Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹൈവേയിലൂടെ പാഞ്ഞ കാറിന് മുന്നിലേക്ക് പറന്നിറങ്ങിയ വിമാനം കണ്ട് കാർ ബ്രേക്ക് ചെയ്തതനിൽ ഒഴിവായത് വലിയ അപകടം; എൻജിൻ തകരാറിലായതിനെ തുടർന്ന് മയാമിയിൽ റോഡിൽ ലാൻഡു ചെയ്ത വിമാനത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ തകർത്തോടുന്നു

ഹൈവേയിലൂടെ പാഞ്ഞ കാറിന് മുന്നിലേക്ക് പറന്നിറങ്ങിയ വിമാനം കണ്ട് കാർ ബ്രേക്ക് ചെയ്തതനിൽ ഒഴിവായത് വലിയ അപകടം; എൻജിൻ തകരാറിലായതിനെ തുടർന്ന് മയാമിയിൽ റോഡിൽ ലാൻഡു ചെയ്ത വിമാനത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ തകർത്തോടുന്നു

മറുനാടൻ ഡെസ്‌ക്‌

കാറിൽ യാത്ര ചെയ്യുമ്പോൾ റോഡിൽ നമ്മൾ എന്തൊക്കെയാണ് പ്രതീക്ഷിക്കുക? കാൽനട യാത്രികരും ഇരുചക്ര വാഹനവും തുടങ്ങി വമ്പൻ ട്രെയിലറുകൾ വരെ വരാം. എന്നാൽ, ഇപ്പോൾ സോഷ്യൽ മീഡിയയിൽ തകർത്തോടുന്ന ഒരു വീഡിയോയിൽ കാണാനാകുക കാർ ഡ്രൈവർക്ക് മുന്നിലേക്കെത്തിയ ഒരു വിമാനമാണ്. ഹൈവേയിൽ എമർജൻസി ലാൻഡ് ചെയ്യുന്ന ചെറു വിമാനത്തിന്റെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. അമേരിക്കയിലെ ഒരു കാർ യ്ത്രികനാണ് അപ്രതീക്ഷിതമായി റോഡിൽ തന്റെ കാറിന് മുന്നിൽ ലാൻഡ് ചെയ്ത വിമാനം കണ്ട് വണ്ടറടിച്ചത്. കാറിന്റെ ഡാഷ് ക്യാമിലാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞത്.

അമേരിക്കയിലെ മയാമിയിലാണ് സംഭവം. മയാമിയിലെ ഹൈവേ നമ്പർ 27 വാഹനമോടിച്ചു പോകുകയായിരുന്ന ഒരാളുടെ തൊട്ടു മുന്നിലാണ് വിമാനം ലാൻഡ് ചെയ്തത്. കാർ സഡൻ ബ്രേക്ക് ഇട്ടതുകൊണ്ടാണ് വൻ അപകടം ഒഴിവായത്. ലാൻഡ് ചെയ്ത ശേഷം ഏറെ സമയം കാറിനു മുന്നിലായി റോഡിലൂടെ ഓടുന്ന വിമാനത്തെയും വീഡിയോയിൽ കാണാം.

സെസ്‌നയുടെ ചെറു വിമാനമാണ് ഹൈവേയിൽ അടിയന്തരമായി ലാൻഡ് ചെയ്തത്. പറക്കുന്നതിനിടെ എൻജിൻ തകരാർ തോന്നിയതുകൊണ്ടാണ് ഹൈവേയിൽ ഇറക്കിയത് എന്ന് പൈലറ്റ് പറഞ്ഞു. വിമാനം സുരക്ഷിതമായി നിലത്തിറങ്ങിയെന്നും ആർക്കും പരിക്കുകളില്ലെന്നുമാണ് റിപ്പോർട്ടുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP