Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

23കാരിയായ ഡോക്ടർ ജീവനൊടുക്കിയത് ജാതീയ അധിക്ഷേപത്തിൽ മനംനൊന്താണെന്ന് നിറകണ്ണുകളോടെ അമ്മ; മുതിർന്ന ഡോക്ടർമാരുടെ ക്രൂരത ഡോ. പായൽ സൽമാൻ മരണത്തിന് മുൻപ് വെളിപ്പെടുത്തിയെന്നും സൂചന; ഒളിവിൽ പോയ ഡോക്ടർമാർക്കെതിരെ അന്വേഷണം ആരംഭിച്ചെന്ന് ഡൽഹി പൊലീസ്; മകളുടെ പരാതി മാനേജ്‌മെന്റ് പരിഗണിച്ചില്ലെന്നും മാതാപിതാക്കൾ

23കാരിയായ ഡോക്ടർ ജീവനൊടുക്കിയത് ജാതീയ അധിക്ഷേപത്തിൽ മനംനൊന്താണെന്ന് നിറകണ്ണുകളോടെ അമ്മ;  മുതിർന്ന ഡോക്ടർമാരുടെ ക്രൂരത ഡോ. പായൽ സൽമാൻ മരണത്തിന് മുൻപ് വെളിപ്പെടുത്തിയെന്നും സൂചന; ഒളിവിൽ പോയ ഡോക്ടർമാർക്കെതിരെ അന്വേഷണം ആരംഭിച്ചെന്ന് ഡൽഹി പൊലീസ്; മകളുടെ പരാതി മാനേജ്‌മെന്റ് പരിഗണിച്ചില്ലെന്നും മാതാപിതാക്കൾ

മറുനാടൻ ഡെസ്‌ക്‌

മുംബൈ : 23കാരിയായ ഡോക്ടർ മുംബൈയിൽ ജീവനൊടുക്കിയത് ജാതീയ അധിക്ഷേപത്തിൽ മനംനൊന്തെന്ന് അമ്മ. ഈ മാസം 22ന് മുംബൈയിലെ ബിവൈഎൽ നായർ ആശുപത്രിയിലാണ് ഡോ. പായൽ സൽമാൻ തട്‌വിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിലെ ചില മുതിർന്ന ഡോക്ടർമാർ തന്നെ ജാതീയമായി അധിക്ഷേപിക്കുന്നുവെന്ന് മരണത്തിന് മുൻപ് ഡോ. പായൽ പറഞ്ഞിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര റസിഡന്റ് ഡോക്ടേഴ്സ് ഡോ. ഹേമ അഹൂജ, ഡോ. ഭക്തി മെഹൽ, ഡോ. അങ്കിത ഖണ്ഡിൽവാൾ എന്നിവരുടെ അംഗത്വം റദ്ദാക്കിയിട്ടുണ്ട്. ഇപ്പോൾ മൂന്നു പേരും ഒളിവിലാണെന്നാണ് സൂചന.

ഇവർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്‌തെന്നും അന്വേഷണം ആരംഭിച്ചുവെന്നും സീനിയർ പൊലീസ് ഓഫീസർ ദീപക് കുണ്ടൽ വ്യക്തമാക്കി. മാത്രമല്ല എസ്‌സി, എസ്ടി വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനായി ഏർപ്പെടുത്തിയ ജാമ്യമില്ലാ വകുപ്പുകളും ഇവർക്കെതിരെ ചുമത്തപ്പെടും. ഇതിനിടെ തന്റെ മകൾ ആശുപത്രിയിൽ വച്ച് ജാതീയമായ അധിക്ഷേപങ്ങൾ നേരിടുന്നുണ്ടായിരുന്നുവെന്നും ഇത് വ്യക്തമാക്കി മാനേജ്‌മെന്റിന് പരാതി നൽകിയിട്ടും അവർ അത് പരിഗണിക്കാൻ തയാറായില്ലെന്നും ഡോ. പായലിന്റെ അമ്മ അറിയിച്ചിരുന്നു.

സംഭവത്തിൽ പായലിന്റെ അമ്മ പറയുന്നതിങ്ങനെ: 'എന്നോട് ഫോണിൽ സംസാരിക്കുമ്പോഴൊക്കെ ഒരു ഗോത്ര വിഭാഗത്തിൽ നിന്ന് വന്നതിനാൽ മൂന്ന് ഡോക്ടർമാർ അവളെ ജാതീയമായി അധിക്ഷേപിക്കുന്ന കാര്യം പറയും. അവർ നിരന്തരം അവളെ പീഡിപ്പിച്ചിരുന്നു. എന്റെ മകൾക്ക് നീതി ലഭിക്കണം', ഡോക്ടർമാർക്കായി അന്വേഷണം പുരോഗമിക്കുന്ന വേളയിലും അബേദയുടെ ആരോപണങ്ങൾ ആശുപത്രി അധികൃതർ നിഷേധിക്കുകയാണ്. ഈ വിഷയത്തിൽ ആരിൽനിന്നും പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നാണ് ബിവൈഎൽ നായർ ആശുപത്രി ഡീൻ രമേശ് ബർമൽ പറയുന്നത്.

ആശുപത്രി ഒരു റാഗിങ് വിരുദ്ധ കമ്മറ്റി രൂപീകരിച്ചിട്ടുണ്ടെന്നും എത്രയും പെട്ടെന്ന് അവർ റിപ്പോർട്ട് സമർപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ തട്‌വിയുടെ അമ്മ മാനേജുമെന്റിന് പരാതി നൽകിയിരുന്നെന്നും കൃത്യസമയത്ത് ഇടപെട്ടിരുന്നെങ്കിൽ തട്‌വിയുടെ ജീവനും പ്രതിചേർക്കപ്പെട്ട മൂന്ന് ഡോക്ടർമാരുടെ ഭാവിയും രക്ഷിക്കാമായിരുന്നെന്ന് തട്‌വിയുടെ സഹപ്രവർത്തക പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP