Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിവാഹമോചനം സംവിധാനം ലളിതമാക്കാൻ അയർലന്റ്;വിവാഹമോചന കാലാവധി 4 വർഷത്തിൽ നിന്നും രണ്ടു വർഷമാക്കി കുറയ്ക്കണമെന്ന നിർദ്ദേശത്തിന് പിന്തുണയുമായി ഭൂരിപക്ഷം ജനങ്ങളും

വിവാഹമോചനം സംവിധാനം ലളിതമാക്കാൻ അയർലന്റ്;വിവാഹമോചന കാലാവധി 4 വർഷത്തിൽ നിന്നും രണ്ടു വർഷമാക്കി കുറയ്ക്കണമെന്ന നിർദ്ദേശത്തിന് പിന്തുണയുമായി ഭൂരിപക്ഷം ജനങ്ങളും

രാജ്യത്തെ വിവാഹമോചന കാലാവധി 4 വർഷത്തിൽ നിന്നും രണ്ടു വർഷമാക്കി കുറയ്ക്കുന്ന ഹിത പരിശോധനയിൽ 82 ശതമാനം അനുകൂല വോട്ടുകൾ. അഭിപ്രയ വോട്ടെടുപ്പ് ഫലം പൂർത്തിയായതിനെ തുടർന്ന് സാംസകാരിക മന്ത്രി ജോസഫ് മെഡിഗാൻ ഡബ്ലിൻ കാസ്റ്റിലിൽ വെച്ച് ഡിവോഴ്സ് റെഫറണ്ടം ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു.

82 ശതമാനം പേരും വിവാഹമോചനത്തിനുള്ള നിയന്ത്രണങ്ങൾ എടുത്തുമാറ്റണമെന്ന അഭിപ്രായക്കാരാണെന്നാണ് നേരത്തെ നടത്തിയ സർവേകളിൽ വ്യക്തമായിട്ടുള്ളത്. ഭരണഘടനാപരമായുള്ള നിയന്ത്രണങ്ങൾ നീക്കുന്നതിനായാണ് ജനഹിതം തേടിയത്.കാത്തോലിക്കാ രാജ്യമായ അയർലൻഡിൽ പുരോഗമനത്തിന്റെ പാതയിലേക്കുള്ള ഏറ്റവും പുതിയ ചുവടുവയ്‌പ്പായാണ് ഇതു വിലയിരുത്തപ്പെടുന്നത്.

ഐറിഷ് ഭരണ ഘടന അനുസരിച്ച് അയർലൻഡ് പൗരന്മാർക്ക് വിവാഹമോചനം ലഭിക്കാൻ 4 വർഷം ദമ്പതികൾ പിരിഞ്ഞു താമസിക്കേണ്ടതുണ്ട്. ഇത് 4 വർഷത്തിൽ നിന്നും 2 വർഷമാക്കി കുറയ്ക്കണോ വേണ്ടയോ എന്നറിയാനുള്ള ഹിത പരിശോധനയാണ് നടന്നത്.

വിവാഹമോചനം ആഗ്രഹിക്കുന്നവർ ദീർഘ കാലം കാത്തിരിപ്പ് നടത്തണമെന്നുള്ള നിയമം മാറ്റേണ്ടതുണ്ടെന്നു ആവശ്യപ്പെട്ടു രാജ്യത്തെ വിവിധ സംഘടനകൾ ഐറിഷ് സർക്കാരിൽ നിരന്തരമായി സമ്മർദ്ദം ചെലുത്തിവരികയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP