Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മോദിയെ കുറിച്ചുള്ള ആഹ്ലാദം, രാഹുലിനെ കുറിച്ചുള്ള പ്രതീക്ഷകൾ... പിന്നെ ഒരു തേങ്ങലും...

മോദിയെ കുറിച്ചുള്ള ആഹ്ലാദം, രാഹുലിനെ കുറിച്ചുള്ള പ്രതീക്ഷകൾ... പിന്നെ ഒരു തേങ്ങലും...

ജയശ്രീ

വി. വി. പാറ്റ് , ഇ. വി . എം തിരിമറി എന്നൊന്നും ഞാൻ പറയില്ല. കാരണം “സംഭവാമി യുഗേ യുഗേ’’ . വൻ ഭൂരിപക്ഷത്തോടെ ജയിച്ച മോദിജിക്ക് സകല ശുഭകരമായ കാര്യങ്ങളും ആശംസിക്കാൻ ഒരു മടിയുമില്ല. രാജ്യം, യൂണിഫോം സിവിൽ കോഡ് അണിയുന്നത് കാണാൻ ഞാൻ ആവേശത്തോടെ ആണ് കാത്തിരിക്കുന്നത്. സങ്കൽപ് പത്രയിലെ വാഗ്ദാനം നടപ്പിലാക്കാൻ തീരുമാനിച്ചാൽ, അതിനെ കുറിച്ചുള്ള ബോധവൽക്കരണം വളരെ വിപുലമായി ഞാൻ നടത്തിയിരിക്കും. നല്ല കാര്യങ്ങൾ ആര് ചെയ്താലും നാം ആ നന്മയെ നശിപ്പിച്ചു കളയാൻ പാടില്ല. മത തീവ്രവാദികളെ എന്നേക്കുമായി ഉന്മൂലനം ചെയ്യാൻ ദൈവം അദ്ദേഹത്തിന്റെ കരങ്ങൾക്ക് ശക്തി പകരട്ടെ എന്ന് ഞാൻ ആത്മാർഥമായി പ്രാർത്ഥിക്കുന്നു

എന്നാൽ എന്റെ സ്വന്തം പാർട്ടിയുടെ പതനം എന്നെ വേദനിപ്പിക്കുന്നു. വേദനിപ്പിക്കുന്നു. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ, വായിച്ചും, ചെ ഗുവേരയുടെ മരണം കണ്ടു രോമാഞ്ചം കൊണ്ടും, കമ്യൂണിസ്റ്റ് ആശയങ്ങളെ ജീവിതത്തിൽ പകർത്തിയ ഒരു വ്യക്തി എന്നാ നിലയിൽ പറയട്ടെ, “ pride has a fall”. അത് നമുക്ക് എല്ലാവര്ക്കും ഒരു പോലെ ആണ്. ആരെന്നില്ല പ്രപഞ്ചത്തോളം ശകതനായ ഒരു മനുഷ്യനും ഇല്ല. Super natural energies എന്നത് സത്യമായ സംഗതിയാണ്.

ശബരിമലയിൽ പോകാത്ത , അതിൽ വിശ്വാസം ഇല്ലാത്ത കമ്യൂണിസ്റ്റുകൾ, അവിടെ സ്ത്രീകളെ കയറ്റാൻ വേണ്ടി നടത്തിയ കോപ്രായങ്ങൾ എന്തിനാണ് എനിക്ക് ഇന്ന് വരെ മനസിലായിട്ടില്ല. Look at the irony. അവർ പോകാൻ താല്പര്യപ്പെടാത്ത സ്ഥലത്ത് മറ്റുള്ളവർ പോകണം എന്ന് ശഠിച്ചു വിദേശങ്ങളിൽ ഇരുന്നു ചിലർ അടിക്കടി വീഡിയോ ഇട്ടു കൊണ്ട് തീയിൽ എന്നാ ഒഴിച്ചു.. അവർക്ക് പോകേണ്ട എന്നാലും മറ്റുള്ളവരെ കയട്ടിയിരിക്കണം. What nonsense and utter idiocy. പക്ഷെ ഇലെക്ഷൻ റിസൽട്ട് വന്നപ്പോൾ ......( fill in the blanks) . മീഡിയയിൽ ഒരുഹൈപ്പ് ഉണ്ടാകുമ്പോൾ, അത് രാജ്യത്ത് നടക്കുന്ന വേറെ പലതിനെയും മറയ്ക്കുന്നു എന്നാണു. അവനവന്റെ തെറ്റ് തിരിചു അറിയാതിരിക്കുക എന്നത് വരാൻ പോകുന്ന ജീവിതത്തിൽ നാം പരാജയം മാത്രം രുചിക്കാൻ പോകുന്നു എന്നതിന്റെ സൂചനയാണ്. എന്തിനാണ് മറ്റു മതങ്ങളുടെ മേൽ ഇല്ലാത്ത വെറുപ്പ് ഹിന്ദുക്കളോട്? ഇത് ഞാൻ നേരത്തെയും പല തവണ ഈ കോളത്തിൽ ചോദിച്ചിട്ടുള്ള കാര്യമാണ്. ഞാൻ ഒരു മതത്തെയും ഫോളോ ചെയ്യുന്നില്ല. ഒരു മതത്തെയും കുറ്റം പറയുകയും ഇല്ല. എന്തിനാണ് ഇത്ര ന്യൂനപക്ഷ പ്രീണനം ? അവനവന്റെ മതത്തെ കുറ്റം പറഞ്ഞു നടക്കുന്ന ഹിന്ദുക്കളോട് ഒരു വാക്ക്... ഈ വൃത്തികേടു മറ്റു മതത്തിൽ പെട്ട കുട്ടികൾ ചെയ്യില്ല. കാരണം . ആ കുട്ടികളോട് ഞാൻ ഒരു കാര്യം പറയാം, തത്വ മസി, അതിനേക്കാൾ വലിയ തത്വം ഒന്നും ഒരു മതത്തിലും പറയുന്നില്ല. സക്കീർ നായിക്കിന്റെ പ്രസംഗങ്ങൾ ഞാൻ സ്ഥിരമായി കേൾക്കാറുള്ള വ്യക്തി എന്നാ നിലയിൽ ഞാൻ പിന്നെയും പറയുകയാണ്, തത്വ മസി, അതിൽ കൂടുതലായി ഒന്നുമില്ല. ഒരു മതത്തിലും ഇല്ല.. അദ്വൈത സിദ്ധാന്തം, സാനതന ധർമം എന്നിവയെ കുറിച്ച് ചോദിച്ചാൽ അതൊന്നു നേരായി പറയാൻ എത്ര ഹിന്ദു കുട്ടികൾക്ക് കഴിയും എന്നത് സംശയകരമാണ്.

ആലത്തൂർ മണ്ഡലത്തിൽ വൻഭൂരിപക്ഷത്തോടെ വിജയിച്ച രെമ്യ ഹരിദാസിനു . മികച്ച പ്രകടനം ഇനിയും കാഴ്ച വെക്കാൻ കഴിയട്ടെ എന്ന് സത്യാ സന്ധമായി ആശംസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. അവരാണ് യഥാർത്ഥ പെൺകുട്ടി. അവർ ഇനിയും പാടണം. പാടി തന്നെ വേണം മുന്നോട്ട് പോകാൻ, ചുമ്മാ ഫേസ്‌ബുക്കിൽ ഇരുന്നു ഓരോ “തൊട്ടി” പോസ്റ്റുകൾ ഇട്ടു “സീൻ കൊണ്ട്ര” ആക്കിയ കീ ബോർഡ് സ്ത്രീ യോദ്ധാക്കൾ ഇനി എങ്കിലും നിർത്തി സ്വന്തം കഴിവുകൾ വികസിപ്പിച്ചെടുത് മറ്റുള്ളവർക്ക് പ്രയോജനപ്പെടുന്ന സംഗതികൾ ചെയ്യാൻ ശ്രമിക്കുക. . അവർക്കെല്ലാം രമ്യ ഹരിദാസിൽ നിന്ന് പല കാര്യങ്ങളും പഠിക്കാനുണ്ട്. “Integrity” അത് രമ്യ ഹരിദാസിന് ധാരാളം ഉണ്ട്. അവരിൽ നിന്ന് പഠിക്കാൻ ഞാൻ കുറെ ക്കാര്യങ്ങളുടെ ലിസ്റ്റ് തയ്യാറാക്കി ക്കഴിഞ്ഞു. ഞാൻ പഠന കാലത്ത് സമരത്തിന്‌ പോയിട്ടുണ്ട്, പൊലീസിന്റെ അടി വരുന്നത് കണ്ടു ഭയന്ന് ഓടിയിട്ടുണ്ട്. എല്ലാം കമ്യൂണിസ്റ്റ് ആശയങ്ങളോടുള്ള പ്രതിപത്തി കൊണ്ടായിരുന്നു. ഇന്നും എന്നും ആ ആശയങ്ങൾ തന്നെ ആയിരിക്കും ജീവിതത്തിൽ ഉണ്ടാകുക. പാർട്ടിയുടെ നില ഞാൻ നോക്കുന്നില്ല. സമ്പത്ത് സാറിന്റെ പരാജയത്തിൽ ഞാൻ വളരെ വിഷമത്തിലാണ്. അദ്ദേഹം ലോ കോളേജിൽ എന്റെ ക്ലാസ് ടീച്ചർ ആയിരുന്നു. അദ്ധ്യാപകൻ എന്നാ നിലയിൽ അദ്ദേഹം വളരെ അധികം ശോഭിച്ചിരുന്നു.

ഇനി രാഹുൽ ചരിതം. കൊണ്ഗ്രെസ്സ് വർക്കിങ് കമ്മറ്റി മീറ്റിങ്ങിൽ ഇരുന്നു കണ്ണ് നിറയുന്ന രാഹുലിനെ കണ്ടു എനിക്ക് ചിരി അടക്കാൻ ആയില്ല. ഇദ്ദേഹത്തെ ഓർത്തു ഞാൻ ഇലെക്ഷ്ൻ കാലം വളരെ അധികം സ്ട്രെസിലൂടെ കടന്നു പോയിരുന്നു. ഞൻ ഇനിയും പറയുന്നു, ഇത് വരെ കണ്ട രാഹുൽ ആയിരിക്കില്ല ഇനി നാം കാണാൻ പോകുന്ന രാഹുൽ. രാഹുൽ ഒരു പക്കാ രാഷ്ട്രീയ നേതാവായി തീരാനുള്ള സമയമാണ് ഈ അഞ്ചു വര്ഷം. അതിനു അദ്ദേഹം രാജി വെയ്ക്കേണ്ട ആവശ്യം ഒന്നും ഇല്ല. മിക്ക രാഷ്ട്രീയ പ്രവർത്തകരും ഒരു പക്വത ഉള്ള രാഷ്ട്രീയ പ്രവർത്തകർ ആകുന്നത് ഏതാണ്ട് അമ്പതു അറുപത വയസു കാലങ്ങളിൽ ആണ്. ഭാഗ്യം മോദിയുടെ അത്ര ഇല്ലെങ്കിലും രാഹുലിന്റെ ഒപ്പം തന്നെ ഉണ്ട്. സ്ഥാനാർത്ഥി ലിസ്റ്റ് ഇട്ടപ്പോൾ, സ്മൃതി ഇറാനി ആണ് രാഹുലിന് എതിരെ എന്നറിഞ്ഞപ്പോൾ ഞാൻ ആകെ തകർന്നു പോയി... ഞാൻ ഭയചകിതയായി. മണ്ഡലത്തിൽ യാതൊരു പ്രവർത്തനവും നടത്താത്ത രാഹുൽ ജയിക്കില്ല എന്നുറപ്പായിരുന്നു. എങ്കിലും ചാർട്ടിൽ വിജയം കാണിക്കുന്നു. അവിടെയാണ് ഞാൻ കണ്ഫ്യൂസ് ആയത്. രാഹുലിന് നല്ല കാലം ആണെന്ന് പറഞ്ഞ എന്നെ ജനങ്ങൾ വലിച്ചു കീറില്ല എന്ന് എന്താ ഉറപ്പ്? എന്റെ ആസ്ട്രോളജി കരിയർ എന്നേക്കുമായി അസ്തമിച്ചതായും ഒരു തോന്നൽ എനിക്ക് ഉണ്ടായി. മീഡിയയിൽ എഴുതുന്ന എന്റെ എല്ലാ അസ്ട്രോളജി സുഹൃത്തുക്കളും എന്നെ പോലെ തന്നെ സ്ട്രെസിലൂടെ കടന്നു പോയി. വിശ്വാസ്യത നഷ്ടപ്പെട്ടാൽ പിന്നെ ഈ കരിയറിൽ നിന്നിട്ട കാര്യമില്ല. മെയിൻ സ്ട്രീം മീഡിയയിൽ ജോലി ചെയ്യുന്ന സുഹൃത്തുക്കളോടും ഞാൻ രാഹുൽ വയനാടു നിൽക്കുന്നത്തിന്റെ സാധ്യതകളെ കുറിച്ച് ചർച്ച ചെയ്തു. “ചെറുക്കൻ എങ്ങനെ എങ്കിലും കയറിപ്പോയാൽ മതിയായിരുന്നു “ ഇത് മാത്രം ആയിരുന്നു എന്റെ മനസ്സിൽ. ഈ സ്ട്രെസ്സോടെ ഞാൻ പല ദിവസവും കഴിച്ചു കൂട്ടി... വയനാട് നിൽക്കുന്നു എന്നാ വാർത്ത കൺഫേം ചെയ്ത ശേഷമാണ് എനിക്ക് ഒരു സ്വസ്ഥത ഉണ്ടായത്. ഇതിനിടയിൽ പല തവണ സ്‌ട്രെസ് താങ്ങാൻ പറ്റാതെ ഞാൻ ആശുപത്രിയിലും ആയി. ഇതൊന്നും അദ്ദേഹം അറിയുന്നില്ലല്ലോ. പ്രപഞ്ചം എന്താഗ്രഹിക്കുന്നു എന്ന് വ്യാഖ്യാനിക്കുക വളരെ സങ്കീർണമാണ്. വേറെ ഒരു സ്ഥലത്ത് നോർത്തിൽ തന്നെ ഒരു സെയ്ഫ് സ്ഥലത്ത് നിൽക്കുകയായിരുന്നു ഉചിത0...ജയിക്കാനുള്ള യോഗം അദ്ദേഹത്തിന് ഏതായാലും ഉണ്ടായിരുന്നു. ഏതായാലും അദ്ദേഹത്തിന്റെ ചാർട്ടിൽ സജീവ രാഷ്ട്രീയം തന്നെ കാണിക്കുമ്പോൾ ഒരു പതനത്തിന്റെ സാധ്യതകൾ വിരളം ആണ്. അമേഠിയിൽ വേണമെങ്കിൽ തിരിച്ചു വരാം. അതും സാധ്യമാണ്.

നിങ്ങൾ രാഹുലിനെ എങ്ങനെ നോക്കിക്കാണുന്നു എന്ന് എനിക്ക് അറിയില്ല., പക്ഷെ ഒരു ലൈറ്റ് വർക്കർ എന്നാ നിലയിൽ രാഹുലിന്റെ ചാർട്ടിൽ നിരവധി സാധ്യതകൾ ആണുള്ളത്. ഞാൻ പല തവണ പറഞ്ഞ കാര്യം പിന്നെയും എടുത്തു പറയുന്നു. മോദി, അമിത് ഷാ എന്നിവരുടെത് പോലെ അത്ര “പഞ്ച് “ ഉള്ള ചാർട്ട് അല്ല , രാഹുലിന്റെയും, സഹോദരിയുടെയും. പക്ഷെ ഈ പരിമിതികൾക്ക് ഉള്ളിൽ നിന്ന് കൊണ്ട് നിരവധി കാര്യങ്ങൾ അദ്ദേഹത്തിന് ചെയ്യാൻ ഉറപ്പായും കഴിയും. ഇനി മോദി എന്ത് ചെയ്യുന്നു എന്നതിനേക്കാൾ രാഹുലിന്റെ ഭാവി എന്ത് എന്നതാണ് നാം നോക്കുന്നത്. ഞാൻ രാഹുലിന്റെ ഭാവിയെ കുറിച്ച് എഴുതിയ ലേഖനത്തിൽ പല കാര്യങ്ങളും പറയുന്നുണ്ട്.മോദി, അമിത് ഷാ, രാഹുൽ, കേജിരിവൽ , പ്രിയങ്ക എന്നിവരെ കുറിച്ച് എഴുതിയ ലേഖനങ്ങളുടെ ലിങ്ക് താഴെ കൊടുക്കാം വായിക്കാൻ ആഗ്രഹം ഉള്ളവർ വായിക്കുക്ക.

ജനങ്ങളുടെ മനസ് കീഴടക്കാൻ അഞ്ചു വര്ഷം ധാരാളമാണ്. അമേഠിയിൽ കഴിഞ്ഞ അഞ്ചു വര്ഷം കാണിച്ച മണ്ടത്തരം ആവർത്തിച്ചില്ല എങ്കിൽ അദ്ദേഹത്തിന് അവിടെ തന്നെ തിരിച്ചു വരാൻ കഴിയും.

രാഹുലിന്റെ വ്യക്തിത്വം, മനോഭാവം, വിചാരധാര എന്നാ വിഷയങ്ങളെ സൂചിപ്പിക്കുന്ന ഒന്നാം ഭാവത്തിൽ വ്യാഴം നിൽക്കുന്നത് ശുഭ സൂചനയാണ്. പക്ഷെ വ്യാഴം വക്രി എന്നാ അവസ്ഥയിൽ നിൽക്കുന്നു. വ്യാഴം ലഗ്നത്തിൽ നിൽക്കുമ്പോൾ, ഈ വ്യക്തിക്ക് റിയലിസ്റ്റിക് അല്ലാത്ത പ്രതീക്ഷകൾ, ആഗ്രഹങ്ങൾ, ഊതി വീർപ്പിച്ച അഭിലാഷങ്ങൾ എന്നിവ ഉണ്ടാകും എന്നാണു. ഇവ എല്ലാം അല്പകാലം ഇദ്ദേഹത്തെ ഓഫ്‌ ട്രാക്ക് ആക്കി വിടും. വക്രി എന്നാൽ ലേറ്റ് എന്നാണു അർഥം,. വ്യക്തി ജീവിതം , വ്യക്തിത്വം എന്നിവ പച്ച ( അദ്ദേഹത്തെ കുഴപ്പത്തിലാക്കിയ ആ പച്ച അല്ല ) തൊടാൻ താമസം എടുക്കും എന്നാണു. ഈ വ്യാഴ്ച ശത്രുക്കളുടെ ഭാവം ആയ ആറു, ups and downs എന്നിവയുടെ മൂന്നാം ഭാവത്തെയും സൂചിപ്പിക്കുന്നു. പക്ഷെ അവയിലൂടെ കടന്നു പോകാനുള്ള ഒരു കഴിവ് അദ്ദേഹത്തിന് ഉണ്ട്. കേമ ദ്രുമ യോഗം ഉള്ള ആരും.. ഇപ്പോഴും ഒരു നിസ്സഹായ അവസ്ഥയിലൂടെ കടന്നു പോകും എന്നുള്ളതാണ്. കുറെ സമയം എടുത്തേ ഈ കഷ്ടത അവസാനിക്കൂ. ഈ നെഗറ്റീവ് ഫാക്ക്ടരുകൾ എല്ലാം തീർന്നു വരുന്ന സമയമാണ് രാഹുലിന് ഇനി ഉള്ള ദിവസങ്ങൾ. കേരളത്തിൽ ഒതുങ്ങി പ്പോകാതെ നോക്കേണ്ടത് അത്യാവശ്യമാണു. 

അദ്ദേഹത്തിന്റെ അഞ്ചാം ഭാവം നല്ല ശക്തമായി തന്നെ ആണ് നില നിൽക്കുന്നത്. അല്ലയിരുന്നെകിൽ അമേഠിയിൽ മൂക്കും കുത്തി വീണു ഇന്ത്യൻ രാഷ്ട്രീയത്തിൽ നിന്ന് തന്നെ അപ്രത്യക്ഷൻ ആയേനെ. ജനങ്ങൾക്ക് വേണ്ടി വിസിബിൾ ആയി കാര്യങ്ങൾ ചെയ്താൽ അമേതി ഇനിയും അദ്ദേഹത്തെ ഏറ്റെടുക്കും. അതിനുള്ള സമയം ധാരാളം ഉണ്ട്. അഞ്ചാം ഭാവം, പെട്ടന്നുള്ള പതനങ്ങളുടെ ഭാവം ആണ്. ആ ഭാവത്തിന്റെ അധിപന്റെ കാലഘട്ടം ഒരാൾ നിലം പതിച്ചില്ല എങ്കിൽ പിന്നെ ഭയക്കേണ്ട ആവശ്യമില്ല. ഞാൻ നേരത്തെ പറഞ്ഞു, രാഹുൽ ഒരു late bloomer ആണ്...വിടർന്നു പുഷ്പ്പിക്കാൻ സമയം വേണ്ട വ്യക്തി.

നിങ്ങളുടെ അഞ്ചാം ഭാവം സൂചിപ്പിക്കുക രാഷ്ട്രീയം, ബുദ്ധി, വികാരം, നെല്ലും പതിരും വേർതിരിച്ചറിയാൻ ഉള്ള കഴിവ്, ബൗധീകവും, മാനസികവുമായ കഴിവുകൾ, ഓർമ ശക്തി, കലാപരമായ കഴിവുകൾ, പ്രേമം, സെക്ഷ്വൽ ബന്ധങ്ങൾ, ഊഹ ക്കച്ചവടം, അവയിൽ നിന്നുള്ള ലാഭങ്ങൾ,  organizational ability, കുട്ടികൾ, വിജയം, അറിവ്, ഉപരി പഠനം, കലകൾ, പ്രതീക്ഷിക്കാത്ത പതനം, ആത്മീയ ജീവിതം, എന്നിവയാണ്. ഈ ഭാവം മഹാദശാ കാലത്ത് സജീവം ആകുമ്പോഴാണ് മേൽപ്പറഞ്ഞ കാര്യങ്ങൾ ജീവിതത്തിൽ തെളിഞ്ഞു നിൽക്കുക. ഏതു ദശാ കാലവും തുടക്കത്തിൽ വളരെ volatile ആണ്. ഉയർച്ച താഴ്ചകൾ ആദ്യ അപഹാര കാലം കൂടുതൽ ദ്രിശ്യമാകും. അതിനു ശേഷമാണ് ഒരു സ്ഥിരത കൈ വരുക. പക്ഷെ അതിനു പല കണ്ടീഷൻസും ഉണ്ട്. ഇതെല്ലാം കണക്ക് കൂട്ടുക എന്നാൽ വളരെ സങ്കീർണമാണ്. അദ്ദേഹത്തിന് മെച്ചപ്പെട്ട രീതിയിൽ തന്റെ പാർട്ടിയെ ശക്തിപ്പെടുത്താൻ പറ്റട്ടെ എന്ന് ആശംസിക്കാം. ഇനി അദ്ദേഹം ലോങ്ങ്‌ ടേം പ്ലാനുകൾ തയ്യാറാക്കും. പാർട്ടിയിൽ പുതിയ മാറ്റങ്ങൾ കൊണ്ട് വരും. പുതിയ ടീം അംഗങ്ങൾ വന്നെത്തും. പക്ഷെ തീരുമാനങ്ങൾ ശ്രദ്ധിച്ചു വേണം... ചില തീരുമാനങ്ങൾ അല്പം വേരിയെഷനോട് കൂടി എടുക്കമായിരുന്നു. ചില പുതിയ കൂട്ടുകെട്ടുകൾ അദ്ദേഹത്തിന്റെ ഇമേജ് തന്നെ നാഷണൽ ലെവലിൽ തകർത്തു കളഞ്ഞു. ഉയർന്നു പാറിയ വര്ണക്കൊടികൾ നമ്മുടെ നാട്ടിൽ മാത്രമേ പറക്കൂ എന്ന് ഇനി എങ്കിലും മനസിലാക്കുക. . but that’s ok….ഇമേജ് ഉയർത്തി ക്കൊണ്ട് വരാൻ ഇനിയും അവസരങ്ങൾ വരുകയല്ലെ. കുറച്ച കൂടി പ്രായോഗികമായ കാര്യങ്ങൾ ഏറ്റെടുക്കാൻ കഴിഞ്ഞാൽ ഒരു നല്ല പ്രതി പക്ഷമാകാൻ കഴിയും. നല്ല ശക്തമായ പ്രതിപക്ഷം വേണ്ട എന്നാണു വായനക്കാരിൽ ചിലർക്ക് തോന്നുന്നെകിൽ നാം രാജ്യം അപകടകരമായ സ്ഥിതിയിലേക്ക് പോകുന്നു എന്ന് മാത്രമാണ് അർഥം. ബി. ജെ. പി യുടെ മുന്നേറ്റം കണ്ടു വിരണ്ടു ഓടേണ്ട ആവശ്യം ഒന്നുമില്ല. രാഹുലിന് അമേഠിയിൽ തന്നെ തിരിച്ചു വരാൻ കഴിയും.

മോദിക്ക് കിട്ടിയ മഹാ ഭൂരിപക്ഷം ഞാൻ ഒരിക്കലും പ്രതീക്ഷിച്ചതല്ല, ആ ഒരു മിസ്‌ കാൽക്ക്യുലെഷന് ഞാൻ നിങ്ങളോട് ക്ഷമ ചോദിക്കുന്നു. അടുത്ത തവണ കുറച്ചു കൂടെ കൃത്യത കൊണ്ട് വരാൻ കർശനമായി ശ്രമിക്കും. മോദി- അമിത് ഷാ കൂട്ടുകെട്ടിനെ പരാജയപ്പെടുതുക എന്നാൽ എളുപ്പമല്ല. ഇതും ഞാൻ എലെക്ഷൻ അനാലിസിസിൽ നേരത്തെ തന്നെ എഴിതിയിട്ടുണ്ട്. പറഞ്ഞു നിർത്തട്ടെ മോദിയും, അമിത് ഷാ യും ഒന്നുമല്ല ഈ തിരഞ്ഞെടുപ്പിലെ താരം. അത് ജഗന്മോഹൻ റെഡ്ഡി മാത്രമാണ്. സോണിയയും രാഹുലും അദ്ദേഹത്തിന് പണ്ട് പാര വച്ചത് ഇന്നും വ്യക്തമായി നാം ഓർക്കുന്നു. ഏകനായി പോയ ഒരു യുവാവിന്റെ ഉറച്ച മനസിന്റെ ശക്തിയാണ് നാം ഈ തിരഞ്ഞെടുപ്പിൽ കണ്ടത്. വർക്കിങ് കമ്മറ്റിയിൽ ഇരുന്നു കരഞ്ഞ രാഹുലിനും, വെയിലത് വിയർത് കുളിച്ച പ്രിയങ്കക്കും അധേഹത്തിൽ നിന്ന് ധാരാളം കാര്യങ്ങൾ പഠിക്കാൻ കഴിയും. പിന്നെയും പറയുന്നു Pride has a fall. രാഹുൽ ആണെങ്കിലും, മോദി ആണെങ്കിലും,. മമത ആണെങ്കിലും..രാജി സന്നധത അറിയിച്ച ഇരുവരും എല്ലാ രാഷ്ട്രീയക്കാർക്കും നല്ല ഒരു മാതൃകയാണ് കാഴ്ച വച്ചിരിക്കുന്നത്. അതാണ് പ്രൊഫഷനലിസം.

രാഹുലിന് ഇനി ആവശ്യം ഒരു Mystic ന്റെ സഹായമാണ്. അദ്ദേഹത്തിന്റെ കഴിവുകൾ, കഴിവുകേടുകൾ എന്നിവ ഞാൻ ഏതാണ്ട് 85% മനസിലാക്കുന്നു. കമ്പ്ലീറ്റ് സ്ട്രാറ്റജി മാറ്റിപ്പിടിക്കണം എന്നാലെ എന്തെങ്കിലും നടക്കൂ...അതിനു ഫ്രീ വിൽ എന്നാ സാധനം ഉണ്ട്...അത് എടുത്ത് ഉപയോഗിക്കേണ്ട വരും. .I am here just a call away. 

ഇലെക്ഷൻ അനാലിസിസ് ലേഖനങ്ങൾ

വാരഫലം

എരീസ് (മാർച്ച് 21 - ഏപ്രിൽ 19) 

സാമ്പത്തിക വിഷയങ്ങൾ വളരെ പ്രധാനമാണ്. കൊടുക്കൽ വാങ്ങലുകൾ, പുതിയ സാമ്പത്തിക പ്ലാനിങ്, എന്നിവ ഈ ആഴ്ച ഉണ്ടാകേണ്ടതാണ്. നിങ്ങുളുടെ വ്യക്തി ജീവിതത്തെ കുറിച്ചുള്ള ചർച്ചകൾ, മൂല്യ വർധനയ്ക്ക് വേണ്ട പദ്ധതികളുടെ ആവിഷ്കാരം എന്നിവയെല്ലാം പ്രതീക്ഷിക്കുക. പുതിയ കോഴ്സുകൾ, ക്രിയേറ്റീവ് ജോലികൾ എന്നിവയും ഉണ്ടാകേണ്ടതാണ്. കുടുംബ യോഗങ്ങൾ, ബന്ധു ജന സമാഗമം, എന്നിവയും ഈ ആഴ്ചയുടെ പ്രത്യേകതയാണ്. വീട്ടിൽ നിന്നുള്ള യാത്രകൾ, റീ പെയറിങ്, ഫിക്സിങ്, ജീവിത നിലവാരം മെച്ചപ്പെടുത്താൻ ഉള്ള ജോലികൾ എന്നിവയെല്ലാം ഈ അവസരം പ്രതീക്ഷിക്കുക. ബന്ധുക്കലുമായുള്ള തർക്കങ്ങളും ഈ അവസരം പ്രതീക്ഷിക്കാം. വീടിനുള്ളിൽ പ്രശ്ന പരിഹാരം ആവശ്യമാകും.

ടോറസ് (ഏപ്രിൽ 20 - മെയ് 20)

ചെറു യാത്രകൾ , ആശയ വിനിമയം, മീഡിയ രംഗത്ത് നിന്നുള്ള ജോലികൾ എന്നിവ ഈ അവസരം വളരെ പ്രധാനം ആണ്. ചെറു യാത്രകൾ, നിരവധി ചെറു ജോലികൾ എന്നിവ ഈ അവസരം പ്രതീക്ഷിക്കുക . നിരവധി ആശയ വിനിമയങ്ങൾ ആണ് ഈ അവസരം നിങ്ങൾ നടത്തുക. അധ്വാന ഭാരം വര്ധിക്കാം. . എഴുത്ത് എഡിറ്റിങ് എന്നാ മേഖലയിൽ നിന്നുള്ള ജോലികളിൽ പൂര്തീകാരങ്ങൾ ഉണ്ടാകും. സഹോദരങ്ങൾ, സഹോദര തുല്യർ ആയവർ എന്നിവരോടുള്ള സംവാദം പ്രതീക്ഷിക്കുക. നിരവധി ആശയ വിനിമയങ്ങൾ, ചെറു യാത്രകൾ, ഉപരി പഠനത്തിനു വേണ്ടി ഉള്ള ശ്രമം, നിരവധി ജോലികൾ ഒരേ സമയം ചെയ്തു തീർക്കേണ്ട അവസ്ഥ എന്നിവയും പ്രതീക്ഷിക്കുക വിവാഹ ബന്ധം, പ്രേമ ബന്ധം എന്നിവയിൽ പുതിയ തുടക്കങ്ങൾ ഉണ്ടാകാം. നിലവിൽ ഉള്ള ബന്ധങ്ങളിൽ പുതിയ നീക്കങ്ങൾ ഉണ്ടാകും. നിയമ പരമായ ബന്ധങ്ങളിൽ പുതിയ ചർച്ചകൾ, പുതിയ ബിസിനസ് ഡീലുകൾ, പുതിയ എഗ്രീമ്ന്റുകൾ എന്നിവയും പ്രതീക്ഷിക്കുക. വ്യക്തി ജീവിതത്തിൽ നിന്നും, സാമൂഹിക ജീവിതത്തിൽ നിന്നും ഉള്ള പങ്കാളികളുമായുള്ള ബന്ധം വളരെ പ്രധാനമായി തീരും. ഈ മേഖല എതിരാളികളെയും സൂചിപ്പിക്കുന്നു. 

ജമിനി (മെയ് 21 - ജൂൺ 20)
ധന സംബന്ധമായ വിഷയങ്ങൾ ഈ ആഴ്ചയുടെ പ്രത്യേകത ആയിരിക്കും. പുതിയ സാമ്പത്തിക മാർഗങ്ങളെ കുറിച്ചുള്ള ചർച്ചകൾ, അധിക ചെലവ് നിയന്ത്രിക്കാനുള്ള ശ്രമം എന്നിവ ഉണ്ടാകും. ധന സഹായം ലഭിക്കാനോ നൽകാനോ ഉള്ള നീക്കങ്ങൾ, പങ്കാളിയുമായുള്ള ചർച്ചകൾ എന്നിവയും ഉണ്ടാകാം. പുതിയ പാർട്ട്‌ ടൈം ജോലിക്ക് വേണ്ടി ഉള്ള ശ്രമവും ഉണ്ടാകും. നിങ്ങളുടെ മൂല്യ വർധനയ്ക്ക് വേണ്ടി ഉള്ള ശ്രമം, പുതിയ വസ്തുക്കൾ വാങ്ങാൻ ഉള്ള അവസരങ്ങൾ എന്നിവയെല്ലാം നില നിൽക്കുന്നു. ആരോഗ്യ സംരക്ഷണം വളരെ പ്രധാനമാകും. പുതിയ ജോലി, നിലവിൽ ഉള്ള ജോലിയിൽ പുതിയ കൂട്ടിചേർക്കലുകൾ എന്നിവ ഈ അവസരം ഉണ്ടാകുന്നതാണ്. നിരവധി ചെറു ജോലികൾ ഏറ്റെടുക്കേണ്ട സമയമാണ്. ആരോഗ്യം, പരിപോഷണം, അക്കൗണ്ടിങ്, എന്നാ മേഖലയിൽ നിന്നുള്ള അവസരങ്ങളും പ്രതീക്ഷിക്കുക. ടീം ചർച്ചകൾ, സഹ പ്രവർത്തകരുമായുള്ള കൂടുതൽ ചർച്ചകൾ, അവരുടെ സഹകരണത്തോടെ ചെയ്യേണ്ട ജോലികൾ എന്നിവയും ഉണ്ടാകും. അവരുമായുള്ള തർക്കങ്ങളും ഈ അവസരം പ്രതീക്ഷിക്കുക. 

കാൻസർ (ജൂൺ 21 - ജൂലൈ 22)
പുതിയ ലോങ്ങ്‌ ടേം ബന്ധങ്ങൾ, ഈ ബന്ധങ്ങളിൽ നിന്നുള്ള ലാഭങ്ങൾ, തർക്കങ്ങൾ എന്നിവ കൊണ്ട് ഈ ദിവസങ്ങൾ വളരെ ശ്രദ്ധ നേടും. ലോങ്ങ്‌ ടേം ബന്ധങ്ങളിൽ നിന്നുള്ള വെല്ലുവിളികൾ ഉണ്ടാകാം, സുഹൃദ് ബന്ധങ്ങൾ, സാമൂഹിക ബന്ധങ്ങൾ എന്നിവയിൽ നിന്നുള്ള തർക്കങ്ങളും പ്രതീക്ഷിക്കുക ചാരിറ്റി പ്രവർതനങ്ങൾ, കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള ജോലികൾ, പുതിയ ലോങ്ങ്‌ ടേം ജോലികൾ, പുതിയ സുഹൃത്തുക്കളെ ലഭിക്കാനുള്ള ശ്രമം, ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള അവസരങ്ങൾ, പുതിയ ഗ്രൂപുകളിൽ ചേരാനുള്ള ശ്രമം എന്നിവയും പ്രതീക്ഷിക്കുക. ഗ്രൂപ്പ് ജോലികൾ ഈ അവസരം പ്രധാന്മാകും. പ്രേമ ബന്ധങ്ങളുടെ മേൽ കൂടുതൽ ശ്രദ്ധ ഉണ്ടാകാം. നിലവിൽ ഉള്ള ബന്ധങ്ങളിൽ നിന്നുൽ;ല വെല്ലുവിളികൾ പ്രതീക്ഷിക്കാം. പുതിയ വിഷയങ്ങൾ പഠിക്കാനുള്ള അവസരം, കല ആസ്വാദനം എന്നാ മേഖലയിൽ നിന്നുള്ള അവസരങ്ങളും പ്രതീക്ഷിക്കുക. സ്വന്തം സംരംഭങ്ങളിൽ കൂടുതൽ റിസ്കുകൾ എത്റെടുക്കതിരിക്കുക. നിന്ഗലുഇദെ കഴിവുകൾ മറ്റുള്ളവരുടെ മുൻപിൽ പ്രദർശിപ്പിക്കാനുള്ള കഠിന ശ്രമം നടത്തും,. വിനോദ പരിപാടികളിൽ പങ്കെടുക്കാനുള്ള അവസരവും ഈ സമയം പ്രതീക്ഷിക്കാവുന്നതാണ്. സമാന മനസ്കരുമായുള്ള ചർച്ചകൾ, ടീം ജോലികൾ എന്നിവയും പ്രതീക്ഷിക്കുക.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
കഴിഞ്ഞ ആഴ്ചയിലെ പോലെ തന്നെ ഈ ആഴ്ചയും ഏതാണ്ട് ഒരേ കാര്യങ്ങളിൽ തന്നെ ആയിരിക്കും ശ്രദ്ധ. വീടിനോട് ബന്ധപ്പെട്ട വിഷയങ്ങൾക്ക് ഈ അവസരം വളരെ പ്രധാനമാണ് . വീട്ടിൽ നിന്നുള്ള യാത്രകൾ, പല തരത്തിലുള്ള റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട് മാറ്റം, എന്നിവയെ കുറിച്ചുള്ള ചർച്ചകൾ ഉണ്ടാകും. ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമം, കുടുംബ യോഗങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, പുതിയ പ്രോജക്ക്ട്ടുകൾ, അധികാരികലുമായുള്ള സംവാദം,. കല ആസ്വാദനം എന്നാ മേഖലയിൽ നിന്നുള്ള ജോലികൾ . പുതിയ ഉത്തര വാദിതങ്ങളും ഉണ്ടാകും. വീടിനുള്ളിൽ പ്രശ്ന പരിഹാരം ആവശ്യമാകും.   

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ലോങ്ങ്‌ ടേം ബന്ധങ്ങളിൽ നിന്നുള്ള വെല്ലുവിളികൾ ഉണ്ടാകാം, സുഹൃദ് ബന്ധങ്ങൾ, സാമൂഹിക ബന്ധ്നഗൽ എന്നിവയിൽ നിന്നുള്ള തർക്കങ്ങളും പ്രതീക്ഷിക്കുക ചാരിറ്റി പ്രവർതനങ്ങൾ, കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള ജോലികൾ, പുതിയ ലോങ്ങ്‌ ടേം ജോലികൾ, പുതിയ സുഹൃത്തുക്കളെ ലഭിക്കാനുള്ള ശ്രമം, ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള അവസരങ്ങൾ, പുതിയ ഗ്രൂപുകളിൽ ചേരാനുള്ള ശ്രമം എന്നിവയും പ്രതീക്ഷിക്കുക. ഗ്രൂപ്പ് ജോലികൾ ഈ അവസരം പ്രധാന്മാകും. ദൂര യാത്രകൾക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ തുടരുന്നു. ഈ യാത്രകൾ അവധി, പഠനം, ജോലി എന്നിവയിൽ നിന്നും ആയിരിക്കാനുള്ള സാധ്യതകൾ തുടരുന്നു. ആത്മീയ യാത്രകൾ, തീര്ത്ഥ യാത്രകൾ എന്നിവയും ഈ അവസരം സാധ്യമാണ്. ഉപരി പഠനം, വിദേശവുമായുള്ള അടുപ്പം, എന്നിവയും പ്രതീക്ഷിക്കുക. വിദേശത് നിന്നുള്ള ജോലികൾ, എഴുത്ത് , പ്രസിദ്ധീകരണം എന്നാ മേഖലയിൽ നിന്നുള്ള ജോലികളും പ്രതീക്ഷിക്കുക. 

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
അധികാരികളും ആയുള്ള ചർച്ചകൾ വളരെ പ്രധാനമാണ്. ജോലിസ്ഥലത്തെ പല നീക്കങ്ങളിലും നിങ്ങൾക്ക് ആകാംഷ ഉണ്ട്. പല പുതിയ നീക്കങ്ങളും പ്രതീക്ഷിക്കുക . എഴുത്ത്, മീഡിയ എന്നാ മേഖലകളിൽ നിന്നുള്ള നിരവധി അവസരങ്ങൾ, ചെറു പ്രോജക്ക്ട്ടുകൾ, സഹ പ്രവർത്തകരുമായുള്ള വിയോജിപ്പുകൾ എന്നിവയും ഈ അവസരം ഉണ്ടാകാം . സാമ്പത്തിക വിഷയങ്ങളുടെ മേൽ ഒരു പ്രത്യേക ശ്രദ്ധ ഈ അവസരം ഉണ്ടാകും. ലോണുകൾ നൽകുക, ലഭിക്കുക. പല വിധ സാമ്പത്തിക അട്ജസ്റ്റ്മെന്റുകൾ നടത്തുക എന്നത് ഈ അവസരതിന്റെ പ്രത്യേകത ആണ്. പഴയ സാമ്പത്തിക വിഷയങ്ങളെ പിന്നെയും വിശകലനം ചെയ്യേണ്ട അവസ്ഥ ഉണ്ടാകാം. പങ്കാളിത ബന്ധം കൊണ്ടുള്ള പ്രോജക്ക്ട്ടുകളിൽ പുതിയ വ്യവസ്ഥകൾ വേണ്ടി വരും.ബിസിനസ്/ജീവിത പങ്കാളിയുമായി നടത്തുന്ന ചർച്ചകൾ കൂടുതലും സാമ്പത്തിയ വിഷയങ്ങളെ കുറിച്ച് ഉള്ളവ ആകാൻ സാധ്യത ഉണ്ട്. ഈ മേഖല വൈകാരിക സമ്മർദ്ദം സെക്ഷ്വൽ മോഹങ്ങൾ എന്നിവയുടെത് കൂടിയാണ്. അതിനാൽ, സെക്ഷ്വൽ ബന്ധങ്ങളെ കുറിച്ചുള്ള വെല്ലുവിളികളും പ്രതീക്ഷിക്കുക. 

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ദൂര യാത്രകൾക്ക് വേണ്ടി ഉള്ള ചർച്ചകൾ പ്രതീക്ഷിക്കുക. വിദേശത്ത നിന്നും ഉള്ള പ്രോജക്ക്ട്ടുകൾ ലഭിക്കാൻ വേണ്ടി ഉള്ള ശ്രമം നടത്തും. ഈ പ്രോജക്ക്ട്ടുകൾക്ക് വേണ്ടി ഉള്ള നിരവധി ചർച്ചകളും പ്രതീക്ഷിക്കുക. എഴുത്ത്, പ്രസിദ്ധീകരണം, മാസ് കമ്യൂണിക്കേഷൻ, ജേർണലിസം എന്നാ മേഖലയിൽ നിന്നും ഉള്ള അവസരങ്ങൾക്ക് വേണ്ടി നിങ്ങൾ ശ്രമിക്കുന്നതാണ്. ആത്മീയ യാത്രകൾ, ബിസിനസ് ട്രിപ്പുകൾ , ഉല്ലാസ യാത്രകൾ എന്നിവയും അധികമായി സംഭവിക്കാവുന്ന അവസരമാണിത്. നിയമ വശത്തെ കുറിച്ചുള്ള ചർച്ചകൾ, തത്വ ചിന്താ പരമായ ചർച്ചകൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക . പുതിയ ബന്ധങ്ങൾ, നിലവിൽ ഉള്ള ബന്ധത്തിൽ പുതിയ തുടക്കങ്ങൾ, ശത്രുക്കളുടെ മേൽ ഉണ്ടാകുന്ന ശ്രദ്ധ എന്നിവയും പ്രതീക്ഷിക്കുക. പുതിയ വ്യക്തികൾ ജീവിതത്തിലേക്ക് വരുന്ന അവസരമാണ്. പുതിയ ബിസിനസ് ദീലുകൾ. ജോബ്‌ ഓഫർ , ദൂര യാത്രകൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. 

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
സാമ്പത്തിക വിഷയങ്ങളുടെ മേൽ കൂടുതൽ ശ്രദ്ധ ഉണ്ടാകും. സാമ്പത്തിക ക്രയ വിക്രയങ്ങളെ കുറിച്ചുള്ള ചർച്ചകൾ ഈ അവസരം സ്വാഭാവികമാണ്. നിരവധി ആശയ വിനിമയങ്ങൾ ബിസിനസ്/ വ്യതി ബന്ധങ്ങളുടെ പുരോഗമനത്തിനായി നടത്തുന്നതാണ്. ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള ചർച്ചകൾ, വൈകാരിക സമ്മർദ്ദങ്ങളുടെ മേലുള്ള ശ്രദ്ധ, പുതിയ ജോയിന്റ് പ്രോജക്ക്ട്ടുകളെ കുറിച്ചുള്ള ചർച്ചകൾ, പുതിയ നിക്ഷേപങ്ങൾക്ക് വേണ്ടി ഉള്ള ശ്രമം എന്നിവയും പ്രതീക്ഷിക്കുക. ജോലി സ്ഥലത്തെ നീക്കങ്ങൾ ഈ അവസരം പ്രധാന്മാകും. ശുക്രൻ ക്രിയേറ്റീവ് ജോലികളെ സൂചിപ്പിക്കുന്നു. ഈ ജോലികളെ കുറിച്ചുള്ള ചർച്ചകൾ, ജോലി സ്ഥലത്തെ നവീകരണം, സഹ പ്രവർത്തകരുമായുള്ള ചർച്ചകൾ, പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം എന്നിവ ജോലിയുടെ ഭാഗമായി പ്രതീക്ഷിക്കുക . അതെ സമയം ആരോഗ്യം, സൗന്ദര്യം എന്നിവയുടെ മേലും ശ്രദ്ധ ഉണ്ടാകും. പുതിയ ഭക്ഷണ ക്രമം, ആരോഗ്യ ക്രമം എന്നിവ ഏറ്റെടുക്കുന്ന അവസരവും ആണിത്.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ബന്ധങ്ങൾ ഈ ആഴ്ച വളരെ പ്രധാനമാണ്.  നിങ്ങളുടെ ബന്ധങ്ങളുടെ യഥാർഥ അവസ്ഥ ഈ സമയം വെളിപ്പെടാം. ബന്ധങ്ങളിൽ പുതിയ ഒരു തീരുമാനത്തിന് ഈ അവസരം അത്ര യോജ്യമല്ല. അതിനാൽ ഈ ബന്ധങ്ങൾക്ക് മേലുള്ള ചർച്ചകൾ ശ്രദ്ധയോടെ ആയിരിക്കണം. പുതിയ എഗ്രീമെന്റുകൾ, ഡീലുകൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. പുതിയ വ്യക്തികൾ ജീവിതത്തിലേക്ക് വന്നേക്കാം നിലവിൽ ഉള്ള ബന്ധങ്ങളുടെ പുരോഗമനം ഈ അവസരം പ്രധാനമാണ്. . ക്രിയേറ്റീവ് ജോലികളിൽ നിന്നുള്ള പല അവസരങ്ങളും പ്രതീക്ഷിക്കുക. സ്വന്തം സംരംഭങ്ങളിൽ നിന്നുള്ള പല അവസരങ്ങളും ഉയർന്ന വരാം. നെറ്റ് വർക്കിങ് ജോലികൾ, കല ആസ്വാദനം എന്നാ മേഖലയിൽ നിന്നുള്ള അവസരങ്ങളും പ്രതീക്ഷിക്കുക. പുതിയ ഹോബികൾ ഏറ്റെടുക്കാനുള്ള ശ്രമം, വിനോദ പരിപാടികളിൽ പങ്കെടുക്കാനുള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക . പുതിയ പ്രേമ ബന്ധം, നിലവിൽ ഉള്ള ബന്ധങ്ങളിൽ പുതിയ നീക്കങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. 

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
കമ്യൂണിക്കേഷൻ, മീഡിയ, ഇലെക്ട്രോനിക്സ്, ടെക്നോളജി എന്നാ മേഖലയിൽ നിന്നുള്ള ചെറു ജോലികൾ ഉണ്ടാകാം. സഹ പ്രവർത്തകരുമായുള്ള ചർച്ചകൾ ഈ അവസരം പ്രധാനമാകും. അവരുമായുള്ള ചർച്ചകളിൽ നിന്ന് പല തരം വെല്ലുവിളികളും ഉണ്ടാകാം. അതിനാൽ അവരുമായി നടത്തുന്ന ആശയ വിനിമയങ്ങളിൽ ശ്രദ്ധ വേണ്ടി വരും. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം ഉണ്ടാകും. ആരോഗ്യം, സാമ്പത്തിക ബാധ്യതകൾ എന്നിവയും ഈ അവസരം ശ്രദ്ധ നേടും. വീടിനോട് ബന്ധപ്പെട്ട വിഷയങ്ങൾക്ക് ഈ അവസരം വളരെ പ്രധാനമാണ് . വീട്ടിൽ നിന്നുള്ള യാത്രകൾ, പല തരത്തിലുള്ള റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട് മാറ്റം, എന്നിവയെ കുറിച്ചുള്ള ചർച്ചകൾ ഉണ്ടാകും. ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമം, കുടുംബ യോഗങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. 

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
പ്രേമ ബന്ധങ്ങളുടെ മേൽ കൂടുതൽ ശ്രദ്ധ ഉണ്ടാകാം. നിലവിൽ ഉള്ള ബന്ധങ്ങളിൽ നിന്നുൽ;ല വെല്ലുവിളികൾ പ്രതീക്ഷിക്കാം. പുതിയ വിഷയങ്ങൾ പഠിക്കാനുള്ള അവസരം, കല ആസ്വാദനം എന്നാ മേഖലയിൽ നിന്നുള്ള അവസരങ്ങളും പ്രതീക്ഷിക്കുക. സ്വന്തം സംരംഭങ്ങളിൽ കൂടുതൽ റിസ്കുകൾ എത്റെടുക്കതിരിക്കുക. നിങ്ങളുടെ കഴിവുകൾ മറ്റുള്ളവരുടെ മുൻപിൽ പ്രദർശിപ്പിക്കാനുള്ള കഠിന ശ്രമം നടത്തും,. വിനോദ പരിപാടികളിൽ പങ്കെടുക്കാനുള്ള അവസരവും ഈ സമയം പ്രതീക്ഷിക്കാവുന്നതാണ്. സമാന മനസ്കരുമായുള്ള ചർച്ചകൾ, ടീം ജോലികൾ എന്നിവയും പ്രതീക്ഷിക്കുക. ചെറു യാത്രകൾ, ചെറു കോഴ്സുകൾ എന്നുവ ഈ അവസരം വളരെ പ്രധാനമാണ്. ആശയ വിനിമയങ്ങൾ വളരെ പ്രധാനമാണ്. സഹോദരങ്ങൾ, സഹോദര തുല്യരായ വ്യക്തികൾ എന്നിവരോടുള്ള ആശയ വിനിമയങ്ങൾ പ്രതീക്ഷിക്കുക. എഴുത്ത്, എഡിറ്റിങ്. സെയ്ല്സ്, എന്നാ മേഖലയിൽ ജോലി ചെയ്യുന്നവർക്കുള്ള നിരവധി അവസരങ്ങൾ ഈ അവസരം ഉണ്ടാകം. ഇലെക്ട്രോനിക് ഉപകാരണങ്ങൾ വാങ്ങാനുള്ള അവസരം, പുതിയ നെറ്റ് വർക്കിങ് അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP