Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാണിയുടെ ഓർമകൾ പങ്കിട്ട് സഭയ്ക്ക് തുടക്കം; ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിനം സഭയും സാമാജികരും മുൻ ധനമന്ത്രിയെ അനുസ്മരിച്ചു; തിരഞ്ഞെടുപ്പ് ജയത്തിലെ മാണിയുടെ റെക്കോർഡുകൾ ഇനി തകർക്കാൻ കഴിയില്ലെന്ന് സ്പീക്കർ; സമാനതകളില്ലാത്ത നേതാവായിരുന്നു മാണിയെന്ന് മുഖ്യമന്ത്രി; കേരള രാഷ്ട്രീയത്തെ തന്റെ വഴിയിലേക്ക് നയിച്ച നേതാവായിരുന്നു മാണിയെന്ന് പ്രതിപക്ഷ നേതാവ്

മാണിയുടെ ഓർമകൾ പങ്കിട്ട് സഭയ്ക്ക് തുടക്കം; ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിനം സഭയും സാമാജികരും മുൻ ധനമന്ത്രിയെ അനുസ്മരിച്ചു; തിരഞ്ഞെടുപ്പ് ജയത്തിലെ മാണിയുടെ റെക്കോർഡുകൾ ഇനി തകർക്കാൻ കഴിയില്ലെന്ന് സ്പീക്കർ; സമാനതകളില്ലാത്ത നേതാവായിരുന്നു മാണിയെന്ന് മുഖ്യമന്ത്രി; കേരള രാഷ്ട്രീയത്തെ തന്റെ വഴിയിലേക്ക് നയിച്ച നേതാവായിരുന്നു മാണിയെന്ന് പ്രതിപക്ഷ നേതാവ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മാണിയുടെ ഓർമകൾ പങ്കിട്ട് നിയമസഭയുടെ ബജറ്റ് സമ്മേളനം ആരംഭിച്ചു. ആദ്യ ദിനം കെ എം മാണിയെ അനുസ്മരിക്കുകയാണ് സഭയും സാമാജികരും. കെ എം മാണിയുടെ മരണത്തിലൂടെ പകരം വക്കാനില്ലാത്ത സാമാജികനെയാണ് നഷ്ടമായതെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ അനുസ്മരിച്ചു. തെരഞ്ഞെടുപ്പ് ജയത്തിലെ മാണിയുടെ റെക്കോർഡുകൾ ഇനി തകർക്കാനാൻ കഴിയുമോ എന്നും സ്പീക്കർ സംശയം പ്രകടിപ്പിച്ചു.

സമാനതകളില്ലാത്ത നേതാവായിരുന്നു കെ എം മാണിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരണ പ്രസംഗത്തിൽ പറഞ്ഞു. സഭയിലെ ഓരോ നിമിഷത്തിലും തനിക്ക് പുതിയ കാര്യങ്ങൾ പഠിക്കാനുണ്ടെന്ന് വിശ്വസിച്ചിരുന്ന മാണി സഭയിൽ ഹാജരാകുന്ന കാര്യത്തിൽ കാണിച്ച കൃത്യത എല്ലാ സാമാജികരും മാതൃകയാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കേരള രാഷ്ട്രീയത്തെ തന്റെ വഴിയിലേക്ക് നയിച്ച നേതാവായിരുന്നു മാണിയെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇങ്ങനെയൊരു നേതാവ് ഇനി ഉണ്ടാകുമോ എന്നറിയില്ലെന്ന് അഭിപ്രായപ്പെട്ടു. ദേശീയ കാഴ്ചപ്പാട് ഉയർത്തിപ്പിടിച്ച നേതാവായിരുന്നു മാണിയെന്ന് പറഞ്ഞ പി ജെ ജോസഫ് താനും മാണിയും തമ്മിൽ മികച്ച ബന്ധമാണ് ഉണ്ടായിരുന്നത് എന്നും വ്യക്തമാക്കി.

പി.ജെ ജോസഫാണ് കെ.എം മാണിയുടെ സീറ്റിൽ ഇരിക്കുന്നത്. അതേസമയം നിയമസഭയിൽ മാണി ഇരുന്ന സീറ്റ് ഉപനേതാവായ പി.ജെ ജോസഫിന് നൽകിയതോടെ പാർട്ടിയിലെ തർക്കം രൂക്ഷമായിരിക്കുകയാണ്. പി.ജെ ജോസഫിന് മുൻനിര സീറ്റ് നൽകണമെന്ന് ആവശ്യപ്പെട്ട് ജോസഫ് വിഭാഗവും, നൽകരുതെന്നാവശ്യപ്പെട്ട് മാണിവിഭാഗവും സ്പീക്കർക്ക് കത്ത് നൽകിയിരുന്നു.

ആദ്യം പാർട്ടി ചെയർമാനെ തിരഞ്ഞെടുക്കണം, പിന്നീടാണ് പാർലമെന്ററി പാർട്ടി നേതാവിനെ തിരഞ്ഞെടുക്കേണ്ടതെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ജോസ്.കെ മാണി. അതേസമയം ചെയർമാൻ മുതിർന്ന നേതാവാകണമെന്ന് മാണി പറഞ്ഞിരുന്നെന്നും താൻ വർക്കിങ് ചെയർമാനായിരുന്നെന്നും പി.ജെ ജോസഫ് പറഞ്ഞു. എന്നാൽ ജൂൺ ഒന്പതിനകം നിയമസഭ കക്ഷി നേതാവിനെ തിരഞ്ഞെടുക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർ കേരള കോൺഗ്രസിന് കത്തയച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് ഏപ്രിൽ ഒന്പതിനാണ് കെ. എം മാണി അന്തരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP