Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒമാനിൽ സിഗരറ്റ്, ശീതളപാനീയ വില ജൂൺ 15 മുതൽ കുത്തനെ ഉയരും; മദ്യം, പന്നിയിറച്ചി എന്നിവക്ക് നൂറ് ശതമാനം വീതവും ശീതള പാനീയങ്ങൾക്ക് അമ്പത് ശതമാനം വീതവും സെലക്ടീവ് നികുതി

ഒമാനിൽ സിഗരറ്റ്, ശീതളപാനീയ വില ജൂൺ 15 മുതൽ കുത്തനെ ഉയരും; മദ്യം, പന്നിയിറച്ചി എന്നിവക്ക് നൂറ് ശതമാനം വീതവും ശീതള പാനീയങ്ങൾക്ക് അമ്പത് ശതമാനം വീതവും സെലക്ടീവ് നികുതി

മസ്‌കത്ത്: ഒമാനിൽ പുകയില ഉൽപന്നങ്ങൾ, മദ്യം, പന്നിയിറച്ചി, ശീതളപാനീയങ്ങൾ, ഊർജ്ജ പാനീയങ്ങൾ എന്നിവക്ക് ജൂൺ 15 മുതൽ പ്രത്യേക നികുതി (സെലക്ടിവ് ടാക്‌സ്) ചുമത്തുമെന്ന് ഗവൺമന്റെ് കമ്യൂണിക്കേഷൻ സന്റെർ അറിയിച്ചു. ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കളുടെ ഉപയോഗം കുറക്കുന്നതിന്റെ ഭാഗമായി ജി.സി.സി രാജ്യങ്ങൾക്കിടയിലെ പൊതുധാരണ പ്രകാരമാണ് നികുതി നടപ്പിലാക്കുന്നത്.

സൗദി അറേബ്യയിലും യു.എ.ഇയിലും ബഹറൈനിലും ഖത്തറിലും പുതിയ നികുതി ഇതിനകം നിലവിൽ വന്നിട്ടുണ്ട്. ഒമാനിൽ പ്രത്യേക നികുതി നിയമം നടപ്പിലാക്കി കൊണ്ടുള്ള സുൽത്താന്റെ ഉത്തരവ് മാർച്ച് പകുതിയോടെയാണ് പുറത്തിറങ്ങിയത്. ഉത്തരവ് പുറത്തിറങ്ങി 90 ദിവസത്തിന് ശേഷമാണ് നിയമം പ്രാബല്യത്തിൽ വരുന്നത്.

പുകയിലയും അനുബന്ധ ഉൽപന്നങ്ങളും, ഊർജ്ജ പാനീയങ്ങൾ, മദ്യം, പന്നിയിറച്ചി എന്നിവക്ക് നൂറ് ശതമാനം വീതവും ശീതള പാനീയങ്ങൾക്ക് അമ്പത് ശതമാനം വീതവുമാകും സെലക്ടീവ് നികുതി ചുമത്തുക. ഉത്തേജക വസ്തുക്കൾ അടങ്ങിയതോ മാനസികമോ ശാരീരികമോ ആയ ഉത്തേജനം പകരുന്ന പാനീയങ്ങളെല്ലാം ഊർജ്ജ പാനീയങ്ങളുടെ പട്ടികയിൽ ഉൾപ്പെടും. ചില്ലറ വിൽപന വില അടിസ്ഥാനമാക്കിയാകും പ്രത്യേക നികുതി കണക്കാക്കുക. പുകയിലക്കും മദ്യത്തിനുമുള്ള കസ്റ്റംസ് നികുതി ഇതിന് പുറമെ തുടരുകയും ചെയ്യും. പുതിയ നികുതിയുടെ നടത്തിപ്പ് സംബന്ധിച്ച മാർഗ നിർദേശങ്ങൾ തയാറാക്കുകയും ചെയ്തിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP