Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വർണ്ണക്കടത്ത് എയർപോർട്ട് സെക്യൂരിറ്റി പിടിച്ചാൽ ഫൈൻ; ജൂവലറി സെക്യൂരിറ്റി പിടിച്ചാൽ കൂമ്പിനിടി; എന്തു മനോഹരമായ നിയമങ്ങൾ; മോഷണ മുതൽ പിടിക്കപ്പെട്ടാൽ വില നൽകി രക്ഷപെടാമെന്ന തരം വിചിത്ര നിയമമാണിതെന്ന് പച്ചയ്ക്കു പറഞ്ഞ് ബെന്നി ജനപക്ഷം

സ്വർണ്ണക്കടത്ത് എയർപോർട്ട് സെക്യൂരിറ്റി പിടിച്ചാൽ ഫൈൻ; ജൂവലറി സെക്യൂരിറ്റി പിടിച്ചാൽ കൂമ്പിനിടി; എന്തു മനോഹരമായ നിയമങ്ങൾ; മോഷണ മുതൽ പിടിക്കപ്പെട്ടാൽ വില നൽകി രക്ഷപെടാമെന്ന തരം വിചിത്ര നിയമമാണിതെന്ന് പച്ചയ്ക്കു പറഞ്ഞ് ബെന്നി ജനപക്ഷം

മറുനാടൻ ഡെസ്‌ക്‌

കഴിഞ്ഞയാഴ്‌ച്ച പച്ചയ്ക്കു പറയുന്നതിൽ സ്വർണം കള്ളക്കടത്തിനെ കുറിച്ച് പറഞ്ഞിരുന്നു. അതിന്റെ കുറച്ചുകൂടി ബാക്കിയുള്ളതുകൊണ്ടാണ് തുടരുന്നത്. നമ്മുടെയിവിടെ ഒരു നിയമമുണ്ട്. നമ്മൾ 20 ലക്ഷം രൂപയുടെ സ്വർണം എയർപോർട്ടിൽ കൊണ്ടുവന്നിട്ട് കാണാണ്ട് കളവായി പുറത്തു കടത്തിയാൽ നമ്മൾ രക്ഷപെട്ടു. കടത്തണസമയത്ത് പിടിച്ചാൽ ഈ 20ലക്ഷം രൂപയ്ക്ക ഫൈനടച്ചാൽ മതി. എന്തൊരു സുന്ദരമായ നിയമമാണ്.

 

ഈ നിയമം ഉണ്ടാക്കിയവർക്ക് എന്തെങ്കിലും സമ്മാനം കൊടുക്കേണ്ടേ? നമ്മൾ ഒരു ജൂവലറിയിൽ പോയിട്ട് കുറച്ച് മാലയും വളയുമൊക്കെ എടുത്തിട്ട് സെക്യൂരിറ്റി കാണാണ്ട് പോന്നാൽ കൊണ്ടുവരാം എന്നും കണ്ടു കഴിഞ്ഞാൽ അതിന്റെ പൈസ കൊടുത്താൽ മതിയെന്നും ആരെങ്കിലും സമ്മതിക്കുമോ? തീർച്ചയായിട്ടും കണ്ടു കഴിഞ്ഞാൽ സെക്യൂരിറ്റിക്കാരനും അവിടെ നിന്നവനും കടക്കാരനും ഒക്കെക്കൂടി മുതുകിനിടിക്കും. അത്രയെങ്കിലും ഇവിടെ ചെയ്യേണ്ടേ? ഇത് പിടിച്ചു കഴിഞ്ഞാൽ ഉടനെ അതിന്റെ ഡ്യൂട്ടി അടയ്ക്കുക പോരുക.

ഇത്തരം ഒരു ബാലിശമായ, അല്ലെങ്കിൽ ഒട്ടും നമ്മുടെ ബുദ്ധിക്ക് നിരക്കാത്ത കാര്യങ്ങൾ എങ്ങനെയാണ് ഒരു ഗവൺമെന്റ് ചെയ്യുന്നത്. ഇവിടുത്തെ സർക്കാരുകൾ ഒരു വിവരാവകാശ പ്രവർത്തകൻ എഴുതി ചോദിക്കാണ്ട് തന്നെ ഇനി തൊട്ട് സ്വർണ കള്ളക്കടത്തിന്റെ വിവരങ്ങൾ നിങ്ങൾ പത്രത്തിലിട്. ഞങ്ങൾ ജനങ്ങളുടെ സർക്കാരല്ലേ. അത് എൽഡിഎഫ് ആകെ, യുഡിഎഫ് ആകട്ടെ, ബിജെപിയാകട്ടെ. ഇതാണ് ജനാധിപത്യത്തിന്റെ രുചി കൂട്ടാൻ, ജനാധിപത്യത്തിൽ സാധാരണക്കാർക്ക് ഇൻവോൾവ് ചെയ്യാൻ ഇന്നത്തെ എത്ര പിള്ളേരുണ്ട് ഇവിടെ പത്രം വായിക്കണത്. അവർക്കൊക്കെ മതിയായി.

പൂർണരൂപം വീഡിയോയിൽ കാണുക..

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP