Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

`എന്നെ അക്രമിച്ചതിന് പിന്നിൽ എ.എൻ ഷംസീറും സിപിഎം ലോക്കൽ കമ്മിറ്റി അംഗങ്ങളും`; ഗൂഢാലോചനയിലെ ഉന്നതരെ കുടുക്കുമെന്ന് മുൻ തീപ്പൊരി നേതാവ്; അക്രമത്തിന് പിന്നിൽ `ജയരാജേട്ടന്` പങ്കുണ്ടെന്ന് കരുതുന്നില്ലെന്ന് ആവർത്തിച്ച് സിഒടി നസീർ; മുൻ ജില്ലാ സെക്രട്ടറിക്ക് ക്ലീൻ ചിറ്റ് നൽകുമ്പോഴും പാർട്ടിയിലെ ഉന്നതരുടെ പങ്ക് ആവർത്തിച്ച് നസീർ

`എന്നെ അക്രമിച്ചതിന് പിന്നിൽ എ.എൻ ഷംസീറും സിപിഎം ലോക്കൽ കമ്മിറ്റി അംഗങ്ങളും`; ഗൂഢാലോചനയിലെ ഉന്നതരെ കുടുക്കുമെന്ന് മുൻ തീപ്പൊരി നേതാവ്; അക്രമത്തിന് പിന്നിൽ `ജയരാജേട്ടന്` പങ്കുണ്ടെന്ന് കരുതുന്നില്ലെന്ന് ആവർത്തിച്ച് സിഒടി നസീർ; മുൻ ജില്ലാ സെക്രട്ടറിക്ക് ക്ലീൻ ചിറ്റ് നൽകുമ്പോഴും പാർട്ടിയിലെ ഉന്നതരുടെ പങ്ക് ആവർത്തിച്ച് നസീർ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: തന്നെ അക്രമിച്ചതിന് പിന്നിൽ തലശ്ശേരി എംഎൽഎ എഎൻ ഷംസീറിന് പങ്കുണ്ടെന്ന് വടകര ലോക്‌സഭ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച മുൻ സിപിഎം നേതാവ് സിഒടി നസീർ. പി.ജയരാജന് ആക്രമണത്തിൽ പങ്കുണ്ടെന്ന് കരുതുന്നില്ല. ഗൂഢാലോചനയിൽ ഉന്നതരുടെ പങ്ക് വ്യക്തമാക്കാൻ അന്വേഷണം നടത്തണം. രണ്ട് സിപിഎം ലോക്കൽ കമ്മറ്റി അംഗങ്ങളും ഗൂഢാലോചനയിൽ പങ്കെടുത്തിട്ടുണ്ടെന്നും നസീർ ആരോപിച്ചു.

തലശേശേരി പുതിയ ബസ്റ്റാൻഡിന് സമീപത്ത് വെച്ച്‌മെയ് 18ന് നടന്ന സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായിരുന്നു. കൊളശേരി കളരിമുക്ക് സ്വദേശി സോജിത്ത്, പൊന്ന്യം പുല്ലോടിയിലെ അശ്വന്ത് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മെയ് 18 ന് രാത്രി 8 മണിയോടെ തലശ്ശേരി കയ്യത്ത് റോഡിൽ വച്ചാണ് സി ഒ ടി നസീർ ആക്രമിക്കപ്പെട്ടത്. സ്‌കൂട്ടറിൽ വീട്ടിലേക്ക് പോകുകയായിരുന്നു നസീറിനെ ബൈക്കിലെത്തിയ മൂന്നംഗ സംഘം വെട്ടി പരിക്കേൽപിക്കുകയായിരുന്നു. കൈക്കും തലയ്ക്കും വയറിനുമാണ് വെട്ടേറ്റത്.

ആക്രമണത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് വ്യക്തമാക്കി വടകരയിലെ സിപിഎം സ്ഥാനാർത്ഥിയായിരുന്ന പി ജയരാജനും കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജനും രംഗത്തെത്തിയിരുന്നു. തലശ്ശേരി നഗരസഭ കൗൺസിലറും സിപിഎം ലോക്കൽ കമ്മിറ്റി അംഗവും ആയിരുന്ന സിഒടി നസീർ, സോളാർ വിഷയത്തിൽ ഉമ്മൻ ചാണ്ടിക്കെതിരായി കല്ലെറിഞ്ഞ കേസിൽ പ്രതിയായിരുന്നു.2015ൽ നസീർ പാർട്ടിയുമായി അകന്നു. പി ജയരാജനെതിരേ മത്സര രംഗത്ത് വന്നതിന് ശേഷമാണ് നസീർ വീണ്ടും വാർത്തകളിൽ നിറഞ്ഞത്. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിൽ ഷംസീറിനെതിരെ തലശ്ശേരിയിൽ മത്സരിക്കാൻ ഒരുങ്ങിയ നസീർ അവസാന നിമിഷം പിന്മാറിയിരുന്നു.

മെയ് 18 ന് രാത്രി 8 മണിയോടെയാണ് തലശ്ശേരി പുതിയ ബസ് സ്റ്റാൻഡിന് സമീപത്ത് വെച്ച് നസീറിനെ മൂന്നംഗ സംഘം വെട്ടി പരിക്കേൽപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ നസീറിനെ കോഴിക്കോട് ബേബി മെമോറിയൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ നസീർ അപകടനില തരണം ചെയ്ത് ആശുപത്രി വിടുകയും ചെയ്തു. മുൻപ് യുഡിഎഫ് ഭരണ കാലത്ത് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതിയാണ് നസീർ. ഇക്കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ 612 വോട്ടുകളുമായി പത്താം സ്ഥാനത്തായിരുന്നു നസീർ. തലശ്ശേരിയിൽ 327 വോട്ടുകളാണ് നേടിയത്

സിപിഎം ആസൂത്രിതമായി നടത്തിയ ആക്രമണമാണ് നസീറിനെതിരെ നടന്നതെന്ന് കോൺഗ്രസും ആർഎംപിയും കുറ്റപ്പെടുത്തി. വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി പി.ജയരാജന്റെ അറിവോടെയാണ് അക്രമം നടന്നതെന്ന് കെ മുരളീധരൻ പ്രതികരിച്ചു. എന്നാൽ ആക്രമണത്തിൽ സിപിഎമ്മിന് പങ്കില്ലെന്നും കൊതുകിനെ കൊല്ലാൻ തോക്കെടുക്കേണ്ടെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നു.

സിപിഎം. ലോക്കൽ കമ്മിറ്റി അംഗം സി.ഒ.ടി. സുബൈർ മുതൽ എസ്.എഫ്.ഐ, ഡി.വൈ. എഫ്.ഐ എന്നീ പോഷക സംഘടനകളിലും സി.ഒ.ടി. കുടുംബക്കാർ അംഗങ്ങളായുണ്ട്. സി.ഒ.ടി. നസീർ അക്രമിക്കപ്പെട്ട സംഭവത്തിൽ സിപിഎം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന കുടുംബത്തിലുള്ളവരെ ചൊടിപ്പിച്ചിട്ടുണ്ട്. കൊതുകിനെ കൊല്ലാൻ തോക്കെടുക്കണോ എന്ന കോടിയേരിയുടെ പ്രയോഗമാണ് അതിന് കാരണമായത്. നസീർ വടകരയിൽ മത്സര രംഗത്ത് ഇറങ്ങിയപ്പോൾ ഉയർത്തിയ മുദ്രാ വാക്യങ്ങൾ സിപിഎം. ന്റെ അപ്രീതിക്ക് കാരണമായിരുന്നു. മാറ്റിക്കുത്തിയാൽ മാറ്റം കാണാം എന്ന മുദ്രാവാക്യം ഉയർത്തിയാണ് നസീർ പ്രവർത്തനം തുടങ്ങിയത്. അക്രമരാഷ്ട്രീയത്തിനെതിരെ നസീറിന്റെ പ്രചാരണവും ശ്രദ്ധേയമായിരുന്നു. അക്രമല്ല സേവനമാണ് രാഷ്ട്രീയ പ്രവർത്തനമെന്ന് പറഞ്ഞ് നസീർ ആശയ പരമായി സിപിഎമം. നെ എതിർക്കുകയും ചെയ്തു.

അക്രമരാഷ്ട്രീയത്തിനെതിരെയായിരുന്നു നസീറിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിലെ മുഖ്യ വിഷയം. ഇതൊക്കെ കാരണമായാലും നസീറിനെ അക്രമിച്ചത് ആരാണെന്നതിനെക്കുറിച്ച് ഇതുവരേയും വ്യക്തത വന്നിട്ടില്ല. വൈകീട്ട് പള്ളി പിരിഞ്ഞ സമയത്താണ് അക്രമം നടന്നത്. അക്രമിക്കപ്പെട്ട സ്ഥലം സി.സി.ടി.വി. വലയത്തിലായിരുന്നു. അക്രമികൾ തെറി പറഞ്ഞു കൊണ്ടാണ് നസീറിനു മേൽ ചാടി വീണതും അക്രമിച്ചതും. ഇതെല്ലാം കണ്ണൂർ രാഷ്ട്രീയത്തിലെ ഇതര അക്രമങ്ങളിൽ നിന്നും വ്യത്യസ്തത പുലർത്തുന്നു. അതുകൊണ്ടു തന്നെ അക്രമികൾ ആരാണെന്നതിനെക്കുറിച്ച് ഇതുവരേയും വ്യക്തമായിട്ടില്ല. സിപിഎം. നെതിരെ ഇതര രാഷ്ട്രീയ കക്ഷികൾ ആരോപണുന്നയിക്കുമ്പോഴും പാർട്ടിയോട് ഇത്രയേറെ ഇഴുകി ചേർന്ന ഒരു കുടുംബത്തിലെ അംഗത്തെ ഇങ്ങിനെ അക്രമിക്കാൻ അവർ ഒരുമ്പെടുമോ എന്നതും ചർച്ചാ വിഷയമാവുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP