Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യുപിയിൽ വ്യാജ മദ്യ ദുരന്തം; ബാരബങ്കി ജില്ലയിൽ വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 14 ആയി; 40 പേർ ഗുരുതരാവസ്ഥയിൽ; ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് യുപി സർക്കാർ; മരിച്ചവരിൽ ഒരേ കുടുംബത്തിലെ നാലു പേരും; 10 എക്‌സൈസ് ഉദ്യോഗസ്ഥർക്കും രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കും സസ്‌പെൻഷൻ

യുപിയിൽ വ്യാജ മദ്യ ദുരന്തം; ബാരബങ്കി ജില്ലയിൽ വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 14 ആയി; 40 പേർ ഗുരുതരാവസ്ഥയിൽ;  ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് യുപി സർക്കാർ; മരിച്ചവരിൽ ഒരേ കുടുംബത്തിലെ നാലു പേരും; 10 എക്‌സൈസ് ഉദ്യോഗസ്ഥർക്കും രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കും സസ്‌പെൻഷൻ

മറുനാടൻ ഡെസ്‌ക്‌

ബാരബങ്കി: യുപിയിലെ ബാരബങ്കി ജില്ലയിൽ വ്യാജമദ്യം ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി. സംഭവത്തിൽ 40ൽ അധികം ആളുകൾ ഗുരുതരവാസ്ഥയിലാണെന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ട്. ഉത്തർപ്രദേശ് സർക്കാർ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെ സംഭവത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. കൊല്ലപ്പെട്ടവരിൽ ഒരു കുടുംബത്തിലെ നാലു പേരും ഉണ്ടെന്നും റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. തിങ്കളാഴ്‌ച്ച വൈകിട്ടാണ് ദുരന്തമുണ്ടായത്.

മരണം സംഭവിച്ചതിന് പിന്നാലെ 10 എക്സൈസ് ഉദ്യോഗസ്ഥരേയും രണ്ട് പൊലീസുകാരേയും സസ്പെൻഡ് ചെയ്തിട്ടുണ്ട്. മരിച്ചവരുടെ കുടംബാംഗങ്ങൾക്ക് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രണ്ട് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. 48 മണിക്കൂറിനകം അന്വേഷണ റിപ്പോർട്ട് കൈമാറാനും അദ്ദേഹം ഉത്തരവിട്ടിട്ടുണ്ട്. രാംനഗറിലുള്ള ഒരു ഷോപ്പിൽ നിന്ന് വാങ്ങിയ മദ്യം കഴിച്ചവർക്കാണ് അപകടമുണ്ടായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP