Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ആലപ്പുഴ സ്വദേശിനി കീമോ തെറാപ്പിക്ക് വിധേയയാകേണ്ടി വന്നത് സ്വകാര്യ ലാബിന്റെ പിഴവ് മൂലമെന്ന് കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ; കാൻസർ സ്ഥിരീകരിക്കും മുൻപ് ചികിത്സയിൽ ഗുരുതര പിഴവ് വരുത്തിയ ഡോക്ടർമാർക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തം; തലമുടി പൂർണമായും കൊഴിഞ്ഞ് പോയതിന് പിന്നാലെ പാർശ്വഫലങ്ങൾ വേറെയും; മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് ലഭിച്ചത് ഡോക്ടർമാർക്ക് ക്ലീൻ ചിറ്റ് നൽകുന്ന റിപ്പോർട്ട്

ആലപ്പുഴ സ്വദേശിനി കീമോ തെറാപ്പിക്ക് വിധേയയാകേണ്ടി വന്നത് സ്വകാര്യ ലാബിന്റെ പിഴവ് മൂലമെന്ന് കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ; കാൻസർ സ്ഥിരീകരിക്കും മുൻപ് ചികിത്സയിൽ ഗുരുതര പിഴവ് വരുത്തിയ ഡോക്ടർമാർക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തം; തലമുടി പൂർണമായും കൊഴിഞ്ഞ് പോയതിന് പിന്നാലെ പാർശ്വഫലങ്ങൾ വേറെയും; മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് ലഭിച്ചത് ഡോക്ടർമാർക്ക് ക്ലീൻ ചിറ്റ് നൽകുന്ന റിപ്പോർട്ട്

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: കാൻസർ രോഗിയല്ലാത്ത വീട്ടമ്മയെ കീമോ തെറാപ്പിക്ക് വിധേയയാക്കിയ സംഭവത്തിൽ ഡോക്ടർമാർക്കെതിരെ പ്രതിഷേധം പുകയുന്ന വേളയിലാണ് കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ റിപ്പോർട്ടും പുറത്ത് വന്നിരിക്കുന്നത്. സംഭവത്തിൽ ഡോക്ടർമാർ കുറ്റക്കാരല്ലെന്നാണ് റിപ്പോർട്ടിൽ വിവരിക്കുന്നത്. മാത്രമല്ല സ്വകാര്യ ലാബ് നടത്തിയ പരിശോധനയിലാണ് പിഴവ് സംഭവിച്ചതെന്നും ഇതാണ് ചികിത്സയിലെ പിഴവിലേക്ക് നയിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.

ആലപ്പുഴ കുടശനാട് സ്വദേശി രജനിക്കാണ് കാൻസർ സ്ഥിരീകരിക്കും മുമ്പ് കോട്ടയം മെഡിക്കൽ കോളജിൽ കീമോതെറാപ്പിക്ക് വിധേയയാകേണ്ടി വന്നത്. കോട്ടയം മെഡിക്കൽ കോളജിലെ ഓങ്കോളജി, ജനറൽ സർജറി വിഭാഗത്തിലാണു സംഭവം.  സംഭവം ഇങ്ങനെ: കഴിഞ്ഞ ഫെബ്രുവരി 28ന് രജനി മെഡിക്കൽ കോളജ് ജനറൽ സർജറി വിഭാഗത്തിൽ മാറിടത്തിൽ ഉണ്ടായ മുഴയ്ക്കു ചികിത്സ തേടിയെത്തി. ജനറൽ സർജറി യൂണിറ്റ് നാലിലായിരുന്നു ചികിത്സ തേടിയത്. പലതവണ ഒപിയിൽ എത്തി ചികിത്സ തേടി.

ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം സ്‌കാനിങ്, മാമോഗ്രാം, കോശങ്ങളുടെ ബയോപ്സി എന്നിവ നടത്തി. ഇല്ലാത്ത കാൻസറിന് ചികിത്സും മരുന്നു കഴിക്കേണ്ടി വന്നതിനാൽ പാർശ്വഫലങ്ങളാൽ കാൻസറിന്റെ ചികിൽസയും മരുന്നുകളും ഏറ്റുവാങ്ങിയതിന്റെ അനന്തരഫലങ്ങളെല്ലാമുണ്ട് കുടശനാട് സ്വദേശിനി രജനിയുടെ മുഖത്തും ശരീരത്തിലും. ഒറ്റത്തവണമാത്രം ചെയ്ത കീമോതെറാപ്പിക്ക് പിന്നാലെ മുടിയെല്ലാം നഷ്ടപ്പെട്ടു. ശരീരം ആസകലം കരുവാളിപ്പും അസ്വസ്ഥകളുമാണുള്ളത്. മാറിടത്തിലെ ഇല്ലാത്ത കാൻസറിന്റെ പേരിൽ കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ ചികിൽസയുടെ ബാക്കിയാണിതെല്ലാം.

മാറിടത്തിൽ കണ്ടെത്തിയ മുഴ കാൻസറാണെന്ന സംശയത്തെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരി ഇരുപത്തിയെട്ടിനാണ് രജനി കോട്ടയം മെഡിക്കൽ കോളജിൽ ചികിൽസ തേടിയത്. പരിശോധനയ്ക്കായി ശേഖരിച്ച സാംപിളുകളിൽ ഒരെണ്ണം മെഡിക്കൽ കോളജ് പതോളജി ലാബിലും ഒരെണ്ണം സ്വകാര്യ ലാബിലേക്കും നൽകി. ഒരാഴ്ചക്കുള്ളിൽ ലഭിച്ച, കാൻസറുണ്ടെന്ന, സ്വകാര്യലാബിലെ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ ഡോക്ടർമാർ ചികിൽസ ആരംഭിക്കുകയും കീമോതെറാപ്പിക്ക് നിർദ്ദേശിക്കുകയും ചെയ്തു. ആദ്യ കീമോതെറാപ്പിക്കുശേഷമാണ് കാൻസറില്ലെന്ന പതോളജി ലാബിലെ പരിശോധനാ ഫലം ലഭിച്ചത്. 

മെഡിക്കൽ കോളജ് ലാബിലും ആർസിസിയിലും നടത്തിയ പരിശോധനയിൽ ഇവർക്ക് കാൻസർ ഇല്ലെന്ന് തെളിഞ്ഞിരുന്നു. വീഴ്ച ബോധ്യപ്പെട്ടതോടെ സ്വകാര്യലാബിൽ നൽകിയ സാംപിളും ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം തിരികെ വാങ്ങി പതോളജി ലാബിൽ പരിശോധിച്ചെങ്കിലും കാൻസർ കണ്ടെത്താനായില്ല. ഇതോടെ സാംപിളുകൾ തിരുവനന്തപുരം ആർ.സി.സിയിൽ എത്തിച്ചും പരിശോധന നടത്തി. കാൻസർ കണ്ടെത്താനാകാതിരുന്നതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി മുഴ നീക്കം ചെയ്തു.

അധികൃതരുടെ ഭാഗത്തുനിന്നും ലാബുകളുടെ ഭാഗത്തുനിന്നുമുണ്ടായ വീഴ്‌ച്ചയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്ക് പരാതി നൽകി. ഈ പരാതിയിന്മേലാണ് ആരോഗ്യമന്ത്രി നടപടി സ്വീകരിച്ചത്. പിന്നീട് നടത്തിയ അന്വേഷണത്തിൽ ഡോക്ടർമാരുടെ ഭാഗത്തു തെറ്റ് സംഭവിച്ചിട്ടില്ലെന്നും സ്വകാര്യലാബിനാണ് പിഴവ് പറ്റിയതെന്നുമായിരുന്നു കണ്ടെത്തൽ. ഡോക്ടർമാർക്ക് ക്ലീൻചിറ്റ് നൽകുന്ന റിപ്പോർട്ട് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കു കൈമാറി. ഇതേ റിപ്പോർട്ട് തന്നെയായിരിക്കും മന്ത്രിയുടെയും മുന്നിലെത്തുക. ലാബിന് പിഴവ് പറ്റിയതായി കണ്ടെത്തിയെങ്കിലും തുടർ നടപടികളൊന്നും ഉണ്ടായില്ല.

ലാബ് ഉടമകൾക്ക് പുറമെ ചികിത്സിച്ച ഡോക്ടർമാർക്കെതിരെയും നടപടി ആവശ്യപ്പെട്ട് എഐവൈഎഫ് രംഗതെത്തി. പരാതിക്കാരിയെ ചികിത്സിച്ച ആർഎംഒ ഉൾപ്പെടെയുള്ള ഡോക്ടർമാരെ സംരക്ഷിക്കാൻ രാഷ്ട്രീയ ഇടപെടലുണ്ടായതായും സംശയിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP