Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പുൽപ്പള്ളിയിൽ യുവാവ് വെടിയേറ്റ് മരിച്ച സംഭവം; പ്രതിയെ 48മണിക്കൂറിനകം പിടികൂടി പൊലീസ്; കൊലയ്ക്ക് ശേഷം കാട്ടിലേക്ക് കടന്ന പ്രതിയെ പിടികൂടിയത് ചീയമ്പം 73 വനമേഖലയിൽ നിന്ന്; വെടിവയ്‌പ്പിൽ കലാശിച്ചത് അതിർത്തി തർക്കം; പ്രതി ചാർളിയ്‌ക്കെതിരെ മൃഗവേട്ടയുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ; വനമേഖലകളിൽ കള്ളത്തോക്ക് ഉപയോഗിക്കുന്നവർക്കെതിരെയും അന്വേഷണം

പുൽപ്പള്ളിയിൽ യുവാവ് വെടിയേറ്റ് മരിച്ച സംഭവം; പ്രതിയെ 48മണിക്കൂറിനകം പിടികൂടി പൊലീസ്; കൊലയ്ക്ക് ശേഷം കാട്ടിലേക്ക് കടന്ന പ്രതിയെ പിടികൂടിയത് ചീയമ്പം 73 വനമേഖലയിൽ നിന്ന്; വെടിവയ്‌പ്പിൽ കലാശിച്ചത് അതിർത്തി തർക്കം; പ്രതി ചാർളിയ്‌ക്കെതിരെ മൃഗവേട്ടയുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ; വനമേഖലകളിൽ കള്ളത്തോക്ക് ഉപയോഗിക്കുന്നവർക്കെതിരെയും അന്വേഷണം

മറുനാടൻ ഡെസ്‌ക്‌

പുൽപള്ളി : പുൽപ്പള്ളി വെടിവയ്പ് കേസിലെ പ്രതിയെ പൊലീസ് പിടികൂടി. കാപ്പിസെറ്റ് കന്നാരംപുഴയിൽ യുവാവിനെ വെടിവച്ചുകൊന്ന സംഭവത്തിലെ പ്രതിയെയാണ് പൊലീസ് സംഭവം നടന്ന് 48 മണിക്കൂറുകൾക്കകം അറസ്റ്റ് ചെയ്തത്. കന്നാരം പുഴ പുളിക്കൽ ചാർലി (42)ആണ് പൊലിസിന്റെ പിടിയിലായത്. പുൽപ്പള്ളി സിഐ ഇ.പി സുരേഷന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം ഇന്നലെ ഉച്ചയോടെ ചീയമ്പം 73ലെ വനമേഖലയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാളിൽ നിന്ന് തോക്കും കണ്ടെടുത്തിട്ടുണ്ട്. അവശനിലയിലായിരുന്ന ഇയാളെ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

കാപ്പിസെറ്റ് കന്നാരംപുഴ കാട്ടുമാക്കൽ പത്മനാഭൻ സരോജിനി ദമ്പതിമാരുടെ മകൻ നിധിൻ (34) ആണ് വെള്ളിയാഴ്ച രാത്രി മരിച്ചത്. ഒപ്പം വെടിയേറ്റ നിധിന്റെ ഇളയച്ഛൻ കാട്ടുമാക്കൽ കിഷോർ(54) കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. നാടൻ തോക്കുപയോഗിച്ച് വെടിവച്ച ശേഷം അയൽവാസി പുളിക്കൽ ചാർളി (42) കാട്ടിലേയ്ക്ക് രക്ഷപ്പെടുകയായിരുന്നു.

മരിച്ച നിധിന്റെ കുടുംബവുമായി ചാർളിയുടെ കുടുംബത്തിന് മുൻവൈരാഗ്യമുണ്ട്. അതിർത്തി സംബന്ധിച്ച തർക്കം പലവട്ടം പൊതുപ്രവർത്തകർ ഇടപെട്ട് പരിഹരിച്ചിരുന്നു. വെള്ളിയാഴ്ച രാത്രി മദ്യപിച്ച് നിധിന്റെ വീട്ടുപടിക്കലെത്തിയ ചാർളിയും സുഹൃത്തും ബഹളമുണ്ടാക്കിയതായി പറയുന്നു. തർക്കത്തിനിടെ ചാർളിക്ക് മർദ്ദനമേറ്റു. വീട്ടിൽ നിന്നു തോക്കുമായെത്തിയ ചാർളി ആദ്യം നിധിനു നേരെ നിറയൊഴിക്കുകയായിരുന്നു. ഓടിയെത്തിയ കിഷോറിനും വെടിയേറ്റു. നെഞ്ചിൽ വെടിയേറ്റ നിധിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സ്വന്തമായി നാടൻ തോക്കുള്ള ചാർളി വനം കേസുകളിൽ പ്രതിയാണ്. വീടിന് മുന്നിൽ വനാതിർത്തിയിലെ കാവൽപുരയിലാണ് ഇയാളുടെ താമസം. ആതിരയാണ് നിധിന്റെ ഭാര്യ. മകൾ: യാമി.ഗുരുതര പരുക്കേറ്റ കിഷോർ ചികിത്സയിലാണ്. സംഭവത്തിന് ശേഷം ചാർലി വനത്തിലേക്ക് രക്ഷപ്പെടുകയായിരുന്നു. ഇന്നലെ വനമേഖലയിൽ പൊലിസ് നടത്തിയ തിരച്ചിലിലാണ് ചാർലിയെ അവശനിലയിൽ കണ്ടെത്തിയത്. മൃഗവേട്ടയുമായി ബന്ധപ്പെട്ട് നേരത്തെ ചാർലിക്കെതിരേ കേസുകളുണ്ട്. നിധിന്റെ മൃതദേഹം ശനിയാഴ്ച രാത്രി വീട്ടുവളപ്പിൽ സംസ്‌കരിച്ചു.

രാവിലെ മുതൽ പൊലീസ് വനമേഖല കേന്ദ്രീകരിച്ച് തെരച്ചിൽ ശക്തമാക്കിയിരുന്നു. ഉച്ചയ്ക്ക് 2 മണിയോടെയാണ് ഇയാളെ വനമേഖലയിൽ അവശ നിലയിൽ കണ്ടെത്തിയത്. ശരീരമാസകലം പരിക്കുകളുള്ള നിലയിലാണ് ഷാർളിയെ കണ്ടെത്തിയത്. കന്നാരം പുഴയുടെ അരികിൽ നടക്കാനാവാത്ത വിധം അവശനിലയിൽ ഇരിക്കുകയായിരുന്നു ഇയാൾ. കൈവശം തോക്കുമുണ്ടായിരുന്നു. 15 വർഷം മുമ്പ് കർണാടകയിൽ നിന്ന് വാങ്ങിയ തോക്കാണ് ഇതെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.

കൃത്യമായി വെടിയുതിർക്കാൻ കഴിവുള്ളയാളാണ് ഷാർളി എന്നും പൊലീസ് പറഞ്ഞു. അവശനിലയിലായതിനാൽ ഷാർളിയെ ആദ്യം ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ഇയാളെ പുൽപ്പള്ളി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു.പിതൃ സഹോദരൻ കിഷോറിനും വെടിവയ്പിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. വെള്ളിയാഴ്ച രാത്രി 10.30 ഓടെ നിധിന്റെ വീടിന് മുമ്പിലുള്ള റോഡിലായിരുന്നു സംഭവം. കാട്ടുമാക്കൽ കുടുംബവും ഷാർളിയും തമ്മിൽ ഭൂമിയുടെ അതിർത്തി സംബന്ധമായ കാര്യത്തിൽ പലപ്പോഴും വാക്ക് തർക്കങ്ങളും വഴക്കുമുണ്ടായിരുന്നു.

വെള്ളിയാഴ്ച രാത്രി ഇത് സംഘർഷത്തിൽ കലാശിച്ചതാണ് വെടിവയ്പിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലിനുശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. പുൽപ്പള്ളി സി ഐ ഇ.പി. സുരേശൻ, എസ്‌ഐ രാജേഷ്, എഎസ്ഐ എം.കെ. സാജു, ഷാബു, സിവിൽ പൊലീസ് ഓഫീസർമാരായ പ്രശാന്ത്, രാമകൃഷ്ണൻ, ബിനീഷ്, സിജോ, മുരളി എന്നിവരും ഉണ്ടായിരുന്നു.കള്ളത്തോക്കുകൾ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കുന്നു.

യുവാവിനെ വെടിവച്ചുകൊലപ്പെടുത്തിയ സംഭവത്തിനു പിന്നാലെയാണ് പൊലീസ് കള്ളത്തോക്കുകൾ കൈവശം വച്ചിരിക്കുന്ന ആളുകളുടെ വിവരങ്ങൾ ആരായാൻ നടപടി ആരംഭിച്ചിരിക്കുന്നത്. വനമേഖലയോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിൽ പലരും കള്ളത്തോക്കുകൾ ഉപയോഗിക്കുന്നതായി പൊലീസിനു സൂചന ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ഷാർളി വെടിവയ്ക്കാനുപയോഗിച്ച തോക്ക് കർണാടകയിൽ നിന്നു വിലകൊടുത്ത് വാങ്ങിയതെന്നാണ് പൊലീസിനോട് പറഞ്ഞിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP