Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരേ ഏജന്റ് വഴിയുള്ള രണ്ട് ടിക്കറ്റിൽ ചെന്നൈയിൽ നിന്ന് ദുബായിലേക്ക് കടത്താൻ ശ്രമിച്ചത് രണ്ട് യുവതികളെ; ചെന്നൈ വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗത്തെ വെട്ടിച്ചെങ്കിലും തിരുവനന്തപുരത്ത് പണി പാളി; ദേഹ പരിശോധനയിൽ കണ്ടെത്തിയത് യുവതികൾ അടിവസ്ത്രത്തിൽ ഒളിപ്പിച്ചിരുന്ന കുവൈറ്റ് വിസകൾ; മനുഷ്യക്കടത്തിൽ അറസ്റ്റിലായ രണ്ട് തമിഴ് യുവതികളെ ചോദ്യം ചെയ്യുന്നു

ഒരേ ഏജന്റ് വഴിയുള്ള രണ്ട് ടിക്കറ്റിൽ ചെന്നൈയിൽ നിന്ന് ദുബായിലേക്ക് കടത്താൻ ശ്രമിച്ചത് രണ്ട് യുവതികളെ; ചെന്നൈ വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗത്തെ വെട്ടിച്ചെങ്കിലും തിരുവനന്തപുരത്ത് പണി പാളി; ദേഹ പരിശോധനയിൽ കണ്ടെത്തിയത് യുവതികൾ അടിവസ്ത്രത്തിൽ ഒളിപ്പിച്ചിരുന്ന കുവൈറ്റ് വിസകൾ; മനുഷ്യക്കടത്തിൽ അറസ്റ്റിലായ രണ്ട് തമിഴ് യുവതികളെ ചോദ്യം ചെയ്യുന്നു

എം മനോജ് കുമാർ

തിരുവനന്തപുരം: തലസ്ഥാനത്തെ വിമാനത്താവളം കേന്ദ്രീകരിച്ച് മനുഷ്യക്കടത്ത്. ഇതാദ്യമായാണ് തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് മനുഷ്യക്കടത്ത് പിടികൂടുന്നത്. തമിഴ്‌നാട് സ്വദേശികളായ രണ്ടു യുവതികളാണ് മനുഷ്യക്കടത്തിനിടയിൽ പിടിയിലായത്. മുപ്പതും മുപ്പത്തിരണ്ടും വയസുള്ള യുവതികളാണ് പിടിയിലായത്. ഇവരെ പിടിക്കേണ്ട എമിഗ്രെഷൻ വിഭാഗത്തിന്റെ കണ്ണുവെട്ടിച്ചാണ് യുവതികൾ ചെന്നൈയിൽ നിന്നും തിരുവനന്തപുരത്ത് എത്തിയത്. ചെന്നൈ-തിരുവനന്തപുരം വഴി ദുബായിലേക്ക് പോകവെയാണ് യുവതികൾ പിടിയിലായത്. കുവൈത്ത് ആയിരുന്നു യുവതികളുടെ യഥാർത്ഥ ലക്ഷ്യം.എമിഗ്രെഷൻ ക്ലിയറൻസ് കഴിഞ്ഞ ശേഷമാണ് ഇവർ കസ്റ്റംസ് പിടിയിലാകുന്നത്.

ഇന്നലെ വൈകീട്ട് ഇൻഡിഗോ ഫ്ളൈറ്റിൽ പോകാൻ ഒരുങ്ങിയിരുന്നു യുവതികളാണ് പിടിയിലായത്. പക്ഷെ തിരുവനന്തപുരത്ത് വെച്ച് തന്നെ കസ്റ്റംസ് സംഘം ഇവരെ പിടികൂടി. ദുബായിൽ എത്തിയശേഷം വിസ എടുത്ത് കുവൈത്തിലേക്ക് പോകാനാണ് ഇവർ ഒരുങ്ങിയിരുന്നത്. ഇവർക്ക് വിസ നൽകിയ ഏജന്റിന്റെ ആളുകൾ കുവൈത്ത് എയർപോർട്ടിൽ ഉണ്ടാകും. അവർ ഇവരെ സഹായിക്കും. ഈ ധാരണയിലാണ് ഇവർ തമിഴ്‌നാട്ടിൽ നിന്നും പുറപ്പെട്ടത്. ഐഎസ് പ്രശ്‌നങ്ങൾ കാരണം ഗൾഫ് നാടുകളിൽ നിന്ന് വിസ ലഭിക്കാത്തതാണ് ഈ രീതിയിൽ മനുഷ്യക്കടത്തിന് ഏജൻസികൾ തയ്യാറാകുന്നത്. തൊഴിൽ വിസ ലഭിച്ചവർ എങ്ങോട്ടു പോകുന്നു എന്ന് ഉറപ്പില്ലാത്തതിനാലാണ് ഗൾഫ് നാടുകളിൽ നിന്നും വിസ ഇപ്പോൾ അനുവദിക്കാത്തത്.

ചെന്നൈയിൽ നിന്ന് ഒരേ ഏജന്റിൽ നിന്ന് രണ്ടു യുവതികൾ ഒരുമിച്ച് തിരുവനന്തപുരം വഴി ദുബായിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തപ്പോൾ കസ്റ്റംസ് അപകടം മണത്തതാണ് യുവതികൾക്ക് വിനയായതും മനുഷ്യക്കടത്ത് വെളിയിൽ വരാനും ഇടയാക്കിയത്. മനുഷ്യക്കടത്ത് പിടികൂടേണ്ട എമിഗ്രെഷൻ വിഭാഗത്തിന്റെ ഇവർ സമർത്ഥമായി കബളിപ്പിച്ചപ്പോൾ യുവതികൾ അകപ്പെട്ടത് കസ്റ്റസ് വലയിൽ. ഗോൾഡ് കടത്ത് സംശയിച്ചാണ് കസ്റ്റംസ് യുവതികളെ രഹസ്യമായി പിന്തുടരുകയും ലഗേജുകൾ പരിശോധിക്കുകയും ചെയ്തത്. പക്ഷെ ലഗേജിൽ അസ്വാഭാവികമായി ഒന്നും കണ്ടില്ല. പക്ഷെ സംശയം തീരാത്തതിനാൽ യുവതികളുടെ ദേഹപരിശോധന നടത്തുകയായിരുന്നു. അപ്പോഴാണ് അടിവസ്ത്രത്തിൽ ഒളിപ്പിച്ചു വെച്ച നിലയിൽ കുവൈത്ത് വിസകൾ കണ്ടതും സംഭവം മനുഷ്യക്കടത്ത് ആയിരുന്നുവെന്നു കസ്റ്റംസിന് വ്യക്തമാകുന്നതും.

പിടികൂടിയ യുവതികളെ എമിഗ്രെഷൻ വിഭാഗത്തിന് കസ്റ്റംസ് സംഘം കൈമാറി. ഇൻഡിഗോ വിമാനത്തിൽ ചെന്നൈയിൽ നിന്ന് തിരുവനന്തപുരം വഴി ദുബായിലേക്ക് പോകവേയാണ് യുവതികൾ കസ്റ്റംസ് പിടിയിൽ അകപ്പെടുന്നത്. ചെന്നൈയിൽ നിന്ന് തിരുവനന്തപുരം വഴി ദുബായിലേക്ക് പോകുന്ന യാത്രികരുടെ ലഗ്ഗേജ് നേരിട്ട് ദുബായിലേക്ക് പോകും. ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്ത് ഇറങ്ങി മാറിക്കയറുമ്പോൾ യാത്രികർക്ക് ലഗ്ഗേജ് ഇല്ലാതെ കയറാം. ഡൊമസ്റ്റിക് ടെർമിനലിൽ ഇറങ്ങി വേണം ഇവർക്ക് അന്താരാഷ്ട്ര ടെർമിനലിലേക്ക് പോകാൻ. സംശയം തോന്നിയതിനാൽ യുവതികളെ കസ്റ്റംസ് തടഞ്ഞുവെച്ച് സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. അപ്പോഴാണ് അടിവസ്ത്രത്തിന്നിടയിൽ സുരക്ഷിതമായി സൂക്ഷിക്കപ്പെട്ടിരുന്നു.

ഇപ്പോൾ തൊഴിൽ തേടി വരുന്നവർക്ക് നേരിട്ട് കുവൈത്തിലേക്ക് പോകാൻ കഴിയില്ല. ഐഎസ് ഭീഷണികാരണം പെട്ടെന്ന് ഇപ്പോൾ മിഡിൽ ഈസ്റ്റിലേക്ക് വിസ ലഭിക്കില്ല. കുവൈത്തിൽ ഐഎസ് തീവ്രവാദം ശക്തമായതിനാൽ കുവൈത്ത് തൊഴിലാളികൾക്ക് പെട്ടെന്ന് വിസ അനുവദിക്കുന്നുമില്ല. കുവൈത്തിൽ പോയി തിരിച്ചുവരാത്ത ഒട്ടനവധി പേർ ഉള്ളതിനാലാണ് കുവൈത്ത് വിസ അനുവദിക്കാത്തത്. ഇവർ എവിടെയുണ്ടെന്ന് കുവൈത്ത് സർക്കാരിന് അറിയുകയുമില്ല. യുവതികൾ നിലവിൽ എമിഗ്രെഷൻ വിഭാഗത്തിന്റെ കസ്റ്റഡിയിലാണ്. ഇവരിൽ നിന്ന് മനുഷ്യക്കടത്തിന്റെ കൂടുതൽ വിവരങ്ങൾ അറിയാനുള്ള ഒരുക്കത്തിലാണ് ഏജൻസികൾ ഇപ്പോൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP