Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

താഴ്ന്ന വരുമാനക്കാർക്ക് ശമ്പളവർദ്ധനവുമായി നാഷണൽ വേജ് കൗൺസിൽ; മാസം 50 മുതൽ 70 ഡോളർ വരെ വരുമാനം വർദ്ധിപ്പിക്കാൻ നിർദ്ദേശം

താഴ്ന്ന വരുമാനക്കാർക്ക് ശമ്പളവർദ്ധനവുമായി നാഷണൽ വേജ് കൗൺസിൽ; മാസം 50 മുതൽ 70 ഡോളർ വരെ വരുമാനം വർദ്ധിപ്പിക്കാൻ നിർദ്ദേശം

രാജ്യത്തെ താഴ്ന്ന വരുമാനക്കാരായ ജോലിക്കാർക്ക് ശമ്പളവർദ്ധനവ് നടപ്പിലാക്കാൻ നാഷണൽ വേജ് കൗൺസിൽ തീരുമാനിച്ചു. ഇത് പ്രകാരം മാസം 50 മുതൽ 70 ഡോളർവരെ വരുമാന വർദ്ധനവ് നടപ്പിലാക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്.

ഇത് നാലാം തവണയാണ് താഴ്ന്ന വരുമാനക്കാരുടെ ശമ്പളവർദ്ധനവ് നാഷണൽ വേജ് കൗൺസിൽ നടപ്പിലാക്കുന്നത്. ഇതിനൊപ്പം താഴ്ന്ന വരുമാനക്കാരായ തൊഴിലാളികളുടെ അടിസ്ഥാന വേതനം നൂറ് ഡോളർ ഉയർത്തി 1400 ആക്കാനും തീരുമാനിച്ചിട്ടുണ്ട്.

മാത്രമല്ല 2018ൽ ഉദ്പാദന ക്ഷമതാ നേട്ടം കൈവരിച്ച തൊഴിലുടമകൾ 200 മുതൽ 360 ഡോളക് വരെ ഉയർത്തി 1400 ഡോളർ ശമ്പളം താഴ്ന്ന വരുമാനക്കാർക്ക് നല്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP