Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മതമില്ല, ജാതിയില്ല എന്ന് അലറിവിളിക്കുന്ന സഖാക്കൾ വിനായകന്റെ ജാതിപറഞ്ഞ് കൊടി പിടിക്കുന്നു; ബിജുമേനോനും സുരേഷ് ഗോപിക്കും ഉണ്ണി മുകുന്ദനും ഇല്ലാത്ത അഭിപ്രായ സ്വാതന്ത്ര്യം അയ്യന്റെ കവർഫോട്ടോയും കാളിയുടെ പ്രൊഫൈൽ പിക്ച്ചറും ആക്കിയപ്പോൾ എങ്ങനെ വന്നു: അഞ്ജനകണ്ണ്

മതമില്ല, ജാതിയില്ല എന്ന് അലറിവിളിക്കുന്ന സഖാക്കൾ വിനായകന്റെ ജാതിപറഞ്ഞ് കൊടി പിടിക്കുന്നു; ബിജുമേനോനും സുരേഷ് ഗോപിക്കും ഉണ്ണി മുകുന്ദനും ഇല്ലാത്ത അഭിപ്രായ സ്വാതന്ത്ര്യം അയ്യന്റെ കവർഫോട്ടോയും കാളിയുടെ പ്രൊഫൈൽ പിക്ച്ചറും ആക്കിയപ്പോൾ എങ്ങനെ വന്നു: അഞ്ജനകണ്ണ്

അഞ്ജന ഭാസ്‌ക്കരൻ

കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം തന്നെ ഞെട്ടിച്ചു. ഞാൻ ഇടതുപക്ഷ സഹയാത്രികനാണ്. എന്താണ് സംഭവിച്ചതെന്ന് ജനങ്ങൾ ചിന്തിക്കേണ്ടിയിരിക്കുന്നു..സിപിഎം കേരളത്തേിൽ അടപടലം തകർന്നടിഞ്ഞപ്പോൾ വിനായകനെന്ന നടൻ പരസ്യമായി പ്രകടിപ്പിച്ച ആശങ്കയാണിത്.. തുടർന്നുണ്ടായ സൈബർ ചർച്ചകൾ ബഹുകേമം

എം ടിയും ഡോ.എം.എം ബഷീറും കമലും കുരീപ്പുഴയും ഹരീഷും പ്രിയനന്ദനും മധുപാലും സുനിൽ പി ഇളയിടവും സ്വാമീ സന്ദീപാനന്ദഗിരിയും തൊട്ട് സംഘപരിവാർ ഫാസിസ്റ്റുകൾ വേട്ടയാടിയത് എത്രയോപേരെ.. കായികമായി കടന്നാക്രമിച്ചും ഭീഷണിപ്പെടുത്തിയും അപമാനിച്ചും കലാകാരന്മാരെയും എഴുത്തുകാരെയും നിശബ്ദരാക്കാനുള്ള ശ്രമത്തെ ജനാധിപത്യ കേരളം ചെറുത്ത് പരാജയപ്പെടുത്തുമെന്നാഹ്വാനം ചെയ്തുകൊണ്ട്് വിനായകനെ എടുത്ത് പൊക്കി നടക്കുന്ന സൈബർ പോരാളികളോട്...

മതമില്ല, ജാതിയില്ല എന്ന് അലറിവിളിക്കുന്ന നിങ്ങൾ സഖാക്കൾ തന്നെ് വിനായകന്റെ ജാതിപറഞ്ഞ് കൊടിപിടിക്കുമ്പോൾ,  കവർഫോട്ടോ ്അയ്യനാക്കിയും പ്രൊഫൈൽ പിക്ച്ചർ കാളിയാക്കിയും പ്രതിഷേധിച്ചപ്പോൾ തിരക്കഥയെഴുതാതെ തന്നെ വിനായകൻ സംവിധാനം ചെയ്ത മൂർച്ചയുള്ള ഒരു 'സാമൂഹ്യവിമർശനചിത്രമെന്ന് വാഴ്‌ത്തിപാടുമ്പോൾ, നിങ്ങൾക്കൊരു നിലപാട് മറ്റുള്ളവര്ക്ക് വേറൊരു നിലപാടെന്ന തുറന്ന സന്ദേശമാണ് നിങ്ങൾ നൽകുന്നത്..

സാമൂഹ്യവിമർശന ചിത്രത്തിലൂടെ താനൊരു അയ്യങ്കാളി ചിന്താഗതിക്കാരനാണെന്നും പുലയനാണെന്നും അഭിമാനത്തോടെ പറയുന്ന വിനായകനെ പുലയനെന്ന് വിളിച്ചതെങ്ങിനെ തെറ്റാവും സഖാക്കളേ.. കേരളത്തിലെ പിന്നോക്ക ജനവിഭാഗങ്ങളുടെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിച്ച സാമൂഹിക പരിഷ്‌കർത്താക്കളിൽ പ്രമുഖനായിരുന്ന അയ്യങ്കാളി സമൂഹത്തിൽ നിന്നു ബഹിഷ്‌കരിക്കപ്പെട്ടിരുന്ന ജനവിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങൾ സ്ഥാപിച്ചെടുക്കുന്നതിനു വേണ്ടിയാണ് പോരാടിയത്. പുലയസമുദായാംഗമായിരുന്ന അദ്ദേഹം സംഘാടനവും ശക്തിപ്രകടനവും വഴി സഞ്ചാരസ്വാതന്ത്ര്യം അനുവദിപ്പിച്ച് ശ്രദ്ധേയനായ, മലയാളികൾ ആരാധിക്കുന്ന വ്യക്തിയാണ്..വിനായകന്റെ ദളിത് സ്വത്വം മാത്രം വെച്ച് അയാളുടെ ഭാഗം ന്യായീകരിച്ച്. അയ്യങ്കാളിയെപ്പോലൊരു മനുഷ്യനൊപ്പം വിനായകനെന്ന ആർട്ടിസ്റ്റിന് സ്പെയ്സ് കൊടുക്കുന്നതിന്റെ യുക്തി നിങ്ങൾ വ്യക്തമാക്കേണ്ടതുണ്ട്..

ജാതിയും മതവും ഉപജാതിയും നുള്ളി തിരിച്ചു ഇവരുടെ ശാരീരിക അവസ്ഥകളെ പരിഹസിക്കുന്ന നിങ്ങളാണോ് വിനായകന് നീതി നേടി കൊടുക്കാൻ വരുന്നത്? വിനായകൻ പുലയനാണെന്ന് ഒരായിരം തവണ വിള്ിച്ചുകൂവുന്നത് നിങ്ങൾ തന്നെയയാണ്.. ഒരാളേയും ജാതീയമായി അധിക്ഷേപിക്കരുത്.. ജാതീയമായി മാത്രമല്ല അയാളുടെ ശരീരത്തേയും വ്ക്തിത്വത്തേയുമൊക്കെ ഉയർത്തികാണിച്ച് ആക്ഷേപിക്കുന്നതും തെറ്റുതന്നെയാണ്..

പല പ്രമുഖ വ്യക്തികളുടെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മാന്യത പോലും നൽകാതെ അസഭ്യ വർഷം ചൊരിയുന്നവർ അയ്യപ്പൻ മുതൽ സരസ്വതി ദേവി വരെയുള്ള ഹിന്ദു ആരാധന ബിംബങ്ങളെ വൈകൃതമായി ചിത്രീകരിച്ചപ്പോഴും മൗനം പാലിച്ചവർ ഇന്ന് വിനായകന് വേണ്ടി അരയും തലയും മുറുക്കിയെത്തുന്നതിന്റെയും കാരണം ജാതിവെറി തന്നെയാണ്.. നിങ്ങൾ തന്നെ സ്വയം തരം താഴുന്നതിന് അടുത്തുള്ളവനെ തെറിവിളിച്ചിട്ടെന്താ കാര്യം?

സംസ്ഥാന അവാർഡ്‌ലഭിച്ചവേളയിൽ'അമ്മയ്‌ക്കൊരുമ്മ നൽകാൻ പത്രക്കാര് പറഞ്ഞപ്പോൾ 'ജീവിതത്തിൽ എനിക്കഭിനയിക്കണ്ടാന്ന് തീർത്ത് പറഞ്ഞ പച്ചയായ മനുഷ്യനെ കേരള ജനത നെഞ്ചോട് ചേർത്ത് നിർത്തിയിരുന്ന ഒരു സമയമുണ്ടായിരുന്നു.. എന്നാൽ ഇന്ന് അതേവിനായകൻ സൈബർ ലോകത്ത് ആക്രമിക്കപ്പെടുമ്പോൾ കലയും രാഷ്ട്രീയവും ഒരു തുലാസിലെ രണ്ട് തട്ടുകളായി അളക്കപ്പെടുകയാണ്.

ബിജെപിക്കോ മോദിക്കോ അനുകൂലമായി എന്തെങ്കിലും അഭിപ്രായം പറയുന്നവരെ സംഘിപ്പട്ടം ചാർത്തി ആദരിക്കുക ആധുനിക നവോത്ഥാന കേരളത്തിന്റെ മുഖമുദ്രകളിൽ പ്രധാനമാണ്. മോഹൻലാൽ സൈനികരെയോ രാജ്യത്തെയോ അഭിനന്ദിച്ചാൽ സംഘ സവർണ്ണ മോഹൻലാൽ നായർ. ബിജുമേനോൻ, സുരേഷ് ഗോപി, ഉണ്ണി മുകുന്ദൻ, സന്തോഷ് പണ്ഡിറ്റ്, അനുശ്രീ ,തുടങ്ങിയവർക്ക് നേരെ അസഭ്യവർഷവും ബഹിഷ്‌കരിക്കലും അവരുടെ മതം കുടുംബം ഒക്കെ ചികഞ്ഞു അസഭ്യമായ രീതിയിൽ കമന്റ് ചെയ്തു ആസ്വദിക്കുന്നവരെയും കണ്ടു.. അന്നൊന്നുമില്ലാത്ത ഐക്യദാർഢ്യം ഇന്നെന്തിനെന്ന് മനസ്സിലാവുന്നില്ല..

മമ്മൂട്ടി ,ഇന്നസെന്റ് , മുകേഷ,് ഗണേശ്, കമൽഹാസൻ, അലൻസിയർ, തുടങ്ങിയ താരങ്ങൾ രാഷ്ട്രീയ ചായ്വ് പ്രകടിപ്പിച്ചപ്പോൾ അത് ആവിഷ്‌കാര അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരമോന്നത അവസ്ഥാന്തരങ്ങളായും ചിത്രീകരിക്കപ്പെട്ടു.. കമൽഹാസൻ, പ്രകാശ് രാജ,് എന്നി നടന്മാര ഹിന്ദു വിരുദ്ധ നിലപാടുകൾക്ക് പ്രത്യേക പ്രിവിലേജ് നൽകി ആദരിക്കുകയായിരുന്നു.. താഴേതട്ടിൽ നിന്നും കഠിനാദ്ധ്വാനം കൊണ്ട്ും അഭിനയമികവുകൊണ്ട് മലയാളികളെ അത്ഭുതപ്പെടുത്തിയ വിനായകനെന്ന പച്ചയായ മനുഷ്യനെ മലയാളികൾ കയ്യടിച്ച് സ്വീകരിച്ചതായിരുന്നു.. ഇടതുപക്ഷത്ത നിൽക്കുന്ന മമ്മുട്ടിയെന്ന മഹാനടനെ ഒരിക്കലും വേർതിരിച്ച് കാണാതെ ഇന്നും നെഞ്ചിലേറ്റുന്ന മലയാളികളെ തെറ്റിദ്ധരിപ്പിക്കുന്നതും തമ്മിലടിപ്പിക്കുന്നത് നിങ്ങൾ പ്രബുദ്ധ കമ്മ്യൂണിസ്റ്റ് ചിന്താഗതിക്കാരെന്ന് അവകാശപ്പെടുന്നവർ മാത്രമാണ്.. ടിപി 51 വെട്ട് എന്ന സിനിമ ടിവിയിൽ വന്നാൽ പോലും കറന്റ് കട്ട് ചെയ്യുന്നവരാണ് ആവിഷ്‌കാര അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഉള്ളി പൊളിക്കാൻ നടക്കുന്നത്.

നവോത്ഥാന സദസ്സ് എന്ന പേരിൽ ജാതി മത ചിന്തകളുടെ ഘോഷയാത്ര നടത്തിയവരാണ് ഇപ്പോൾ മുതലക്കണ്ണീർ ഒഴുക്കി വിനായകനെന്ന നടന്റെ ജാതി തിരഞ്ഞു പോകുന്നത്. അതിലെ ഇരവാദം തേടുന്നത്. നാണമില്ലേ സഖാക്കളേ..

നിങ്ങൾക്ക് ആരെ വേണമെങ്കിലും അവഹേളിക്കാനും വിമർശിക്കാനും അവകാശം സ്വയം നിങ്ങൾ തന്നെകല്പിച്ചിട്ടുണ്ട്..പക്ഷെഅത് പോലെ മറ്റുള്ളവർക്കും അവകാശമുണ്ടെന്ന് ഓർക്കുക..അസഹിഷ്ണുതയും ഫാസിസവും എന്തെന്ന് ചൂണ്ടുവിരൽ നിങ്ങൾക്ക് നേർക്ക് തന്നെ ചൂണ്ടി ചോദിക്കുക.. സമയവും സന്ദർഭവും നോക്കി പ്രതികരിക്കുന്ന ജനുസ്സുകളാണ് നിങ്ങൾ സഖാക്കൾ. നിങ്ങൾ എതിർത്ത പ്രവൃത്തിയെ സന്ദർഭം നോക്കി അനുകൂലിക്കുകയും മറ്റൊരു സന്ദര്ഭത്തിൽ അതേ പ്രവൃത്തിയെ വീണ്ടും എതിർക്കുകയും ചെയ്യും. അതിൽ നിങ്ങൾക്ക് ലജ്ജയോ മനസാക്ഷിക്കുത്തോ ഉണ്ടാകാറില്ല.കപട നാട്യങ്ങളുടെ വേഷപകർച്ച കേരളം എത്ര കണ്ടിരിക്കുന്നു സഖാക്കളേ.. നിങ്ങൾ ഇനിയും അപഹാസ്യരാകരുത്..

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP