Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിഖ്- ഹൈന്ദവ സംസ്‌കൃതിയുടെ സ്മാരകങ്ങൾ പോലും അക്രമികൾ തകർത്തു മുന്നേറുമ്പോൾ കണ്ടഭാവം നടിക്കാതെ പാക്കിസ്ഥാൻ സർക്കാർ; നൂറ്റാണ്ടുകളുടെ പഴക്കവും ചരിത്രപരമായ പ്രാധാന്യവുമുള്ള ഗുരുനാനാക്ക് കൊട്ടാരവും പൊളിച്ച അക്രമികൾ വാതിലുകളും ജനാലകളും വിറ്റ് കാശാക്കി; കുറ്റക്കാരെ കണ്ടെത്തണമെന്ന് പാക് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് പ്രദേശവാസികൾ

സിഖ്- ഹൈന്ദവ സംസ്‌കൃതിയുടെ സ്മാരകങ്ങൾ പോലും അക്രമികൾ തകർത്തു മുന്നേറുമ്പോൾ കണ്ടഭാവം നടിക്കാതെ പാക്കിസ്ഥാൻ സർക്കാർ; നൂറ്റാണ്ടുകളുടെ പഴക്കവും ചരിത്രപരമായ പ്രാധാന്യവുമുള്ള ഗുരുനാനാക്ക് കൊട്ടാരവും പൊളിച്ച അക്രമികൾ വാതിലുകളും ജനാലകളും വിറ്റ് കാശാക്കി; കുറ്റക്കാരെ കണ്ടെത്തണമെന്ന് പാക് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് പ്രദേശവാസികൾ

മറുനാടൻ മലയാളി ബ്യൂറോ

ലാഹോർ: ചരിത്ര സ്മാരകം അക്രമികൾ പൊളിച്ചെടുത്ത് വിൽക്കുമ്പോഴും അറിഞ്ഞ മട്ട് നടിക്കാതെ പാക്കിസ്ഥാൻ സർക്കാർ. പാക്കിസ്ഥാനിലെ സിഖ്- ഹിന്ദു മതന്യൂനപക്ഷങ്ങൾ ഏറെ പ്രാധാന്യത്തോടെ കാണുന്ന നുറ്റാണ്ടുകൾ പഴക്കമുള്ള പ്രസിദ്ധമായ ഗുരുനാനാക്ക് കൊട്ടാരമാണ് അക്രമികൾ തകർത്തത്. കൊട്ടാരത്തിലെ ജനാലകളും വാതിലുകളും പൊളിച്ചെടുത്ത് വിൽക്കുകയും ചെയ്തു.

പാക്കിസ്ഥാനില പഞ്ചാബ് പ്രവിശ്യയിലാണ് ഗുരുനാനാക്ക് കൊട്ടാരം. ലാഹോറിൽനിന്ന് 100 കിലോമീറ്റർ അകലെയുള്ള നരോവൽ പട്ടണത്തിലാണ് കൊട്ടാരം സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിൽനിന്നടക്കം ആയിരക്കണക്കിന് തീർത്ഥാടകർ സന്ദർശിക്കുന്ന കൊട്ടാരത്തിന്റെ ചുമരുകളിൽ സിഖ് മത സ്ഥാപകൻ ഗുരുനാനാക്കിന്റെ ചരിത്രം ആലേഖനം ചെയ്തിരുന്നു. ഹിന്ദു ദേവീദേവന്മാരെയും കൊട്ടാരത്തിൽ ചിത്രീകരിച്ചിരുന്നു.

16 മുറികളാണ് കൊട്ടാരത്തിലുള്ളത്. ഇന്ത്യയിൽനിന്നടക്കം ആയിരക്കണക്കിന് തീർത്ഥാടകർ സന്ദർശിക്കാറുണ്ടെന്ന് ഡോൺ ദിനപത്രം റിപ്പോർട്ട് ചെയ്തു. കൊട്ടാരം ഭാഗികമായി തകർത്ത് വിലപിടിപ്പുള്ള വസ്തുക്കൾ വിറ്റതായി സർക്കാറും സ്ഥിതീകരിച്ചു. നേരത്തെ കൊട്ടാരത്തിന്റെ മൂന്ന് നിലകൾ തകർത്തതായി പ്രദേശവാസികൾ പറയുന്നു. സംഭവത്തിന് പിന്നിൽ ആരാണെന്ന് അധികൃതർക്ക് സൂചനയൊന്നും ലഭിച്ചിട്ടില്ല.

കൊട്ടാരത്തിന്റെ ഉടമസ്ഥാവകാശത്തെ സംബന്ധിച്ചും ചരിത്രപരമായ പ്രാധാന്യത്തെ സംബന്ധിച്ചും ഇപ്പോഴും ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. സംഭവത്തിൽ കുറ്റക്കാരെ കണ്ടെത്തണമെന്ന് പ്രദേശവാസികൾ പ്രധാനമന്ത്രി ഇംമ്രാൻ ഖാനോട് ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP