Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നാളെ മുതൽ ഒമാനിൽ നിർബന്ധിത ഉച്ചവിശ്രമം; ചൂട് കൂടിയതോടെ പുറംതൊഴിലാളികൾക്ക് ഓഗസ്റ്റ് വരെ പുറം ജോലികളിൽ വിലക്ക്

നാളെ മുതൽ ഒമാനിൽ നിർബന്ധിത ഉച്ചവിശ്രമം; ചൂട് കൂടിയതോടെ പുറംതൊഴിലാളികൾക്ക് ഓഗസ്റ്റ് വരെ പുറം ജോലികളിൽ വിലക്ക്

മസ്‌കത്ത്: ഒമാനിൽ നിർബന്ധിത ഉച്ചവിശ്രമം ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും. കടുത്ത വേനൽ ചൂട് മുൻനിർത്തി ജൂൺ ഒന്നുമുതൽ ഓഗസ്റ്റ് വരെയാണ് ഒമാൻ തൊഴിൽ നിയമപ്രകാരം നിർബന്ധിത ഉച്ചവിശ്രമം ഏർപ്പെടുത്തിയത്.

ഇതു പ്രകാരം ഉച്ചക്ക് 12.30 മുതൽ വൈകീട്ട് 3.30 വരെ നിർമ്മാണത്തൊഴിലാളികളടക്കം കടുത്ത ചൂട് അനുഭവപ്പെടുന്ന സ്ഥലങ്ങളിൽ പുറംജോലികൾ ചെയ്യുന്നവർക്കാണ് വിശ്രമം അനുവദിക്കേണ്ടത്. ഇത്തരം തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ഉച്ചവിശ്രമം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു.

ഉച്ചവിശ്രമ സമയത്ത് തൊഴിലെടുപ്പിക്കുന്നത് ഒമാനി തൊഴിൽ നിയമത്തിന്റെ 118ാം ആർട്ടിക്കിൾ പ്രകാരം കുറ്റകരമാണ്. 100 റിയാൽ മുതൽ 500 റിയാൽവരെ പിഴയോ അല്ലെങ്കിൽ ഒരു മാസംവരെ തടവോ അല്ലെങ്കിൽ രണ്ടും കൂടിയോ ആണ് ശിക്ഷ.കുറ്റകൃത്യം ആവർത്തിക്കുന്നപക്ഷം ശിക്ഷ ഇരട്ടിയാകും. നിയമലംഘകരെ കണ്ടെത്തുന്നതിനായി മുൻ വർഷങ്ങളിൽ മന്ത്രാലയം നിരവധി പരിശോധനകൾ നടത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP