Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പുൽവാമ ഭീകരാക്രമണത്തിൽ ആടിയുലഞ്ഞ ഇന്ത്യാ-പാക്ക് ബന്ധം ഊട്ടിയുറപ്പിക്കാൻ ഇമ്രാന്റെ തന്ത്രം; മോദിക്കും ബിജെപിക്കും ട്വിറ്ററിലൂടെ അഭിനന്ദനമറിയിച്ചതിന് പിന്നാലെ 'ടെലിഫോൺ കോൾ' അഭിനന്ദനവും; ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാന ശ്രമങ്ങളിൽ സഹകരിക്കാമെന്ന് ഇമ്രാൻ വക ഉറപ്പ്

പുൽവാമ ഭീകരാക്രമണത്തിൽ ആടിയുലഞ്ഞ ഇന്ത്യാ-പാക്ക് ബന്ധം ഊട്ടിയുറപ്പിക്കാൻ ഇമ്രാന്റെ തന്ത്രം; മോദിക്കും ബിജെപിക്കും ട്വിറ്ററിലൂടെ അഭിനന്ദനമറിയിച്ചതിന് പിന്നാലെ 'ടെലിഫോൺ കോൾ' അഭിനന്ദനവും; ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാന ശ്രമങ്ങളിൽ സഹകരിക്കാമെന്ന് ഇമ്രാൻ വക ഉറപ്പ്

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: 17ാം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി മിന്നും വിജയം സ്വന്തമാക്കിയതിന് പിന്നാലെ ലോക നേതാക്കളിൽ നിന്നും അഭിനന്ദന പ്രവാഹമാണ് ബിജെപിയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും തേടിയെത്തുന്നത്. ഈ വേളയിലാണ് പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ നരേന്ദ്ര മോദിയെ ഫോണിലൂടെ അഭിനന്ദനമറിയിച്ചത്. തിരഞ്ഞെടുപ്പിലെ വൻ വിജയത്തിന് അഭിനന്ദനങ്ങൾ നേരുന്നുവെന്നും ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സമാധാനശ്രമങ്ങളിൽ സഹകരിക്കാമെന്നും ഇമ്രാൻ മോദിയെ അറിയിച്ചു.

ഇതോടെ പുൽവാമ ഭീകരാക്രമണത്തിനും ബാലാക്കോട്ടിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിനും പിന്നാലെ ആടിയുലഞ്ഞ ഇന്ത്യാ-പാക്ക് ബന്ധം ഊട്ടിയുറപ്പിക്കാനുള്ള ശ്രമമാണ് പാക്കിസ്ഥാന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്ന് വ്യക്തമാവുകയാണ്. തെരഞ്ഞെടുപ്പ് ഫലം വന്ന മെയ് 23ന് ട്വിറ്ററിലൂടെ മോദിക്കും ബിജെപിക്കും ഇമ്രാൻ ഖാൻ അഭിനന്ദനം ട്വീറ്റ് ചെയ്തിരുന്നു. പുൽവാമയിൽ കഴിഞ്ഞ ഫെബ്രുവരി 14ന് ഉണ്ടായ ചാവേർ ആക്രമണത്തിൽ ഇന്ത്യയുടെ പാരമിലിട്ടറി സേനയിലെ 40 പേർ കൊല്ലപ്പെട്ടിരുന്നു. പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരവാദി സംഘടന ജെയ്ഷ മൊഹമ്മദ് ആണ് ആക്രമണം നടത്തിയത്.

പുൽവാമ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സൗഹൃദം വഷളാകുകയും ഇന്ത്യൻ സേന അതിർത്തി കടന്ന് പാക്കിസ്ഥാനിൽ ബോംബ് ആക്രമണം നടത്തുകയും ചെയ്തു. കശ്മീർ അതിർത്തിയിൽ പ്രതിരോധ ശ്രമങ്ങൾക്കിടെ ഇന്ത്യൻ വിങ് കമാണ്ടർ അഭിനന്ദൻ വർധമാൻ പാക് സൈന്യത്തിന്റെ പിടിയിലാകുകയും ചെയ്തു. ഈ വേളയിൽ ഭീകരാക്രണം തുടർന്നാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനു പിന്നാലെയായിരുന്നു ബാലാക്കോട്ട് ആക്രമണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP