Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഓവർസീസ് എൻ സി പി ഇഫ്താർ സംഗമം 2019 സംഘടിപ്പിച്ചു

ഓവർസീസ് എൻ സി പി ഇഫ്താർ സംഗമം 2019 സംഘടിപ്പിച്ചു

വർസീസ് എൻ സി പി കുവൈറ്റിന്റെ നേതൃത്വത്തിൽ ഇഫ്താർ സംഗമം 2019 മെയ് 31 വെള്ളിയാഴ്ച വൈകീട്ട് 5.30 മുതൽ അബ്ബാസിയ കെ. എ. കെ ഹാളിൽ വച്ച് സംഘടിപ്പിച്ചു. മലബാർ ഗോൾഡ് & ഡയമന്റ് സ് കുവൈറ്റ്, മുഖ്യ പ്രായോജകരായ ചടങ്ങ് മതേതരത്വം വിളിച്ചോതുന്നതും, വലിയ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയവുമായിരുന്നു.

ഇഫ്താർ സംഗമത്തിൽ ഓവർസീസ് എൻ സി പി ദേശീയ പ്രസിഡണ്ടും ലോക കേരള സഭാംഗവുമായ ബാബു ഫ്രാൻസീസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇൻ ചാർജ്ജ് ബ്രൈറ്റ് വർഗ്ഗീസ്സ് സ്വാഗതവും എക്‌സിക്യൂട്ടീവ് അംഗങ്ങളായ സൂരജ് പൊന്നേത്ത്, നോബിൾ ജോസ്, ഓം പ്രകാശ്, സണ്ണി മിറാൻഡ ,ജോഫി മുട്ടത്ത് , പ്രകാശ് ജാദവ് എന്നിവർ സംഗമത്തിന് നേതൃത്വവും നൽകി.

സിദ്ദീഖ് ഹസ്സൻ-കെ ഐ ജി, മുഖ്യ പ്രഭാഷണം നടത്തിയ ചടങ്ങിൽ മുഖ്യാതിഥികളും ,ലോക കേരള സഭാംഗങ്ങളുമായ സാം പൈനമൂട് , തോമസ് മാതു കടവിൽ ,വിവിധ സംഘടനകളെ പ്രതിനിധീകരിച്ച്, പ്രവീൺ നന്തിലത്ത്-കേരള അസോസിയേഷൻ, ബിനോയ് സെബാസ്റ്റ്യൻ- ഭാരതീയ പ്രവാസി പരിഷത്ത്, പി.ജി.ബിനു- വോയ്‌സ് കുവൈറ്റ്, വി പി മുകേഷ്- കല ആർട്ട് കുവൈറ്റ്, സുനിൽ രാപ്പുഴ- സീറോ മലബാർ കൾച്ചറൽ അസോസിയേഷൻ ,രഞ്ചിത് ജോണി - കുവൈറ്റ് മലയാളി കാത്തലിക് അസോസിയേഷൻ , ബിനു സുകുമാരൻ - ടെക്‌സാസ് കുവൈറ്റ്, ഷൈജിത്ത്-കോഴിക്കോട് ജില്ല അസോസിയേഷൻ, തമ്പി ലൂക്കോസ് -കൊല്ലം ജില്ല അസോസിയേഷൻ, ഹുമയൂൺ- പി സി എഫ് കുവൈറ്റ്, ഡാർവിൻ പിറവം -സ്‌നേഹവീട് ഗ്ലോബൽ, ശ്രീകുമാർ - റോയൽ കളേഴ്‌സ് കുവൈറ്റ്, ആർട്ടിസ്റ്റ് ശശി കൃഷ്ണൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

വിവിധ സംഘടനകളെ പ്രതിനിധീകരിച്ച്, ഷാജി - ഫോക്കസ് കുവൈറ്റ്, ശ്രീബിൻ ശ്രീനിവാസൻ - ഇൻഡോ അറബ് കോൺഫഡറേഷൻ കൗൺസിൽ .കുവൈറ്റ് ചാപ്റ്റർ, ഷമീർ-സൗഹൃദം കുവൈറ്റ് തുടങ്ങിയവർ പങ്കെടുത്ത സംഗമത്തിൽ ഒ എൻ സി പി ട്രഷറർ ആർട്ടിസ്റ്റ് രവീന്ദ്രൻ നന്ദി പറഞ്ഞു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP