Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആരും ഒരിക്കലും അറിയില്ലെന്ന് കരുതി കള്ളപ്പണം സ്വിസ് ബാങ്കിൽ നിക്ഷേപിച്ചവരെല്ലാം നെട്ടോട്ടത്തിൽ; വീണ്ടും മോദി അധികാരത്തിൽ എത്തിയതോടെ ഇന്ത്യൻ കള്ളപ്പണക്കാർക്കെതിരേയുള്ള അന്വേഷണത്തിൽ സഹകരിക്കാൻ സ്വിറ്റ്‌സർലൻഡും; വിവരങ്ങൾ വെളിപ്പെടുത്താതിരിക്കാൻ കാരണം ബോധിപ്പിക്കാനാവശ്യപ്പെട്ട് 25 ഇന്ത്യൻ അക്കൗണ്ട് ഉടമകൾക്ക് നോട്ടീസ് അയച്ച് സ്വിസ് ബാങ്ക്

ആരും ഒരിക്കലും അറിയില്ലെന്ന് കരുതി കള്ളപ്പണം സ്വിസ് ബാങ്കിൽ നിക്ഷേപിച്ചവരെല്ലാം നെട്ടോട്ടത്തിൽ; വീണ്ടും മോദി അധികാരത്തിൽ എത്തിയതോടെ ഇന്ത്യൻ കള്ളപ്പണക്കാർക്കെതിരേയുള്ള അന്വേഷണത്തിൽ സഹകരിക്കാൻ സ്വിറ്റ്‌സർലൻഡും; വിവരങ്ങൾ വെളിപ്പെടുത്താതിരിക്കാൻ കാരണം ബോധിപ്പിക്കാനാവശ്യപ്പെട്ട് 25 ഇന്ത്യൻ അക്കൗണ്ട് ഉടമകൾക്ക് നോട്ടീസ് അയച്ച് സ്വിസ് ബാങ്ക്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കള്ളപ്പണക്കാർക്കെതിരേ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന പ്രഖ്യാപനത്തോടെയാണ് 2014-ൽ നരേന്ദ്ര മോദി സർക്കാർ അധികാരമേറ്റത്. നോട്ട് അസാധുവാക്കൽ ഉൾപ്പെടെയുള്ള നടപടികളിലൂടെ കള്ളപ്പണം നിയന്ത്രിക്കാൻ മോദി സർക്കാർ ശ്രമിക്കുകയും ചെയ്തു. മോദി വീണ്ടും അധികാരത്തിലെത്തിയതോടെ, സ്വിസ് ബാങ്കുകളിൽ അതിരഹസ്യമായി കള്ളപ്പണം നിക്ഷേപിച്ചവരൊക്കെ നെട്ടോട്ടത്തിലാണെന്നാണ് റിപ്പോർട്ടുകൾ. അക്കൗണ്ട് ഉടമകളുടെ പേരുവിവരങ്ങൾ പുറത്തുവിടുന്ന കാര്യത്തിൽ സഹകരിക്കാമെന്ന് സ്വിറ്റ്‌സർലൻഡും ഉറപ്പ് നൽകിയതോടെ, കള്ളപ്പണക്കാരുടെ ആധി പതിന്മടങ്ങായി വർധിച്ചു.

നിക്ഷേപകരുടെ പ്രിയപ്പെട്ട രാജ്യമെന്ന പദവി തിരിച്ചുപിടിക്കാനുള്ള സ്വിറ്റ്‌സർലൻഡിന്റെ ശ്രമത്തിന്റെ ഭാഗംകൂടിയാണിത്. ഇതിന്റെ ഭാഗമായി, അക്കൗണ്ടിനെ സംബന്ധിച്ച വിവരം പുറത്തുവിടാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാനാവശ്യപ്പെട്ട് നിക്ഷേപകർക്ക് സ്വിസ് അധികൃതർ നോട്ടീസ് അയച്ചുതുടങ്ങി. ഇന്ത്യയിൽനിന്നുള്ള 25 നിക്ഷേപകർക്ക് ഇത്തരത്തിൽ നോട്ടീസ് അയച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇതിൽ 11 പേർക്ക് കഴിഞ്ഞദിവസം നോട്ടീസ് ലഭിച്ചു. പേരുവിവരം ഇന്ത്യക്ക് കൈമാറാതിരിക്കാനുള്ള കാരണം ബോധിപ്പിക്കാൻ അവസാന അവസരമാണിതെന്നും സ്വിസ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

സ്വിസ് ബാങ്കുകളിൽ നിക്ഷേപമുള്ളവരുടെ വിവരങ്ങൾ മറ്റു രാജ്യങ്ങളുമായി പങ്കുവെക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുന്നത് സ്വിസ് ഗവൺമെന്റിന്റെ ഫെഡറൽ ടാക്‌സ് അഡ്‌മിനിസ്‌ട്രേഷനാണ്. ഈ വിഭാഗത്തിൽനിന്നാണ് മാർച്ചിനുശേഷം 25 നോട്ടീസ് അയച്ചിരിക്കുന്നത്. ഏതാനും മാസങ്ങൾക്കിടെ, സ്വിസ് ബാങ്കുകളിൽ അക്കൗണ്ടുള്ളവരുടെ വിവരങ്ങൾ ചില രാജ്യങ്ങളുമായി പങ്കുവെക്കുന്ന കാര്യത്തിൽ സ്വിസ് സർക്കാർ നടപടികൾ സ്വീകരിച്ചുവരികയാണ്. അടുത്ത ഏതാനും ആഴ്ചകൾക്കിടെ, ഇന്ത്യൻ നിക്ഷേപകരുടെ കാര്യത്തിലാണ് സ്വിസ് അധികൃതർ കൂടുതൽ നടപടികൾ സ്വീകരിച്ചിട്ടുള്ളത്.

ഇത്തരം 11 നോട്ടീസുകൾ ഗസറ്റ് വിജ്ഞാപനമായി മെയ് 21-ന് പുറത്തിറങ്ങി. പേരുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ലാത്തതിനാൽ, പേരിന്റെ ചുരുക്ക രൂപവും ജനനത്തീയതിയും മാത്രമാണ് നോട്ടീസിൽ പരാമർശിച്ചിട്ടുള്ളത്. രണ്ട് ഇന്ത്യക്കാരുടെ മുഴുവൻ പേരുകളുമുണ്ട്. കൃഷ്ണ ഭഗവാൻ രാമചന്ദ് (മെയ്‌ 1949), കൽപേഷ് ഹർഷദ് കിനാരിവാല (സെപ്റ്റംബർ 1972) എന്നീ പേരുകളാണവ. മറ്റുള്ളവർ എ.എസ്.ബി.കെ (24-11-1944), എ.ബി.കെ (9-7-1944), പി.എ.എസ് (2-11-1983), ആർ.എ.എസ്. (22-11-1973), എ.പി.എസ് (27-11-1944), എ.ഡി.എസ്. (14-8-1949), എംഎ‍ൽഎ. (20-5-1935), എൻ.എം.എ. (21-2-1968), എം.എം.എ. (27-6-1973) എന്നിവരാണ് മറ്റുള്ളവർ.

നോട്ടീസ് ലഭിച്ചവർ 30 ദിവസത്തിനകം പേരുവിവരം വെളിപ്പെടുത്താതിരിക്കാനുള്ള കാരണം ബോധിപ്പിക്കണെമന്നാണ് നിർദ്ദേശിച്ചിട്ടുള്ളത്. മെയ്‌ ഏഴിന് പത്തുദിവസത്തിനകം കാരണം ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് രത്തൻ സിങ് ചൗധരിയെന്നയാൾക്ക് നോട്ടീസ് അയച്ചിരുന്നു. ആർ.പി.എന്നയാൾക്ക് മെയ് 14-നും നോട്ടീസ് അയച്ചു. നോട്ടീസ് ലഭിച്ചവരിൽ ചിലരുടെ പേരുകൾ നേരത്തെ ചോർന്ന എച്ച്.എസ്.ബി.സി പട്ടികയിലും പാനമ രേഖകളിലും ഉള്ളതായാണ് വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP