Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തിൽ രൂപംകൊണ്ട വെൽഫെയർ പാർട്ടിക്ക് വൻ തിരിച്ചടി; പാർട്ടിയിലെ വന്മരം ബിജെപിയിലേക്ക് ചേക്കേറി; കൂടുമാറിയത് മുൻ തൃശൂർ ജില്ലാ പ്രസിഡന്റും കേരളാ വർക്കിങ് കമ്മിറ്റി അംഗവുമായ കെ.ജി. മോഹൻ; ബിജെപി വക്താവ് ബി.ഗോപാലകൃഷ്ണനിൽ നിന്നും അംഗത്വം സ്വീകരിച്ചതുകൊടുങ്ങല്ലൂരിൽ നടന്ന ചടങ്ങിൽ; വാർത്ത ദുരുദ്ദേശപരമെന്ന് വെൽഫെയർ പാർട്ടി

ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തിൽ രൂപംകൊണ്ട വെൽഫെയർ പാർട്ടിക്ക് വൻ തിരിച്ചടി; പാർട്ടിയിലെ വന്മരം ബിജെപിയിലേക്ക് ചേക്കേറി; കൂടുമാറിയത് മുൻ തൃശൂർ ജില്ലാ പ്രസിഡന്റും കേരളാ വർക്കിങ് കമ്മിറ്റി അംഗവുമായ കെ.ജി. മോഹൻ; ബിജെപി വക്താവ് ബി.ഗോപാലകൃഷ്ണനിൽ നിന്നും അംഗത്വം സ്വീകരിച്ചതുകൊടുങ്ങല്ലൂരിൽ നടന്ന ചടങ്ങിൽ; വാർത്ത ദുരുദ്ദേശപരമെന്ന് വെൽഫെയർ പാർട്ടി

മറുനാടൻ ഡെസ്‌ക്‌

തൃശ്ശൂർ: തൃശ്ശൂർ: വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യയുടെ നേതാവ് കെ.ജി മോഹനൻ ബിജെപിയിൽ ചേർന്നു. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ വിഭാഗമായ വെൽഫെയർ പാർട്ടിയുടെ മുൻ തൃശൂർ ജില്ലാ പ്രസിഡന്റും സംസ്ഥാന കമ്മിറ്റിയംഗവുമായിരുന്ന മോഹനൻ കൊടുങ്ങല്ലൂരിൽ വെച്ച് നടന്ന ചടങ്ങിലാണ് ബിജെപി അംഗത്വം സ്വീകരിച്ചത്. ബിജെപി വക്താവ് ബി. ഗോപാലകൃഷ്ണൻ അദ്ദേഹത്തിന് അംഗത്വം നൽകി. കെജി മോഹനന്റെ കൂടുമാറ്റം പാർട്ടിക്ക് അപ്രതീക്ഷിത് തിരിച്ചടിയാണ് നൽകിയിരിക്കുന്നത്.

ബിജെപി വിരുദ്ധ നയങ്ങളിൽ ഊന്നിയാണ് വെൽഫെയർ പാർട്ടിയുടെ നയങ്ങൾ മുന്നോട്ട് പോകുന്നത്.അത്തരത്തിലുള്ള ഒരു പാർട്ടിയുടെ മുതിർന്ന നേതാവ് എതിർ ചേരിയിലേക്ക് കൂറുമാറുന്നത് പാർട്ടിക്ക് കനത്ത ആഘാതം തന്നെയെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം 1985 മുതൽ ബിജെപി ബി.എം.എസ് എന്നീ സംഘടനകളിൽ ഭാരാവാഹിത്വം വഹിച്ചിരുന്നതായി വെൽഫെയർ പാർട്ടിയും ആരോപിച്ചു.

2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിലെ ഗുരുവായൂർ മണ്ഡലത്തിൽ നിന്ന് ഫെൽഫയർ പാർട്ടി സ്ഥാനാർത്ഥിയായി മൽസരിച്ചിരുന്നു. കഴിഞ്ഞവർഷം മാർച്ചിലാണ് ഇദ്ദേഹത്തെ സംസ്ഥാന കമ്മിറ്റിയംഗമായി തെരഞ്ഞെടുത്തത്. ഈ മാർച്ചിൽ അദ്ദേഹം പാർട്ടിവിടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ബിജെപിയിൽ ചേർന്നത്. വെൽഫെയർ പാർട്ടിയിൽ അംഗത്വമെടുക്കുന്നതിന് മുൻപും കെ,ജി മോഹനൻ സംഘ്പരിവാർ സംഘടനകളിൽ പ്രവർത്തിച്ചിരുന്നു.

ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് രവികുമാർ ഉപ്പത്ത്, മണ്ഡലം പ്രസിഡന്റ് എം.ജി പ്രശാന്ത് ലാൽ, നഗരസഭാ പ്രതിപക്ഷ നേതാവ് വി.ജി ഉണ്ണിക്കൃഷ്ണൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തിരുന്നു.വെൽഫെയർ പാർട്ടി രൂപീകരണ കാലം തൊട്ട് തൃശ്ശൂർ ജില്ലാ പ്രസിഡന്റും സംസ്ഥാന കമ്മറ്റി അംഗമായും പ്രവർത്തിച്ചിരുന്ന ഇദ്ദേഹം 1985 മുതൽ ബിജെപി ബി.എം.എസ് എന്നീ സംഘടനകളിൽ ഭാരാവാഹിത്വം വഹിച്ചിരുന്നതായും 2016 നിയമസഭാ സ്ഥാനാർത്ഥികളെ പരിചയപ്പെടുത്തി വെൽഫയർ പാർട്ടി പത്രക്കുറിപ്പിൽ പറഞ്ഞിരുന്നു.

അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് വെൽഫെയർ പാർട്ടി രംഗത്തെത്തിയിരുന്നു. യുഡിഎഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി വെൽഫെയർ പാർട്ടി സ്വന്തം നിലയ്ക്ക് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുമെന്നും കേരളത്തിൽ ഇടത് ഭരണം ജനവിരുദ്ധമാണെന്നും സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.വെൽഫെയർ പാർട്ടി മത്സരിക്കുന്നതിനേക്കാൾ പ്രാധാന്യം ബിജെപി സഖ്യത്തെ അധികാരത്തിൽ നിന്ന് പുറത്താക്കണം എന്നതിനാണെന്ന് പാർട്ടി വിലയിരുത്തുന്നു. അതിനാൽ വെൽഫെയർ പാർട്ടി കേരളത്തിലെവിടെയും മത്സരിക്കുന്നില്ലെന്നും വ്യക്തമാക്കിയിരുന്നു.

വാർത്ത ദുരുദ്ദേശപരം വെൽഫെയർ പാർട്ടി

വെൽഫെയർ പാർട്ടി നേതാവ് കെ.ജി മോഹനൻ ബിജെപിയിൽ ചേർന്നു എന്ന വാർത്ത ദുരുദ്ദേശപരമാണ്. കെ.ജി മോഹനൻ പാർട്ടിയുടെ തെരെഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും ആറു മാസം മുമ്പ് രാജിവെച്ചിരുന്നു. പാർട്ടി ആ രാജി അംഗീകരിക്കുകയും ചെയ്തു. അതിനു ശേഷം പ്രാഥമിക അംഗം മാത്രമായിരുന്ന അദ്ദേഹം പാർട്ടിയുമായി ബന്ധപ്പെടുകയോ സഹകരിക്കുകയോ ചെയ്തിരുന്നില്ല. 2019 മാർച്ച് 21 ന് പാർട്ടിയുടെ തെരെഞ്ഞെടുപ്പ് നയം സംബന്ധിച്ച പത്രസമ്മളന വാർത്ത വന്നതോടെ അദ്ദേഹം പാർട്ടിയുടെ പ്രാഥമിക അംഗത്വവും രാജിവെച്ചിരുന്നു. അത് അദ്ദേഹം തന്നെ അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പ്രൊഫൈലിലൂടെ പരസ്യപ്പെടുത്തിയിരുന്നു. ആറുമാസത്തിലധികമായി പാർട്ടിയുടെ നേതൃത്വത്തിലോ പാർട്ടിയുമായോ യാതൊരുവിധ ബന്ധവുമില്ലാത്ത വ്യക്തിയെ വെൽഫെയർ പാർട്ടി നേതാവ് എന്ന നിലയിലിൽ പ്രചരിപ്പിക്കുന്നത് തികച്ചും തെറ്റിദ്ധാരണ ജനകമാണ്. യാഥാർത്ഥ്യമിതായിരിക്കെ മറിച്ചുള്ള പ്രചരണങ്ങളെ തള്ളിക്കളയണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും ജനറൽ സെക്രട്ടറി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP