Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളത്തിൽ കഴിഞ്ഞ അഞ്ചുവർഷം കടത്തിയ സ്വർണം മതി മലയാളികൾക്ക് പണിയെടുക്കാതെ വീട്ടിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ; കടത്തുസ്വർണം ഉപയോഗിക്കാതെ ഒരു സ്വർണക്കടയും ഇവിടെ ലാഭം കൊയ്തിട്ടില്ല; അത് തെളിയാൻ സർക്കാർ ഒരു സ്വർണക്കട തുടങ്ങിയാൽ മതി; ബെന്നിജോസഫ് ജനപക്ഷം 'പച്ചയ്ക്ക് പറയുന്നു' എപ്പിസോഡ് വൺ

കേരളത്തിൽ കഴിഞ്ഞ അഞ്ചുവർഷം കടത്തിയ സ്വർണം മതി മലയാളികൾക്ക് പണിയെടുക്കാതെ വീട്ടിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ; കടത്തുസ്വർണം ഉപയോഗിക്കാതെ ഒരു സ്വർണക്കടയും ഇവിടെ ലാഭം കൊയ്തിട്ടില്ല; അത് തെളിയാൻ സർക്കാർ ഒരു സ്വർണക്കട തുടങ്ങിയാൽ മതി; ബെന്നിജോസഫ് ജനപക്ഷം 'പച്ചയ്ക്ക് പറയുന്നു' എപ്പിസോഡ് വൺ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; ഇന്ന് പച്ചയ്ക്ക് പറയുന്നു എന്ന വിഷയം അവതരിപ്പിക്കുന്നത് മഞ്ഞ ലോഹത്തെക്കുറിച്ചാണ്. കേരളത്തിൽ കഴിഞ്ഞ അഞ്ചുവർഷത്തിൽ കള്ളക്കടത്ത് നടത്തിയ സ്വർണം മാത്രം മതി മലയാളികൾക്ക് പണിയെടുക്കാതെ വീട്ടിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ. നാലുഎയർപോർട്ടുകളിലും എത്രമാത്രം സ്വർണങ്ങൾ പിടിച്ചു. പത്രവാർത്ത കണ്ടാൽ മാത്രം മതി. പത്രത്തിൽ ഇല്ലാത്തത് വേറെ പിടിക്കാത്തത് വേറെ. പിടിക്കുന്നത് 10ശതമാനമാണെന്ന് കസ്റ്റംസുകാർ പറയുന്നത്.

ഒരു വ്യക്തി ഒരു സ്ത്രീ ഒറ്റയ്ക്ക് 25 കിലോ സ്വർണം കടത്തുന്നുവെങ്കിൽ അത് ഒരു അധികാരിയുടെയും ഉദ്യോഗസ്ഥരുടെയും ഒത്താശ ഇല്ലാതെ നടക്കില്ല. അങ്ങനെ ഇല്ലെന്നു പറയുന്നവരുണ്ടെങ്കിൽ അവരുടെ സമനില തെറ്റിയെന്ന് മാത്രമെ പറയാനാകൂ. ഈ ഗോൾഡ് കൊണ്ടുവരുന്നത് മുഴുവൻ സാധാരണ തൊഴിൽ എടുക്കുന്നവരായിരിക്കും. അവരെ കരുവാക്കിയായിരിക്കും മിക്ക കടത്തുകാരും സ്വർണം കടത്തുന്നത്. മാത്രമല്ല ഇവിടുത്തെ എല്ലാ സ്വർണക്കടക്കാരും പിടിച്ചു നിന്ന് ലാഭം കൊയ്യുന്നത് കടത്തുന്ന സ്വർണം ഉപയോഗിച്ച് മാത്രമാണ്.

അല്ലാതെ സത്യസന്ധമായി വിൽപ്പന നടത്തുന്നവർ എത്രപേർ ഇവിടെ ലാഭം നേടുന്നു, അങ്ങനെയുള്ളവർ എന്നെ പൊട്ടി പൊളിഞ്ഞുപോയെനെ.അവർ അങ്ങനെയല്ല സ്വർണകച്ചവടത്തിൽ ലാഭം കൊയ്യുന്നതെങ്കിൽ ഇവിടെയുള്ള സ്വർണക്കടക്കാർക്കുള്ള യൂണിയനുകൾ പറയണം എങ്ങനെയാണ് അവർക്ക് ഇത്രയും ലാഭം കിട്ടുന്നത്. അല്ലെങ്കിൽ ഇത്രയും ലാഭമുള്ള ബിസിനസായ സ്വർണക്കച്ചവടം സർക്കാർ കൂടി തുടങ്ങിയാൽ ഒരു കാര്യം ഉറപ്പിച്ച് പറയാം ദിവസങ്ങൾക്കകം അത് കുത്തുപാളെയെടുത്ത് പൂട്ടിപോകും. അതിന്റെ സത്യം അങ്ങനെ വെളിപ്പെടും.കൂടുതൽ കേൾക്കാൻ വീഡിയോ സന്ദർശിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP