Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒമ്പത് മാസം പ്രായമായ കുഞ്ഞ് ചികിത്സക്കിടെ മരിച്ച സംഭവം; മെൽബണിലെ ആശുപത്രിക്കെതിരെ നിയമനടപടിക്കൊരുങ്ങി ഇന്ത്യൻ ദമ്പതികൾ

ഒമ്പത് മാസം പ്രായമായ കുഞ്ഞ് ചികിത്സക്കിടെ മരിച്ച സംഭവം; മെൽബണിലെ ആശുപത്രിക്കെതിരെ നിയമനടപടിക്കൊരുങ്ങി ഇന്ത്യൻ ദമ്പതികൾ

മ്പത് മാസം പ്രായമായ കുഞ്ഞ് ചികിത്സക്കിടെ മരിക്കാനിടയായ സംഭവത്തിൽ മെൽബണിലെ ആ്ശുപത്രിക്കെതിരെ ഇന്ത്യൻ ദമ്പതികൾ നിയമനടപിക്കൊരുങ്ങുന്നു. മെൽബണിൽ സെഹാൻ സിങ് എന്ന ഒമ്പത് മാസം പ്രായമായ കുഞ്ഞാണ് ഈ മാസം ആദ്യം മരിച്ചത്.

മെൽബണിലെ എപ്പിങ്ങിലുള്ള നോർതേൺ ഹോസ്പിറ്റലിനെതിരെയാണ് ഇന്ത്യൻ കുടുംബം പരാതി നൽകിയിരിക്കുന്നത്.ഓസ്ട്രേലിയൻ ആശുപത്രികളിലെ അടിയന്തര വിഭാഗത്തിലെ സേവനങ്ങളെക്കുറിച്ച് അന്വേഷിക്കാൻ റോയൽ കമ്മീഷനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഈ ഇന്ത്യൻ കുടുംബം. മാത്രമല്ല ആരോഗ്യ വകുപ്പിനും ഇവർ പരാതി നല്കിയിട്ടുണ്ട്.

കുഞ്ഞിന് ഛർദ്ദിലിനെത്തുടർന്ന് മെയ് രണ്ടാം തീയതി ആണ് നോർതേൺ ആശുപതിയുടെ അടിയന്തര വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. എന്നാൽ തുടർച്ചയായി ഛർദ്ദിച്ചിട്ടും ഒന്നര മണിക്കൂറിന് ശേഷം മാത്രമാണ് ആശുപത്രി അധികൃതർ കുഞ്ഞിനെ ശുശ്രൂഷിച്ചതെന്ന് സെഹാന്റെ അച്ഛൻ നിർപാൽ സിംഗും അമ്മ ഡാർലീൻ കൗറും മാധ്യമങ്ങളോട് പറഞ്ഞു.

കുഞ് ദിവസം മുഴുവൻ പാല് കുടിക്കുകയോ ആഹാരം കഴിക്കുകയോ ചെയ്തിട്ടില്ലെന്ന് കൗർ ആശങ്കയറിയിച്ചെങ്കിലും ഇതിൽ അസാധാരണമായൊന്നുമില്ലെന്ന് പറഞ്ഞു അധികൃതർ നിസ്സാരമായി തള്ളിക്കളയുകയായിരുന്നുവെന്നും ഇവർ സൂചിപ്പിച്ചു.എന്നാൽ കുഞ്ഞിന്റെ നില വഷളാകുന്നതായി തോന്നിയ കൗർ ആശുപത്രി അധികൃതരെ വിവരമറിയിച്ചു. തുടർന്ന് നടത്തിയ രക്ത പരിശോധനയിൽ ശരീരത്തിൽ സോഡിയത്തിന്റെ അളവ് കുറയുന്നതായി കണ്ടെത്തി.

ഇത് മനസിലാക്കിയ കൗർ കുഞ്ഞിന് സോഡിയം നൽകാൻ അഭ്യർത്ഥിച്ചു. എന്നാൽ ഇതും പിറ്റേന്ന് രാവിലെ വരെ അവഗണിക്കുകയായിരുന്നുവെന്ന് കൗർ കുറ്റപ്പെടുത്തി.തുടർന്ന് സോഡിയം നൽകിയെങ്കിലും ഉച്ചയോടെ അത് നിർത്തുകയും ആഹാരം നൽകാനായി സെഹാന്റെ മൂക്കിൽ ട്യൂബിടുകയും ചെയ്തതായി ഇവർ പറഞ്ഞു.

എന്നാൽ മെയ് മൂന്നാം തീയതിയോടെ സെഹാൻ വീണ്ടും ഛർദ്ദിക്കുകയും ശരീരത്തിന്റെ നിറം മാറുകയും ചെയ്യുകയായിരുന്നുവെന്ന് കൗർ പറഞ്ഞു. ഇതേതുടർന്ന് അധികൃതർ കുഞ്ഞിനെ ജീവൻരക്ഷാ ഉപകരണത്തിന്റെ സഹായത്തോടെ റോയൽ ചിൽഡ്രൻസ് ആശുപതിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ ഇതിന് നാല് മണിക്കൂറോളം താമസം നേരിട്ടതായി നിർപാൽ ചൂണ്ടിക്കാട്ടി.മെയ് അഞ്ചിന് ജീവൻരക്ഷാ ഉപകരണം എടുത്തുമാറ്റിയതോടെ കുഞ്ഞ് മരണത്തിന് കീഴടങ്ങുകയായിരുന്നു.

നോർതേൺ ഹോസ്പിറ്റലിന്റെ അനാസ്ഥമൂലമാണ് സെഹാൻ മരണമടഞ്ഞതെന്ന് ചൂണ്ടിക്കാട്ടി നിർപാൽ സിംഗും ഡാർലി കൗറും ആരോഗ്യ വകുപ്പിനും ഹ്യൂമൻ സർവീസസിനും പരാതി നൽകി. നോർതേൺ ഹോസ്പിറ്റലിൽ മുഴുവൻ സമയവും സ്‌പെഷ്യലിസ്‌റ് സേവനം ലഭ്യമാക്കണമെന്നും ഓസ്ട്രേലിയയിലെ അടിയന്തര വിഭാഗത്തിന്റെ സേവനങ്ങളെക്കുറിച്ചന്വേഷിക്കാൻ റോയൽ കമ്മീഷനെ നിയമിക്കണമെന്നുമാണ് ഇവരുടെ ആവശ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP