽ താമസിക്കുന്നവർക്കെ ഭൂരഹിതരുടെ വേദന അറിയുകയുള്ളു. ഭൂരഹിതർക്ക് ജാതി-മത - രാഷ്ട്രീയ വ്യത്യാസങ്ങൾ ഉണ്ടാകില്ല. ഭൂരഹിതരുടെ വോട്ട് തന്നെയാണ് ലക്ഷ്യമിട്ടിരുന്നതെന്നും സമീറ പറയുന്നു.

കാഴ്ചയിൽ കത്രികയ്ക്ക് സമാനമായ ചിഹ്നനമാണ് കട്ടിങ് പ്ലയർ. ഇതാണ് പൊന്നാന്നിയിലെ എല്ലാ നിയമസഭ മണ്ഡലത്തിലും ആയിരത്തിന് മുകളിൽ വോട്ട് നേടാന് സമീറയ്ക്ക് തുണയായതെന്ന സംശയം നിലനിർത്താന് കാരണം. 16,288 വോട്ടാണ് സെമീറ നേടിയത്.പി.വി അൻവറിന്റെയോ ഇ.ടി മുഹമ്മദ് ബഷീറിന്റെയോ അപരന്മാർക്ക് പോലും സമീറയുടെ അത്ര വോട്ട് പിടിക്കാനായില്ല. മണ്ഡലത്തിൽ അഞ്ചാം സ്ഥാനത്ത് എത്തിയ സമീറ നാലാം സ്ഥാനത്തുള്ള എസ്.ഡി.പി.ഐ സ്ഥാനാർത്ഥിയുമായി രണ്ടായിരത്തോളം വോട്ടിനാണ് വ്യത്യാസമുള്ളത്.

ഇത്തവണ പൊന്നാനിയിൽ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ പൊന്നാനിയിൽ താരമായത് ഇ.ടി മുഹമ്മദ് ബഷീർ മാത്രമല്ല സമീറ കൂടിയാണ്. പൊന്നാനി ലോകസഭാ മണ്ഡലത്തിലെ എല്ലാ നിയമസഭ മണ്ഡലങ്ങളിലും സമീറയ്ക്ക് ആയിരത്തിന് മുകളിൽ വോട്ട് നേടി. അഞ്ചാം സ്ഥാനനവും നേടി.തൃത്താലയിൽ 3189 വോട്ടും തിരുരങ്ങാടിയിൽ 1673 വോട്ടും താനൂരിൽ 1664 വോട്ടും തിരൂരിൽ 2255 വോട്ടും തവനൂരിൽ 2450 വോട്ടും പൊന്നാന്നിയിൽ2815 വോട്ടും സമീറ നേടി.

താൻ 25,000വോട്ടുകൾ വരെ പ്രതീക്ഷിച്ചിരുന്നുവെന്നും എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.വി.അൻവറിന്റെ വോട്ടുകൾ തനിക്ക് ലഭിച്ചുവെന്ന് പറയുന്നത് തെറ്റാണെന്നും സമീറ പറയുന്നു, കാരണം തങ്ങളുടെ ജനമുന്നേറ്റ മുന്നണിയുടെ നിലപാടാണ്. പാവപ്പെട്ടവരുടെ കണ്ണീരൊപ്പുകയാണ് തങ്ങളുടെ ലക്ഷ്യം, ഒരു തുണ്ടുഭൂമിയില്ലാത്തവർക്ക് ഭൂമി ലഭിക്കണമെന്നതാണ് തങ്ങളുടെ ലക്ഷ്യം. തന്റെ സ്ഥാനാർത്ഥിത്വം ചർച്ചയാകുന്നതിലൂടെ തങ്ങളുടെ ആവശ്യം ജനങ്ങളും സർക്കാറും തിരിച്ചറിയുമെന്ന പ്രതീക്ഷയാണുള്ളതെന്നും സമീറ പറയുന്നു.

ജനമുന്നേറ്റ മുന്നണിക്കുവേണ്ടി വിവിധ മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികൾ മത്സരിച്ചെങ്കിലും ആർക്കും സമീറക്കു ലഭിച്ച സ്വീകാര്യതയോ വോട്ടോ ലഭിച്ചിട്ടില്ല, വയനാട് മത്സരിച്ച ജനമുന്നേറ്റ മുന്നണി സംസ്ഥാന പ്രസിഡന്റ് വയനാട് മത്സരിച്ചെങ്കിലും അഞ്ഞൂറിൽ താഴെ വോട്ടുകൾ മാത്രമാണ് ലഭിച്ചത്. മലപ്പുറത്ത് ജനമുന്നേറ്റ മുന്നണിയുടെ സുലൈഖ നോമിനേഷൻ കൊടുത്തെങ്കിലും തള്ളിപ്പോയി. കോഴിക്കോട് ഗീതയെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചിരുന്നെങ്കിലും നുസ്റത്ത് ജഹാന്റെ ആവശ്യപ്രകാരം ഗീതയെ പിൻവലിച്ച് അവർക്ക് പിന്തുണ പ്രഖ്യാപിച്ച്. ജനമുന്നേറ്റ മുന്നണിയുടെ നിലപാടുകൾക്കൊപ്പമുണ്ടാകുമെന്ന് നുസ്റത്ത് ജഹാൻ പറഞ്ഞതിനെ തുടർന്നാണ് ഇത്തരത്തിൽ നിലപാട് സ്വീകരിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു.

കട്ടിങ് പ്ലയർ ചിഹ്നനമായിരുന്നില്ല സമീറ ആവശ്യപ്പെട്ടിരുന്നത്, കുടയാണ് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടത്. എന്നാൽ ഇത് മറ്റൊരാൾക്കു നൽകി. പിന്നീട് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ ലിസ്റ്റിൽ നിന്നാണ് ഇത് തെരഞ്ഞെടുത്തത്. ചിഹ്‌നം കട്ടിങ് പ്ലയർ ചിഹ് നം പി.വി.അൻവറിന് എതിരായിട്ടുണ്ടെന്ന് കരുതുന്നില്ല, തനിക്ക് ഈ ചിഹ്‌നം ലഭിച്ചപ്പോൾതന്നെ് പി.വി. അൻവറിനോട് ഇക്കാര്യം പറഞ്ഞിരുന്നു. എന്നാൽ അത് കുഴപ്പമില്ലെന്നും തനിക്കുകിട്ടുന്ന വോട്ട് തനിക്ക് കിട്ടുമെന്നുമെന്നാണ് പറഞ്ഞതെന്നും സമീറ പറയുന്നു. ഇതിന് പുറമെ നിലവിൽ പല രാഷ്ട്രീയ പാർട്ടിക്കാരും താനുമായും ബന്ധപ്പെടുന്നുണ്ടെന്നും, പി.സി.ജോർജിന്റെ ജനമുന്നേറ്റ മുന്നണി നേതാക്കളും ബന്ധപ്പെട്ടുവെന്നും പാർട്ടിയിലേക്ക് ക്ഷണിച്ചുവെന്നും സമീറ പറഞ്ഞു. ഭാവിയിൽ വേറെ രാഷ്ട്രീയ പാർട്ടിയിലേക്കുപോയിക്കൊള്ളണമെന്നില്ല, എന്നാൽ നിലവിൽ ഭൂരഹിതർക്കുവേണ്ടി പ്രവർത്തിക്കുകയാണ് ലക്ഷ്യമെന്നും സമീറ പറഞ്ഞു. ഭർത്താവ് അഞ്ചു വർഷം മുമ്പ് മരണപ്പെട്ട സമീറക്ക് പ്ലസ്വണിന് പഠിക്കുന്ന മകനും ഒമ്പതാംക്ലാസിൽ പഠിക്കുന്ന മകളുമാണുള്ളത്. സാധാരണക്കാരാണ് തനിക്കുവോട്ട് ചെയ്തത്. അവർ സോഷ്യൽ മീഡിയയിലൂടെ പിന്തുണ അറിയിച്ചിരുന്നു. തനിക്കുവോട്ടുചെയ്ത എല്ലാവരോടും നന്ദി അറിയിക്കുന്നതായും സമീറ പറഞ്ഞു.

ഭൂരഹിതരുടെ പ്രതിനിധി

ഭൂരഹിതർക്ക് ഭൂമി ലഭ്യമാക്കുന്നതിനാണ് ജനമുന്നേറ്റ മുന്നണി പ്രവർത്തിക്കുന്നത്, 5.20ലക്ഷം ഹെക്ടർ ഭൂമി സർക്കാർ കൈവശമുണ്ടെന്നാണ് കണക്കുകൾ പറയുന്നത്, ഇത് ഭൂരഹിതർക്ക് പതിച്ചു നൽകാൻ നടപടി സ്വീകരിക്കണം, ഭൂരഹിതരായ വോട്ടർമാർക്കൊപ്പം ഈ നിലപാടിനെ പിന്തുണക്കുന്നവരുടേയും വോട്ടുകൾ ലഭിച്ചു. ഭൂരഹിതർക്ക് ജാതി, മത, രാഷ്ട്രീയ, കക്ഷി വ്യത്യാസമില്ല, വാടക വീടുകളിൽ അന്തിയുറങ്ങുന്നവർക്കെ അവരുടെ വേദന അറിയൂ, ഞാനും ഒരു വാടക വീട്ടിലാണ് താമസിക്കുന്നത്, എല്ലാ മേഖലയിൽനിന്നും പിന്തുണ ലഭിച്ചതിൽ ഏറെ സന്തോഷമുണ്ട്, സാമ്പത്തിക പരാധീനയുള്ളതിനാലാണ് സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരണം നടത്തിയത്, ഇതിനായി പ്രത്യേക വാട്സ് ആപ്പ്, ഫേസ്‌ബുക്ക് ഗ്രൂപ്പുകൾ രൂപീകരിച്ചിരുന്നു. ഫേസ്‌ബുക്കിൽ പ്രത്യേക ഗ്രൂപ്പും സജീവമായ പ്രവർത്തിച്ചു, ജനമുന്നേറ്റ മുന്നണിയുടെ നേതൃത്വത്തിൽ നേരത്തെ നടത്തിയ ഭൂരഹിതരുടെ സംഗമത്തിലെ ഇരകളെ ഫോണിൽ ബന്ധപ്പെട്ടാണ് പ്രധാനമായും വോട്ടഭ്യർഥിച്ചത്, നാമനിർദ്ദേശ പത്രികയോടൊപ്പം കെട്ടിവെക്കാനുള്ള പണം നൽകിയതുപോലും ചില സുമനസ്സുകളാണെന്നും സമീറ പറഞ്ഞു.

പൊന്നാനി ലോകസഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥികൾ നേടിയ വോട്ടുകളുടെ കണക്ക് ഇങ്ങിനെ:

ആകെ വോട്ട്: 1,356,408
പോൾചെയ്തത്: 1,016,815
യു.ഡി.എഫ്: 521824
എൽ.ഡി.എഫ്: 328551
എൻ.ഡി.എ: 110603
1 ഇ.ടി മുഹമ്മദ് ബഷീർ(ഐ.യു.എം.എൽ)521824
2പി.വി അൻവർ പുത്തൻ വീട്ടിൽ( സ്വതന്ത്രൻ)328551
3 രമ (ബിജെപി)110603
4കെ.സി നസീർ (എസ്.ഡി.പി.ഐ)18124
5സമീറ.പി.എ (സ്വതന്ത്ര)16288
6നോട്ട-6231
7പൂന്തുറ സിറാജ്(സ്വതന്ത്രൻ)6122
8അൻവർ.പി.വി റസീന മൻസിൽ(സ്വതന്ത്രൻ)3109
9 മുഹമ്മദ് ബഷീർ മംഗലശ്ശേരി (സ്വതന്ത്രൻ)1957
10അൻവർ പി.വി ആലുംകുഴി (സ്വതന്ത്രൻ)1784
11മുഹമ്മദ് ബഷീർ നെച്ചിയൻ (സ്വതന്ത്രൻ)1315
12മുഹമ്മദ് ബഷീർ കോഴിശ്ശേരി (സ്വതന്ത്രൻ)693
13ബിന്ദു(സ്വതന്ത്ര)664
14 അസാധു-101

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP