Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മനുഷ്യർ കടന്നുകയറാൻ ശ്രമിക്കുന്ന ചൊവ്വ പണ്ട് ഭൂമിയെക്കാൾ സുന്ദരമായിരുന്നുവെന്നറിയാമോ? മലകളും നദികളും വെള്ളച്ചാട്ടങ്ങളും ജീവനുമുണ്ടായിരുന്ന പറുദീസ; ഭൂമിക്കെന്ത് സംഭവിക്കുമെന്ന് ആശങ്കപ്പെടുന്നവർക്ക് ഒരു പഴയ മാഴ്‌സ് ചരിതം

മനുഷ്യർ കടന്നുകയറാൻ ശ്രമിക്കുന്ന ചൊവ്വ പണ്ട് ഭൂമിയെക്കാൾ സുന്ദരമായിരുന്നുവെന്നറിയാമോ? മലകളും നദികളും വെള്ളച്ചാട്ടങ്ങളും ജീവനുമുണ്ടായിരുന്ന പറുദീസ; ഭൂമിക്കെന്ത് സംഭവിക്കുമെന്ന് ആശങ്കപ്പെടുന്നവർക്ക് ഒരു പഴയ മാഴ്‌സ് ചരിതം

മറുനാടൻ ഡെസ്‌ക്‌

ഭൂമിക്ക് പുറത്ത് ജീവന്റെ കണികതേടുകയാണ് ശാസ്ത്രലോകമിപ്പോൾ. ചൊവ്വാ പര്യവേഷണമാണ് ശാസ്ത്രലോകത്തിന്റെ പ്രധാന ദൗത്യവും. ഇപ്പോൾ മൃതഗ്രഹമായി മാറിയ ചൊവ്വ പണ്ട് ഭൂമിയെക്കാൾ സുന്ദരമായിരുന്നുവെന്ന് അറിയാമോ? പ്രൊഫസ്സർ ബ്രയൻ കോക്‌സ് അവതരിപ്പിക്കുന്ന ബിബിസി2 ഡോക്യുമെന്ററിയാണ് ചൊവ്വയുടെ പൂർവകാലം വെളിപ്പെടുത്തുന്നത്.

ചൊവ്വയിൽ പണ്ട് നിറയെ നദികളും വെള്ളച്ചാട്ടങ്ങളും ഉണ്ടായിരുന്നുവെന്ന് ബ്രയൻ കോക്‌സ് പറയുന്നു. ചൊവ്വയ്ക്ക് മാത്രമല്ല, ബുധനിലും ശുക്രനിലും സമാനമായ അന്തരീക്ഷമുണ്ടായിരുന്നതായും അദ്ദേഹം പറയുന്നു. ഭൂമിക്ക് തുല്യമായ അന്തരീക്ഷം ഈ ഗ്രഹങ്ങളിലൊക്കെ ഒരുകാലത്ത് നിലനിന്നിരുന്നതായും പിന്നീടത് ഇല്ലാതായെന്നും അദ്ദേഹം പറയുന്നു. ഇന്ന് ഉറച്ച മഞ്ഞുപാളികളുള്ള ഗ്രഹമാണ് ചൊവ്വയെങ്കിലും 3.5 ബില്യൺ വർഷംമുമ്പ് അതായിരുന്നില്ല അവസ്ഥയെന്നും അദ്ദേഹം പറയുന്നു.

ഹരിതഗൃഹ വാതകങ്ങൾ നിറഞ്ഞ, നദികൾ ഒഴുകിയിരുന്ന ദശലക്ഷക്കണക്കിന് വർഷങ്ങൾ ചൊവ്വയ്ക്കുമുണ്ടായിരുന്നു. എന്നാൽ, ആ അന്തരീക്ഷം ദീർഘകാലം നിലനിന്നില്ല. ഉപരിതലത്തിലുണ്ടായിരുന്ന ജലശേഖരം ആവിയായിപ്പോവുകയും അതിന്റെ പാടുകൾ മാത്രം ശേഷിക്കുകയും ചെയ്തു. ആ പാടുകൾ പിന്തുടർന്നാണ് ചൊവ്വയിൽ ജീവന്റെ കണിക ശേഷിക്കുന്നുണ്ടോയെന്ന് ശാസ്ത്രലോകം പരതുന്നത്.

ചൊവ്വയിൽ ജീവൻ അവശേഷിക്കുന്നുണ്ടെങ്കിൽ അത് കണ്ടത്തുക അത്ര ശ്രമകരമായിരിക്കില്ലെന്ന് അദ്ദേഹം പറയുന്നു. അത് ഭൂമിയിലെ മനുഷ്യരെപ്പോലെ അത്ര സങ്കീർണമായിരിക്കില്ല. അതുകൊണ്ടുതന്നെ കണ്ടെത്താൻ പ്രയാസവുമുണ്ടാകില്ല. ബുധനിലും സമാനമായ അന്തരീക്ഷമുണ്ടായിരുന്നതായി അദ്ദേഹം പറയുന്നു. സൂര്യനോട് അടുത്ത ഗ്രഹമായ ബുധനിൽ പകൽ സമയത്ത് 430 ഡിഗ്രി സെൽഷ്യസാണ് താപനില. രാത്രിയിൽ മൈനസ് 170 ഡിഗ്രിയും.

ബുധൻ പിറവിയെടുത്ത സമയത്ത് ഇതായിരുന്നില്ല അവസ്ഥയെന്ന് കോക്‌സ് പറയുന്നു. ബുധൻ പിറവിയെടുത്തത് ഇപ്പോൾ നിലനിൽക്കുന്ന സ്ഥലത്തായിരുന്നില്ല. ചൊവ്വയുടെ ഭ്രമണപഥത്തോടടുത്ത് ഇപ്പോഴുള്ളതിൽനിന്ന് 170 ദശലക്ഷം കിലോമീറ്റർ അകലെയായിരുന്നു അത്. ഏതാനും ദശലക്ഷം വർഷത്തിനുശേഷം ബുധൻ തണുത്തുറഞ്ഞ് ഇപ്പോഴത്തെ രൂപത്തിലാവുകയും ഭ്രമണപഥം സൂര്യനോടടുത്താവുകയും ചെയ്തുവെന്നും അദ്ദേഹം പറയുന്നു.

ശുക്രനിലും ഭൂമിക്കുതുല്യമായ അന്തരീക്ഷമുണ്ടായിരുന്നു. എന്നാൽ, സൂര്യന്റെ സാമീപ്യം അതിലെ ജലത്തെയാകെ വറ്റിച്ചുകളയുകയും അന്തരീക്ഷമില്ലാതാവുകയും ചെയ്തു. 1982-ൽ സോവിയറ്റ് യൂണിയൻ# വെനേര 13 ഉപഗ്രഹത്തെ അവിടേക്ക് അയച്ചപ്പോൾ ഭൂമിയുമായുള്ള സാദൃശ്യം കണ്ടെത്താനാകുമെന്ന കരുതിയിരുന്നു. എന്നാൽ, അത് പാഴാവുകയായിരുന്നുവെന്നും കോക്‌സ് പറയുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP