Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിന് മുൻപെ ഇന്ത്യയ്ക്ക് തിരിച്ചടി; ക്യാപ്റ്റൻ കോലിക്ക് പരിക്ക്; വിരലിന് പരിക്കേറ്റ കോലി മടങ്ങിയത് പരിശീലനം പൂർത്തിയാക്കാതെ; പരിക്ക് സാരമുള്ളതല്ലെന്ന് സ്ഥിരീകരിക്കാത്ത വിവരം

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിന് മുൻപെ ഇന്ത്യയ്ക്ക് തിരിച്ചടി; ക്യാപ്റ്റൻ കോലിക്ക് പരിക്ക്; വിരലിന് പരിക്കേറ്റ കോലി മടങ്ങിയത് പരിശീലനം പൂർത്തിയാക്കാതെ; പരിക്ക് സാരമുള്ളതല്ലെന്ന് സ്ഥിരീകരിക്കാത്ത വിവരം

മറുനാടൻ ഡെസ്‌ക്‌

സതാംടൺ: ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ മത്സരത്തിനു മുൻപ് ഇന്ത്യയ്ക്ക് വീണ്ടും ആശങ്ക. ശനിയാഴ്ച സതാംടണിൽ നടന്ന ടീമിന്റെ പരിശീലനത്തിനിടെ ക്യാപ്റ്റൻ വിരാട് കോലിയുടെ തള്ളവിരലിന് പരിക്കേറ്റു.പരിശീലനത്തിനിടെ വലതുകൈവിരലിനാണ് കോലിക്ക് പരിക്കേറ്റത്. ഇന്ത്യൻ ഫിസിയോ പാട്രിക് ഫർഹർത് കോലിയുടെ പരിക്ക് നിരീക്ഷിച്ചുവരികയാണ്. പരിക്ക് സാരമുള്ളതല്ലെന്നും ആദ്യ മത്സരത്തിൽ കോലിക്ക് കളിക്കാൻ കഴിയുമെന്നുമാണ് പ്രാഥമിക റിപ്പോർട്ട്.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ലോകകപ്പ് മത്സരത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ക്യാപ്റ്റന് പരിക്കേറ്റത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. പരിക്കേറ്റ ഉടൻ തന്നെ ഇന്ത്യൻ ടീമിന്റെ ഫിസിയോതെറാപ്പിസ്റ്റ് പാട്രിക് ഫർഹാർട്ട് കോലിയെ പരിശോധിച്ച് ചികിത്സ നൽകിയിരുന്നു. പിന്നീട് പരിക്കേറ്റ വിരലിൽ ഐസ് വച്ചാണ് കോലി പരിശീലന ഗ്രൗണ്ടിൽ നിന്ന് മടങ്ങിയത്.

ബാറ്റിങ്ങിൽ ലോക ഒന്നാം നമ്പറായ കോലിക്ക് കളിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഇന്ത്യയുടെ ലോകകപ്പ് വിജയം അനിശ്ചിതത്വത്തിലാകും. വൈസ് ക്യാപ്റ്റൻ രോഹിത് ശർമയുടെ കീഴിൽ ശക്തമായ ബാറ്റിങ് നിര ഇന്ത്യയ്ക്കുണ്ടെങ്കിലും കോലിയുടെ അഭാവം ടീമിനെയാകെ ബാധിക്കുമന്നുറപ്പാണ്.

അതേസമയം കോലിയുടെ പരിക്കിന്റെ കാര്യത്തിൽ ടീം മാനേജ്മെന്റോ ബി.സി.സിഐയോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ടൂർണമെന്റ് ആരംഭിക്കുന്നതിന് മുൻപ് വിജയ് ശങ്കറിന് പരിക്കേറ്റതും ഇന്ത്യയ്ക്ക് ആശങ്ക സൃഷ്ടിച്ചിരുന്നു. ഇതോടെ ആദ്യ സന്നാഹ മത്സരത്തിന് ഇറങ്ങാതിരുന്ന വിജയ് രണ്ടാം മത്സരം കളിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP