Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാജ്യത്ത് മൂന്നാമത്തെ കുട്ടികൾക്ക് ജന്മം നൽകാൻ അനുവാദം നൽകരുത്; ജാതിയോ മതമോ നോക്കാതെ ഇവർക്ക് വോട്ടവകാശം നിഷേധിക്കുകയും ആനൂകൂല്യങ്ങൾ നൽകാതിരിക്കുകയും വേണം; ജനസംഖ്യ പിടിച്ച് നിർത്തേണ്ടത് അത്യാവശ്യം; കശാപ്പുകാരും ഗോ സംരക്ഷകരും തമ്മിൽ തല്ലുന്നത് ഒഴിവാക്കാൻ ഗോവധ നിരോധനം വേണം; ആഗ്രഹമുള്ളവർ മറ്റ് ഇറച്ചി കഴിച്ചാൽ പ്രശ്‌നം പരിഹരിക്കാമെന്ന് ബാബാ രാംദേവ്

മറുനാടൻ ഡെസ്‌ക്‌

ഡൽഹി:രാജ്യത്തെ ജനസംഖ്യ നിയന്ത്രിക്കാൻ നിയമം കൊണ്ടുവരണമെന്ന് യോഗ ഗുരു ബാബാ രാംദേവ്. മാതാപിതാക്കൾക്ക് മൂന്നാമത് ജനിക്കുന്ന കുട്ടിക്ക് വോട്ടവകാശം നിഷേധിക്കണം എന്നും രാംദേവ് ആവശ്യപ്പെട്ടു'അടുത്ത അമ്പത് വർഷത്തിനിടെ രാജ്യത്തെ ജനസംഖ്യ 150 കോടിയിൽ കവിയാൻപാടില്ല. അത് നേരിടാനുള്ള കരുത്തോ മുൻകരുതലോ രാജ്യത്തിനില്ല. അതുകൊണ്ട് തന്നെ ജനസംഖ്യ നിയന്ത്രിക്കുകയാണ് വേണ്ടത്. മൂന്നാമത്തെ കുട്ടിക്ക് രാജ്യത്ത് വോട്ടവകാശം നൽകാൻ പാടില്ല. സർക്കാർ നൽകുന്ന യാതൊരു വിധ ആനുകൂല്യങ്ങളോ പ്രത്യേക അവകാശങ്ങളോ അനുവദിക്കാനും പാടില്ല.

അത്തരമൊരു നിയമം സർക്കാർ കൊണ്ടുവരണം.'- രാം ദേവ് പറഞ്ഞു. കൂടാതെ രാജ്യത്ത് സമ്പൂർണ മദ്യനിരോധനം കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ രാജ്യത്തെ ഗോ വധം നിരോധിക്കണം. എങ്കിൽ മാത്രമേ കശാപ്പുകാരും ഗോ സംരക്ഷകരും തമ്മിൽ നടക്കുന്ന സംഘർഷങ്ങൾക്ക് അറുതിവരുത്താൻ സാധിക്കുകയുള്ളൂ. ഇനി ഇറച്ചി കഴിക്കണമെന്ന് നിർബന്ധമുള്ളവർക്ക് മറ്റുള്ള മൃഗങ്ങളുടെ ഇറച്ചികൾ ഉപയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP