Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശബരിമല ചർച്ചയാക്കാതെ ജില്ലാ നേതൃത്വം തയ്യാറാക്കിയത് പൈങ്കിളി പോസ്റ്ററുകൾ; എൻ മനം കുമ്മനവും തിരുവനന്തപുരത്തിന്റെ തീരുമാനം എന്നീ പൈങ്കിളി വാചകങ്ങൾ തിരിച്ചടിച്ചു; വട്ടിയൂർക്കാവിൽ മത്സരിക്കാൻ മോഹിക്കുന്ന ജില്ലാ നേതാവും സംശയ നിഴലിൽ; നേമത്ത് കാണാതായ എണ്ണായിരം വോട്ടുകൾ വിരൽ ചൂണ്ടുന്നതും ബിജെപിക്കുള്ളിലെ വോട്ട് മറിക്കൽ; ബൂത്ത് തല കണക്കെടുപ്പ് നടത്തുന്നത് കപ്പലിലെ കള്ളനെ കണ്ടെത്താൻ; എല്ലാവരും ജയിക്കുമെന്ന് പറഞ്ഞിട്ടും തോറ്റതിന്റെ കാരണം കണ്ടെത്താൻ ഉറച്ച് കുമ്മനം

ശബരിമല ചർച്ചയാക്കാതെ ജില്ലാ നേതൃത്വം തയ്യാറാക്കിയത് പൈങ്കിളി പോസ്റ്ററുകൾ; എൻ മനം കുമ്മനവും തിരുവനന്തപുരത്തിന്റെ തീരുമാനം എന്നീ പൈങ്കിളി വാചകങ്ങൾ തിരിച്ചടിച്ചു; വട്ടിയൂർക്കാവിൽ മത്സരിക്കാൻ മോഹിക്കുന്ന ജില്ലാ നേതാവും സംശയ നിഴലിൽ; നേമത്ത് കാണാതായ എണ്ണായിരം വോട്ടുകൾ വിരൽ ചൂണ്ടുന്നതും ബിജെപിക്കുള്ളിലെ വോട്ട് മറിക്കൽ; ബൂത്ത് തല കണക്കെടുപ്പ് നടത്തുന്നത് കപ്പലിലെ കള്ളനെ കണ്ടെത്താൻ; എല്ലാവരും ജയിക്കുമെന്ന് പറഞ്ഞിട്ടും തോറ്റതിന്റെ കാരണം കണ്ടെത്താൻ ഉറച്ച് കുമ്മനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മോദിയുടെ ബിജെപിയും അഭിമാനാർഹമായ വിജയമാണ് നേടിയതെന്ന് കുമ്മനം രാജശേഖരനും അറിയാം. എങ്കിലും മോദിസർക്കാരിന്റെ സത്യപ്രതിജ്ഞാചടങ്ങിൽ പങ്കെടുക്കാൻ കുമ്മനം രാജശേഖരൻ ഡൽഹിക്ക് പോകുന്നില്ല. പോയാൽ ആളുകൾ പറയും മന്ത്രിയാകാനാണെന്ന്. അതിനാൽ പോകുന്നില്ല. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും ജനസേവനം തുടരും. രാഷ്ട്രീയം അതിനൊരു മാധ്യമം മാത്രം -ഇതാണ് തിരുവനന്തപുരത്തെ തോൽവിയോടുള്ള കുമ്മനത്തിന്റെ പ്രതികരണം. കേന്ദ്രമന്ത്രിയാകാനുള്ള സാധ്യതയൊന്നും അറിയില്ലെന്നും അദ്ദേഹം പറയുന്നു. എന്നാൽ കുമ്മനം മന്ത്രിയാകുമെന്നാണ് അണികളുടെ പ്രതീക്ഷ. ഇതൊന്നും ശ്രദ്ധിക്കാതെ കുമ്മനം തിരുവനന്തപുരത്തെ തോൽവിയിലെ യഥാർത്ഥ കാരണം തേടുകയാണ്.

വിജയം പ്രതീക്ഷിച്ച തിരുവനന്തപുരത്ത് പരാജയത്തിന്റെ കാരണം സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ ബൂത്തടിസ്ഥാനത്തിൽ പരിശോധിക്കും. ബൂത്തുകൾ സന്ദർശിച്ച് കഴിഞ്ഞ നാലുതിരഞ്ഞെടുപ്പുകളിൽ ബിജെപി.ക്ക് കിട്ടിയ വോട്ടിന്റെ കണക്കെടുത്താണ് പരിശോധന. പഠനറിപ്പോർട്ട് സംസ്ഥാനതല അവലോകനയോഗത്തിൽ അവതരിപ്പിക്കാനാണ് കുമ്മനത്തിന്റെ തീരുമാനം. തിരുവനന്തപുരത്ത് വലിയ അട്ടിമറി നടന്നതായി ബിജെപി ശ്രമിക്കുന്നു. പാർട്ടിയിലെ ചില നേതാക്കളുടെ പങ്കിനെ കുറിച്ചും സംശയമുണ്ട്. നിരവധി പരാതികളാണ് തോൽവിക്ക ശേഷം കുമ്മനത്തിന് ലഭിക്കുന്നത്. വട്ടിയൂർകാവിൽ സീറ്റ് മോഹിക്കുന്ന ജില്ലാ നേതാവ് സ്വന്തം മണ്ഡലമായ നേമത്ത് ഉൾപ്പെടെ വോട്ട് മറിച്ചുവെന്നാണ് ഉയരുന്ന ആരോപണം. വട്ടിയൂർകാവ് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ കോൺഗ്രസിൽ നിന്ന് തിരിച്ച സഹായം പ്രതീക്ഷിച്ചാണിതെന്നും ആരോപണമുണ്ട്.

ന്യൂനപക്ഷ ഏകീകരണം, ക്രോസ് വോട്ട് എന്നിവ നടന്നെന്ന് കുമ്മനം തിരിച്ചറിയുന്നു. ബിജെപി.യുടെ വോട്ടുനഷ്ടപ്പെട്ടോ തുടങ്ങിയ കാര്യങ്ങൾ മൂന്നുദിവസംകൊണ്ട് പൂർത്തിയാക്കുന്ന പരിശോധനയ്ക്കുശേഷമേ പറയാനാകൂ. എൻ.എസ്.എസിന്റെയും എസ്.എൻ.ഡി.പി. യോഗത്തിന്റെയും നിലപാട് എങ്ങനെ ബാധിച്ചെന്നും പരിശോധനയിൽ മനസ്സിലാക്കാനാണ് നീക്കം. നേമത്ത് ബിജെപിക്ക് എണ്ണായിരത്തിൽ അധികം വോട്ടുകൾ നഷ്ടമായി. നിയമസഭാ തെരഞ്ഞെടുപ്പിൽ രാജഗോപാൽ നേടിയ വോട്ട് പോലും കിട്ടിയില്ല. ഇതിനൊപ്പം തെരഞ്ഞെടുപ്പ് ഫണ്ട് ദുർവിനിയോഗത്തിലും വലിയ ക്രമക്കേടുണ്ടാക്കി. തന്റെ പോസ്റ്ററുകളിൽ പോലും വിശ്വാസ പ്രശ്‌നം ചർച്ചയാക്കിയില്ല. പൈങ്കിളി വാചകങ്ങളാണ് ഇതിൽ എത്തിയത്. ചുമതലയുള്ള ജില്ലാ നേതാക്കളെല്ലാം സംശയ നിഴലിലാണ്.

കുമ്മനത്തിനൊപ്പം മുഴുവൻ സമയം പോയത് ജില്ലയിലെ ജനറൽ സെക്രട്ടറിമാരിൽ ഒരാളാണ്. കുമ്മനത്തെ പോലൊരു മഹാനായ നേതാവിനൊപ്പം വെറുമൊരു പ്രാദേശിക നേതാവിനെ അയയ്ക്കുന്നതിനെ മുതിർന്ന ആർഎസ്എസ് നേതാക്കൾ പോലും ചോദ്യം ചെയ്തിരുന്നു. എന്നാൽ ആരും ഇതൊന്നും കാര്യമായെടുത്തില്ല. വോട്ട് കുറഞ്ഞപ്പോഴാണ് പ്രചരണം മുഴുവൻ പാളിയെന്ന് മനസ്സിലായത്. വട്ടിയൂർകാവിലും കഴക്കൂട്ടത്തും തിരുവനന്തപുരത്തും നേമത്തും കുമ്മനം വോട്ട് നേടുമെന്നും നെയ്യാറ്റിൻ കരയിലും പാറശ്ശാലയിലും പ്രവർത്തനം സജ്ജമാക്കാനുമാണ് ജില്ലാ നേതൃത്വം ശ്രമിച്ചത്. നഗര മണ്ഡലങ്ങളിൽ പ്രവർത്തനം കുറഞ്ഞപ്പോൾ നേമത്ത് മാത്രമായി കുമ്മനത്തിന്റെ ഭൂരിപക്ഷം ഒതുങ്ങി. പാറശാലയിലും നെയ്യാറ്റിൻകരയിലും ന്യൂനപക്ഷ ധ്രൂവീകരണത്തിലൂടെ ശശി തരൂർ വൻ ഭൂരിപക്ഷവും നേടി.

നഗരത്തിലെ പ്രവർത്തനം മന്ദീഭവിപ്പിച്ചതിന് പിന്നിൽ ചിലരുടെ കള്ളക്കളിയുണ്ടെന്നാണ് സംശയം. എൻ മൻ കുമ്മനം. തിരുവനന്തപുരത്തിന്റെ മനസ്സ് കുമ്മനം എന്നീ പൈങ്കിളി പോസ്റ്ററുകളും പ്രചരണത്തിന്റെ വിലയിടിച്ചു. ഇതെല്ലാം ബോധപൂർവ്വം നടന്നതാണോ എന്ന് കുമ്മനത്തിന് സംശയമുണ്ട്. അഭിപ്രായസർവേകളും എക്‌സിറ്റ് പോളുകളും കുമ്മനത്തിന വിജയം പ്രവചിച്ചിരുന്നു. എന്നാൽ, കഴിഞ്ഞതവണത്തെ ഭൂരിപക്ഷം പലമടങ്ങ് വർധിപ്പിച്ച് കോൺഗ്രസിലെ ശശി തരൂർ ജയിച്ചു. ഇടതുസ്ഥാനാർത്ഥി സി ദിവാകരൻ മൂന്നാമതായി. ബിജെപി.ക്ക് ഇത്തവണ എവിടെയാണ് പിഴച്ചതെന്ന് മനസ്സിലാക്കാനുള്ള ശ്രമമാണ് പരിശോധനയിലൂെട കുമ്മനം നടത്തുന്നത്. ശബരിമല വിഷയം തിരുവനന്തപുരത്ത് വലിയ തോതിൽ ചർച്ചയാക്കാനും തിരുവനന്തപുരത്തെ ബിജെപി നേതൃത്വം ശ്രമിച്ചില്ല.

തൊട്ടടുത്ത മണ്ഡലമായ ആറ്റിങ്ങലിൽ ശോഭാ സുരേന്ദ്രൻ ശബരിമല വിഷയം ചർച്ചയാക്കി. ശോഭാ സുരേന്ദ്രൻ കഴിഞ്ഞ തവണത്തേക്കാൾ ഒന്നര ലക്ഷത്തിലേറെ വോട്ടുകൾ വർധിപ്പിച്ചപ്പോഴാണു കുമ്മനത്തിന്റെ ഈ ദയനീയ പ്രകടനം. ഈ ചോദ്യത്തിനു ഉത്തരം കണ്ടെത്താനാണ് കുമ്മനത്തിന്റെയും നീക്കം. തനിക്കെതിരെ ശക്തമായ കരുനീക്കങ്ങൾ നടന്നുവെന്ന കുമ്മനത്തിന്റെ പരാതിയും ഒടുവിൽ പാർട്ടിക്കു നേരെയാണ് വിരൽ ചൂണ്ടുന്നത്.

വോട്ടർമാരുടെ എണ്ണത്തിൽ വർധനയുണ്ടായിട്ടും പാർട്ടിക്കു കിട്ടേണ്ട വോട്ടുകളിൽ കുറവുണ്ടായി. അട്ടിമറികൾ ഏതൊക്കെ തലങ്ങളിൽ നടന്നുവെന്നു കണ്ടെത്തേണ്ടിയിരിക്കുന്നുവെന്നു മുതിർന്ന നേതാവു പ്രതികരിച്ചു. 2014 ൽ തനിക്കു വ്യക്തിപരമായി ലഭിച്ച വോട്ടു പോലും കുമ്മനം രാജശേഖരനു ലഭിച്ചില്ലെന്നു ഒ.രാജഗോപാൽ ചൂണ്ടിക്കാട്ടുന്നു. നേമത്തുമാത്രമാണ് കുമ്മനത്തിനു ലീഡ് ചെയ്യാനായത്. അതും കഴിഞ്ഞ തവണത്തേക്കാൾ പകുതി വോട്ടിനും. വട്ടിയൂർക്കാവ്, കഴക്കൂട്ടം, തിരുവനന്തപുരം നിയമസഭാമണ്ഡലങ്ങളിലും പ്രതീക്ഷിച്ച പോലെ വോട്ടുവന്നില്ല. ആറ്റിങ്ങലിനെ അപേക്ഷിച്ച് ആളും അർഥവും ഇറക്കിയായിരുന്നു തിരുവനന്തപുരത്തെ എൻഡിഎയുടെ പ്രചാരണം. അതേ സമയം ആറ്റിങ്ങലിൽ ശോഭാ സുരേന്ദ്രന്റെ പ്രചാരണം താരപ്പകിട്ടില്ലാതെയായിരുന്നു. 2014 ൽ നേടിയ ബിജെപി നേടിയ 90,528 വോട്ടുകൾ അവർ 2,48,081 ൽ എത്തിക്കുകയും ചെയ്തു.

2015-ൽ തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിനുപുറമേ, 2016-ലെ നിയമസഭ, 2014-ലെയും ഇപ്പോഴത്തെയും ലോക്സഭാ തിരഞ്ഞെടുപ്പ് എന്നിവയിൽ ഓരോ ബൂത്തിലും ബിജെപി.ക്ക് കിട്ടിയ വോട്ടിന്റെ കണക്കുകൾ താരതമ്യംചെയ്താണ് കുമ്മനം പഠനം നടത്തുന്നത്. എല്ലാ ബൂത്തുകളിലും ബിജെപി.ക്ക് കഴിഞ്ഞ തവണത്തേക്കാൾ വോട്ടുകൂടിയിട്ടുണ്ട്. എന്നാൽ, ന്യൂനപക്ഷ ഏകീകരണം ബിജെപി.യെ ബാധിച്ചെന്ന് തിരുവനന്തപുരം മണ്ഡലത്തിലെ ബൂത്തുകളിലെ വോട്ടുനില വ്യക്തമാക്കുന്നു. തീരദേശബൂത്തുകളിൽ ഇത് പ്രകടവുമാണ്. പത്തനംതിട്ടയിലും തൃശൂരിലും ആലപ്പുഴയിലും പാലക്കാടും ഇപ്രകാരം വോട്ടുകൂടി. ശബരിമല വികാരം തിരുവനന്തപുരത്തു കത്തി നിന്നെങ്കിലും അതു കുമ്മനത്തിന് അനുകൂലമായില്ല.

കർമസമിതിയുടെ നേതൃത്വത്തിൽ അയ്യപ്പജ്യോതിയും അയ്യപ്പസംഗമവും കൂടുതൽ ജനപങ്കാളിത്തത്തോടെ നടന്നത് തലസ്ഥാനത്തായിരുന്നു. എൻഎസ്എസിനെ കൈകാര്യം ചെയ്യുന്നതിലും വീഴ്ചപറ്റിയതായാണു വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP