Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശബരിമല: എൽഡിഎഫ് സർക്കാരിന് സംഭവിച്ച ഏറ്റവും വലിയ പിഴവ് ജാതീയമായി ഭിന്നിപ്പിച്ച് നേരിടാൻ ശ്രമിച്ചത്; നവോത്ഥാനം ഹിന്ദുക്കൾക്ക് മാത്രം മതിയോ എന്ന ചോദ്യത്തിന് സർക്കാരിന് ക്യത്യമറുപടി ഉണ്ടായില്ല; ചില ജാതിയിൽ പെട്ടവർക്ക് മാത്രമാണ് പ്രശ്‌നമെന്ന് വരുത്തി തീർക്കാനും ശ്രമിച്ചു: എസ്സൻസ് ഗ്ലോബൽ സെമിനാറിൽ സി.രവിചന്ദ്രൻ

ശബരിമല: എൽഡിഎഫ് സർക്കാരിന് സംഭവിച്ച ഏറ്റവും വലിയ പിഴവ് ജാതീയമായി ഭിന്നിപ്പിച്ച് നേരിടാൻ ശ്രമിച്ചത്; നവോത്ഥാനം ഹിന്ദുക്കൾക്ക് മാത്രം മതിയോ എന്ന ചോദ്യത്തിന് സർക്കാരിന് ക്യത്യമറുപടി ഉണ്ടായില്ല; ചില ജാതിയിൽ പെട്ടവർക്ക് മാത്രമാണ് പ്രശ്‌നമെന്ന് വരുത്തി തീർക്കാനും ശ്രമിച്ചു: എസ്സൻസ് ഗ്ലോബൽ സെമിനാറിൽ സി.രവിചന്ദ്രൻ

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: ശബരിമല വിഷയത്തെ ജാതീയമായി ഭിന്നിപ്പിച്ച് നേരിടാൻ സർക്കാർ ശ്രമിച്ചതാണ് എൽ ഡി എഫ് സർക്കാറിന് സംഭവിച്ച ഏറ്റവും വലിയ പിഴവെന്ന് എഴുത്തുകാരനും ശാസ്ത്ര പ്രഭാഷകനുമായ സി.രവിചന്ദ്രൻ അഭിപ്രായപ്പെട്ടു. സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കാൻ സർക്കാറിന് ബാധ്യതയുണ്ട്. ലിംഗപരമായ വിവേചനം ഇല്ലാതാക്കാനുള്ള ശ്രമങ്ങളെയും സ്വാഗതം ചെയ്യുന്നു. ശബരിമലയിൽ ആരെങ്കിലും പോവണമെന്ന് തനിക്ക് അഭിപ്രായമില്ലെങ്കിലും പോകേണ്ടവർക്കെല്ലാം ശബരിമലയിൽ പോകാം. ഇക്കാര്യത്തിൽ വിധി നടപ്പാക്കാനുള്ള സർക്കാർ ശ്രമങ്ങളെ സ്വാഗതം ചെയ്യുമ്പോഴും അത് നടപ്പിലാക്കുമ്പോൾ വന്ന പിഴവുകളെ കാണാതിരിക്കാൻ കഴിയില്ല. കോഴിക്കോട് ടൗൺഹാളിൽ നടന്ന എസ്സെൻസ് ഗ്ലോബൽ കോഴിക്കോട് യൂണിറ്റിന്റെ വാർഷിക പരിപാടിയായ ഹോക്കിങ് 19 ശാസ്ത്ര സ്വതന്ത്ര ചിന്ത സെമിനാറിൽ സംസാരിക്കുകയായിരുന്നു രവിചന്ദ്രൻ. മിറാക്കുള എന്ന പ്രഭാഷണ പരമ്പരയിലെ മൂന്നാം ഭാഗമാണ് അദ്ദേഹം അവതരിപ്പിച്ചത്.

നവോത്ഥാനം ഹിന്ദുക്കൾക്ക് മാത്രം മതിയോ, മറ്റുള്ളവർക്ക് വേണ്ടേ എന്ന ചോദ്യത്തിന് സർക്കാറിന് കൃത്യമായ മറുപടിയുണ്ടായില്ല. കാലങ്ങളായി ഒരു വിഭാഗം ആളുകളുടെ മനസ്സിൽ ഉയരുന്ന ഇത്തരമൊരു ആക്ഷേപത്തെ ശക്തിപ്പെടുത്താൻ ശബരിമല വഴിവെച്ചു എന്നതാണ് മറ്റൊരു പരാജയം. ശബരിമലയുമായി ബന്ധപ്പെട്ട് ചില ജാതിയിൽ പെട്ടവർക്ക് മാത്രമാണ് പ്രശ്നമെന്ന് വരുത്തിത്തീർക്കാനും സർക്കാർ ശ്രമിച്ചു. അതും വലിയ തോതിൽ തിരിച്ചടി തന്നെയായി. ശബരിമല വിഷയത്തെ മനുഷ്യരെ ജാതീയമായി ഭിന്നിപ്പിച്ച് നേരിടാൻ സർക്കാർ ശ്രമിച്ചതാണ് ഏറ്റവും വലിയ പിഴവ്. ഭിന്നതകൾ വളർത്തിക്കൊണ്ടുവന്ന് മത്സരക്കളമാക്കുന്നത് ശരിയായ നടപടിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.കോടതി വിധി നടപ്പിലാക്കുമ്പോഴും ശബരിമലയിൽ സ്ത്രീകളോ പുരുഷന്മാരോ പേവണമെന്ന് തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും അത് അന്ധവിശ്വാസം മാത്രമാണെന്നും പറയാനും ഇടതുമുന്നണിക്ക് സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒരാൾക്കും ഒരു പാർട്ടിക്കും മാത്രം വോട്ട് ചെയ്യേണ്ട കാര്യമില്ലെന്ന് അടിവരയിടുകയാണ് തെരഞ്ഞെടുപ്പ് ഫലം. വോട്ട് മറിച്ച് ചെയ്യാനും ക്രോസ് വോട്ട് ചെയ്യാനുമെല്ലാം സാഹചര്യം വേണമെന്നും വോട്ട് ബാങ്ക് ജനാധിപത്യവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. മതത്തിൽ വിശ്വസിച്ചുകൊണ്ട് ഒരാൾക്ക് ഒരിക്കലും മതേതരവാദിയാകാൻ കഴിയില്ല. മതേതരത്വ പാർട്ടികൾ ഇന്ത്യയിലും കേരളത്തിലുമില്ല. അവരെല്ലാം സ്വയം മതേതരത്വ പാർട്ടികൾ എന്ന് അവകാശപ്പെടുക മാത്രമാണ്. വിശ്വാസികൾക്കൊരിക്കലും ആധികരികത പ്രശ്നമല്ല. മതം ദിവ്യത്വം കൽപ്പിച്ചു നൽകിയ വസ്തുക്കളും സംഭവങ്ങളും തട്ടിപ്പാണെന്ന് വിശ്വാസികളെ വിശ്വസിപ്പിക്കുക പ്രയാസമേറിയ കാര്യമാണ്. തട്ടിപ്പുകൾ ശരിയാണെന്ന് സ്ഥാപിക്കാനാണ് ആധികാരികത പരിശോധിക്കാൻ നിയോഗിക്കപ്പെടുന്ന, മതസഭകളുമായി കരാറിലേർപ്പെട്ട ഗവേഷകർ ശ്രമിക്കാറുള്ളത്.

രോഗങ്ങളും വേദനകളും എന്നും ലഹരിയായിരുന്നു മദർ തെരേസയ്ക്ക്. മരണ സമയത്ത് പോലും മതം മാറ്റം നടത്താൻ നേതൃത്വം കൊടുത്തവരായിരുന്നു മിഷനറി ഓഫ് ചാരിറ്റി പ്രവർത്തകരെന്ന് വെളിപ്പെടുത്തലുകൾ പുറത്തുവന്നിട്ടുണ്ട്. വേദന ദൈവത്തിന്റെ പരീക്ഷണമാണെന്ന് പറഞ്ഞ് രോഗികൾക്ക് വേദന സംഹാരി പോലും നൽകാതെ അവർ രോഗികളെ പീഡിപ്പിച്ചു. ക്രിസ്ത്യൻ സഭയ്ക്ക് വേണ്ടി കോടികൾ സമ്പാദിച്ചുകൂട്ടി. മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കാൻ വേണ്ടി സൃഷ്ടിച്ചെടുത്ത മിറക്കിളുകളുടെ യാഥാർത്ഥ്യം പുറത്തുവന്നിട്ടുണ്ട്. വിഗ്രഹാരാധന തെറ്റാണെന്ന് പറയുന്ന ഇസ്ലാം, ക്രിസ്ത്യൻ മതങ്ങൾ യേശുവിന്റെയും പ്രവാചകന്റെയും അവശിഷ്ടങ്ങളെന്ന് പറഞ്ഞ് മുടിയും ലിംഗാഗ്രവുമെല്ലാം ദിവ്യവസ്തുക്കളായി ആരാധിക്കുകയാണ്. ആധികാരികത ഒട്ടുമില്ലാത്ത ഇക്കാര്യങ്ങളെയെല്ലാം ആരാധിക്കുന്നവരും വിഗ്രഹാരാധകരും തമ്മിൽ എന്ത് വ്യത്യാസമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.

വിശുദ്ധരെ സൃഷ്ടിക്കുന്നത് ഇന്ന് വലിയൊരു ബിസിനസ്സാണ്. കോടികൾ മറിയുന്ന കച്ചവടം. നേരത്തെ ഒരു വിശുദ്ധനെ പ്രഖ്യാപിക്കാൻ വർഷങ്ങളോളം എടുത്തിരുന്നെങ്കിൽ ഇന്നത് വെറും മൂന്നുവർഷത്തോളം മാത്രമായി. ഇതെല്ലാം വിശുദ്ധന്റെ പേരിലുള്ള കച്ചവട സാധ്യതയെയാണ് വ്യക്തമാക്കുന്നത്. സിനിമകളിലും സോഷ്യൽ മീഡിയയിലും നടക്കുന്ന വ്യാജ പ്രചരണം മൂലം കഴിഞ്ഞ വർഷം അവയവദാനം കുത്തനെ കുറഞ്ഞുവെന്ന് അവയവദാനത്തന്റെ ശാസ്ത്രീയ വശങ്ങളും അനാവശ്യ ആശങ്കകളും സംബന്ധിച്ച് പ്രഭാഷണം നടത്തിയ ഡോ: സുനിൽ കുമാർ അഭിപ്രായപ്പെട്ടു. ശാസ്ത്രീയമല്ലാത്ത രീതിയിൽ കാര്യങ്ങളെ വ്യാഖ്യാനിക്കുന്ന പല സിനിമകളും അയവദാനത്തെക്കുറിച്ച് തെറ്റായ സന്ദേശാണ് നൽകുന്നത്. കിഡ്നി മാറ്റിവെക്കൽ സങ്കീർണമായ ശസ്ത്രക്രിയയാണെന്നും അവയവങ്ങൾ മോഷ്ടിക്കാൻ കഴിയുന്ന വസ്തുവാണെന്ന രീതിയിലുള്ള തെറ്റായ പ്രചരണം ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. ജോസഫ് ഉൾപ്പെടെയുള്ള സിനിമകൾ അവയവദാനത്തെക്കുറിച്ച് ഉണ്ടാക്കിയെടുത്തിട്ടുള്ള ഭീതിയെ പൊളിച്ചടുക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണം.

ശാസ്ത്രീയ അടിത്തറയില്ലാതെ തന്നെ പൗരാണിക ആശയങ്ങളെ നാം മഹത്വവത്ക്കരിക്കുകയാണെന്ന് ഫോറിൻ ഫാദർ എന് വിഷയത്തിൽ പ്രഭാഷണം നടത്തിയ കമലാലയം രാജൻ അഭിപ്രായപ്പെട്ടു. സെമിനാറിന്റെ ഭാഗമായി പ്രഭാഷകരുമായി സംവാദവും നടന്നു. കോഴിക്കോട് ടൗൺഹാളിൽ നടന്ന പരിപാടിയിലേക്ക് ആളുകൾ വലിയ തോതിലാണ് ഒഴുകിയെത്തിയത്. തിങ്ങിനിറഞ്ഞ ഹാളിലായിരുന്നു പ്രഭാഷണ പരിപാടി നടന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP