Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുപിയിൽ 16 പേരുടെ ജീവനെടുത്ത് വ്യാജമദ്യദുരന്തം ആവർത്തിക്കുമ്പോൾ രാഷ്ട്രീയ ഗൂഢാലോചന സംശയിച്ച് യോഗി ആദിത്യനാഥ് സർക്കാർ; ബാരബങ്കിയിലെ ദുരന്തത്തിൽ നാൽപതിലേറെ പേരുടെ നില ഇപ്പോഴും ഗുരുതരം; മരിച്ചവരുടെ ആശ്രിതർക്ക് രണ്ടുലക്ഷം അടിയന്തര സഹായം പ്രഖ്യാപിച്ചെങ്കിലും ജനരോഷം ഉയരുന്നു; അനധികൃത മദ്യ ഷോപ്പുകൾക്കെതിരെയുള്ള നടപടികൾ ഫലം കാണാത്തതിൽ ആശങ്കയോടെ മുഖ്യമന്ത്രി

യുപിയിൽ 16 പേരുടെ ജീവനെടുത്ത് വ്യാജമദ്യദുരന്തം ആവർത്തിക്കുമ്പോൾ രാഷ്ട്രീയ ഗൂഢാലോചന സംശയിച്ച് യോഗി ആദിത്യനാഥ് സർക്കാർ; ബാരബങ്കിയിലെ ദുരന്തത്തിൽ നാൽപതിലേറെ പേരുടെ നില ഇപ്പോഴും ഗുരുതരം; മരിച്ചവരുടെ ആശ്രിതർക്ക് രണ്ടുലക്ഷം അടിയന്തര സഹായം പ്രഖ്യാപിച്ചെങ്കിലും ജനരോഷം ഉയരുന്നു; അനധികൃത മദ്യ ഷോപ്പുകൾക്കെതിരെയുള്ള നടപടികൾ ഫലം കാണാത്തതിൽ ആശങ്കയോടെ മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

 ബാരബങ്കി: ഉത്തർപ്രദേശിലെ ബാരബങ്കി ജില്ലയിൽ വ്യാജമദ്യം കഴിച്ച് 16 പേർ മരിച്ച സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടുലക്ഷം വീതം സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. നാട്ടുകാർ മദ്യം വാങ്ങിയ ഷോപ്പിലെ സെയിൽസ്മാനും പിടിയിലായവരിൽ പെടുന്നു,

ദുരന്തത്തിൽ 40 ഓളം പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ദുരന്തത്തിൽ യുപി സർക്കാർ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന ആരോപണത്തിലും അന്വേഷണം നടക്കുന്നുണ്ട്. തിങ്കളാഴ്ച രാത്രിയോടെയാണ് അപകടമുണ്ടായത്. ഒരു കുടുംബത്തിലെ നാല് പേരും മരിച്ചവരിൽ ഉൾപ്പെടുന്നു. സംഭവത്തെ തുടർന്ന് 10 എക്സൈസ് ഉദ്യോഗസ്ഥരേയും രണ്ട് പൊലീസുകാരേയും സസ്പെൻഡ് ചെയ്തിട്ടുണ്ട്.

ദുരന്തവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് 48 മണിക്കൂറിനകം കൈമാറാനാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടിരിക്കുന്നത്. രാംനഗറിലുള്ള ഒരു ഷോപ്പിൽ നിന്ന് വാങ്ങിയ മദ്യം കഴിച്ചവർക്കാണ് അപകടമുണ്ടായത്. ഷോപ്പ് ഉടമയ്ക്കായി അന്വേഷണം തുടരുകയാണ്. ഇരകൾ കഴിച്ച വ്യാജമദ്യത്തിന്റെ സ്റ്റോക്ക് പിടിച്ചെടുക്കാൻ പൊലീസ് റെയ്ഡുകൾ തുടരുന്നു.

സംഭവം അന്വേഷിക്കാൻ നിയോഗിച്ച മൂന്നംഗ കമ്മിറ്റിയെ നയിക്കുന്നത് ഉത്തർപ്രദേശ് എക്‌സൈസ് കമ്മീഷണറാണ്. ദുരന്തത്തിന് ഇരയായവരിൽ ഏറിയ പേരും ജില്ലയിലെ രാംനഗർ മേഖലയിലെ രാണിഗഞ്ച് ഗ്രാമത്തിൽ നിന്നുള്ളവരാണ്. വ്യാജമദ്യം കഴിച്ച് എട്ടുപേർ മരിച്ചതായി വിവരം കിട്ടിയതോടെയാണ് ഭരണകൂടം ഉണർന്നത്. രാണഗഞ്ചിലെയും സമീപഗ്രാമങ്ങളിലെയും ആളുകളെ രാംനഗർ കമ്യൂണിറ്റി സെന്ററിലാണ് ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് പലരെയും കിങ് ജോർജ് മെഡിക്കൽ സർവകലാശാല ആശുപത്രിയിലും, ബൽറാംപൂർ, റാംമനോഹർ ലോഹ്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.

ആവർത്തിക്കുന്ന മദ്യ ദുരന്തങ്ങൾ

കഴിഞ്ഞ ഫെബ്രുവരിയിലും വ്യാജമദ്യ ദുരന്തം യുപിയെ പിടിച്ചുകുലുക്കിയിരുന്നു. സഹാറൻപൂരിലും സമീപ പ്രദേശങ്ങളിലുമായി 70 ലേറെ പേരാണ് മരിച്ചത്. ഉത്തർപ്രദേശിലെ സഹാരൻപൂർ, ഖുഷിനഗർ, മീററ്റ്, റൂർഖി എന്നിവിടങ്ങളിലാണ് ദുരന്തമുണ്ടായത്. ഉത്തർപ്രദേശിലെയും ഉത്തരാഖണ്ഡിലെയും അതിർത്തി ജില്ലകൾ വ്യാജമദ്യം വൻ തോതിൽ വിറ്റഴിക്കുന്ന മേഖലകളാണ്.

ഉത്തർപ്രദേശിലെ സഹാരൺപൂർ ജില്ലയിലാണ് ഏറ്റവുമധികം മരണം റിപ്പോർട്ട് ചെയ്തത്. മരണാന്തര ചടങ്ങിൽ പങ്കെടുക്കാൻ ഉത്തരാഖണ്ഡിലേക്ക് പോയ ആളുകൾക്കാണ് അന്ന് ദുരന്തം സംഭവിച്ചത്. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലെ ഒരു വീട്ടിൽനിന്നാണ് ഇവർ മദ്യം വാങ്ങിയത്. ഇവരുടെ കൂട്ടത്തിലെ ഒരാൾ സഹരാൻപൂരിലേക്ക് മദ്യം കടത്തി വിൽപ്പന നടത്തി്.. യോഗി ആദിത്യനാഥിന്റെ നിർദ്ദേശപ്രകാരം ഉത്തർപ്രദേശിലെ അനധികൃത മദ്യഷാപ്പുകൾക്കെതിരെ പൊലീസ് നടപടി ആരംഭിച്ചെങ്കിലും അതുഫലം കണ്ടില്ലെന്നാണ് ബാരബങ്കി ദുരന്തം സൂചിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP