Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഓപ്പറേഷൻ ബിഗ് ഡാഡി ഫെയിം രശ്മി നായർ തന്റെ മാനേജർ എന്ന് പറഞ്ഞ് സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിൽ പരസ്യം നൽകിയത് മറുനാടൻ എഡിറ്ററുടെ നമ്പർ; രശ്മിയെ ബന്ധപ്പെട്ടവർക്ക് നൽകുന്നതും എഡിറ്ററുടെ നമ്പർ; നിലയ്ക്കാത്ത കാളുകളുമായി ലോകം എമ്പാടുമുള്ള മലയാളികളായ ഞരമ്പ് രോഗികൾ; വിളിച്ചവരിൽ ബംഗാളികളും ഹിന്ദിക്കാരും വരെ; പൊലീസിൽ പരാതി നൽകിയും വിളിച്ചവരുടെ നമ്പർ പുറത്തുവിട്ടു ഷാജനും

ഓപ്പറേഷൻ ബിഗ് ഡാഡി ഫെയിം രശ്മി നായർ തന്റെ മാനേജർ എന്ന് പറഞ്ഞ് സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിൽ പരസ്യം നൽകിയത് മറുനാടൻ എഡിറ്ററുടെ നമ്പർ; രശ്മിയെ ബന്ധപ്പെട്ടവർക്ക് നൽകുന്നതും എഡിറ്ററുടെ നമ്പർ; നിലയ്ക്കാത്ത കാളുകളുമായി ലോകം എമ്പാടുമുള്ള മലയാളികളായ ഞരമ്പ് രോഗികൾ; വിളിച്ചവരിൽ ബംഗാളികളും ഹിന്ദിക്കാരും വരെ; പൊലീസിൽ പരാതി നൽകിയും വിളിച്ചവരുടെ നമ്പർ പുറത്തുവിട്ടു ഷാജനും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരളാ പൊലീസിന്റെ ഓപ്പറേഷൻ ബിഗ് ഡാഡിയെ ചർച്ചകളിലെത്തിച്ചത് രശ്മി നായരുടേയും ഭർത്താവ് രാഹുലൻ പശുപാലന്റേയും അറസ്റ്റായിരുന്നു. കിസ് ഓഫ് ലൗവ സമരത്തിലൂടെ നവോത്ഥാനത്തിനിറങ്ങിയ ദമ്പതികളുടെ പിടിയിലാകൻ ഏറെ ചർച്ചകൾക്കും വഴി വച്ചു. ദീർഘകാലത്തെ ജയിൽ വാസത്തിന് ശേഷം പുറത്തിറങ്ങിയ രശ്മി സോഷ്യൽ മീഡിയയിൽ ചർച്ചയായത് വിവാദ ചിത്രങ്ങളിലൂടെയാണ്. മലയാളിയുടെ സാമൂഹിക ബോധത്തെ തകർത്തെറിഞ്ഞ പോസ്റ്റുകളുമെത്തി. ഇതിനിടെ മറുനാടൻ എഡിറ്റർ ഷാജൻ സ്‌കറിയെ ലക്ഷ്യമിട്ട് പുതിയ കുതന്ത്രം മെനയുകയായിരുന്നു രശ്മി ചെയ്തത്. തന്റെ മാനേജർ എന്ന രീതിയിൽ അവർ സോഷ്യൽ മീഡിയയിൽ ഷാജൻ സ്‌കറിയയുടെ നമ്പർ പരസ്യം പോലെ നൽകി. തന്നെ വേണ്ടവർ ഈ നമ്പറിൽ ബന്ധപ്പെടാനായിരുന്നു ആവശ്യം. ഇതോടെ മലയാളികളായ ഞരമ്പ് രോഗികൾ ഇളകി മറിഞ്ഞു. അവർ കിട്ടിയ നമ്പറിലേക്ക് വിളിച്ചുകൊണ്ടിരിക്കുകയാണ്.

സോഷ്യൽ മീഡിയയെ തെറ്റിധരിപ്പിക്കും വിധമാണ് രശ്മി നായർ നമ്പർ നൽകിയത്. അവരുടെ ഫാൻസുകളോട് നടത്തിയ ഈ അഭ്യർത്ഥന സൈബർ ലോകത്തെ ക്രിമിനൽ നടപടിയാണ്. ഇതിനെതിരെ മറുനാടൻ എഡിറ്റർ പൊലീസിൽ പരാതി നൽകി. ഇതിനൊപ്പം ഫെയ്‌സ് ബുക്കിലൂടെ തന്നെ വിളിച്ച് രശ്മി നായരുടെ അപ്പോയിന്റ്‌മെന്റ് ഫിക്‌സ് ചെയ്യാൻ ശ്രമിച്ചവരുടെ നമ്പർ ഫെയ്‌സ് ബുക്കിലൂടെ പുറത്തു വിടകുയും ചെയ്തു. രണ്ട് ദിവസം മുമ്പാണ് പ്രതികാര ബുദ്ധിയോടെ ഷാജൻ സ്‌കറിയയുടെ നമ്പർ ഗ്രൂപ്പുകളിൽ രശ്മി നായർ പ്രചരിപ്പിച്ചത്. ആദ്യം സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിൽ ചുമ്മാ നമ്പർ ഇട്ടു. ഇതിന് ശേഷം ടെലഗ്രാം ആപ്പിലൂടേയും തന്റെ മാനേജർ ആണെന്ന് തെറ്റായി വിവരം ഇട്ടു. ഇതോടെയാണ് ഫോൺ വിളികൾ വന്നു തുടങ്ങിയത്. ലോകത്ത് എമ്പാടും എത്രത്തോളം ഞരമ്പ് രോഗികൾ ഉണ്ടെന്നതിന് തെളിവാണ് വന്നുകൊണ്ടിരിക്കുന്ന വിളികൾ നൽകുന്ന സൂചന. ഇതിൽ 98 ശതമാനം പേരും നല്ല മലയാളം സംസാരിക്കുന്നവരാണ്. ബംഗാളികളും ഹിന്ദിക്കാരും രശ്മി നായരുടെ അന്വേഷണകരാണ്.

ഈ സാഹചര്യം പൊതു സമൂഹത്തെ ബോധ്യപ്പെടുത്താനാണ് രശ്മിയുടെ ചതിക്കുഴിയിൽ വീണ് വിളിക്കുന്ന ഞരമ്പ് രോഗികളുടെ ഫോൺ നമ്പർ മറുനാടൻ എഡിറ്റർ പുറത്തുവിട്ടത്. രാവിലെ പത്തരയോടെയാണ് ഈ നമ്പറുകൾ ഷാജൻ സ്‌കറിയ ഫെയ്‌സ് ബുക്കിലിട്ടത്. രശ്മി നായർ എന്നെ അവളുടെ മാനേജരായി നിയമിച്ചതായി ഇന്നലെ ടെലഗ്രാം ഗ്രൂപ്പിൽ പോസ്റ്റിട്ട നാല് മണിക്ക് ശേഷം രാവിലെ 9.30 വരെ എന്റെ ഫോൺ സ്വിച്ച് ഓൺ ആയിരുന്ന സമയത്ത് വന്ന കോളുകളുടെ ലിസ്റ്റാണിത്. ഈ നമ്പരുകൾ ഒക്കെ സൂക്ഷിച്ച് വായിക്കുക. നിങ്ങളുടെ ഭർത്താവിന്റെയോ, മകന്റെയോ സഹോദരന്റെയോ ഒക്കെ ആണെങ്കിൽ അല്പം അകന്ന് നിൽക്കുന്നത് നല്ലതാണ്. ഇവയെല്ലാം ഞാൻ പൊലീസിൽ അറിയിച്ചിട്ടുമുണ്ട്.-പോസ്റ്റിൽ ഷാജൻ സ്‌കറിയ വിശദീകരിക്കുന്നു. ഓപ്പറേഷൻ ബിഗ് ഡാഡിയിലൂടെ സൈബർ ലോകത്തെ വ്യഭിചാരത്തിന്റെ കറുത്ത മുഖമാണ് തുറന്ന് കാട്ടിയത്. ഇതിന്റെ സാധ്യതകൾ ഇപ്പോഴും പലരും ഉപയോഗിക്കുന്നതിന് തെളിവാണ് ഇപ്പോൾ മറുനാടൻ മലയാളി എഡിറ്റർക്ക് കിട്ടുന്ന ഫോൺ വിളികൾ.

ഓപ്പറേഷൻ ബിഗ് ഡാഡിയുൾപ്പെടെയുള്ള വിഷയങ്ങളിൽ സത്യം പുറത്തു കൊണ്ടു വരാൻ മുന്നിൽ നിന്നത് മറുടാൻ മലയാളിയാണ്. ഇതിന് സമാനമായി പല കള്ളക്കളികളും തുറന്നുകാട്ടി. ഇതിനെ തുടർന്നുള്ള വൈരാഗ്യത്തിന് പുറത്താണ് മറുനാടൻ എഡിറ്ററുടെ നമ്പർ തന്റെ മാനേജരുടേതെന്ന് പറഞ്ഞ് രശ്മി നൽകിയതെന്നാണ് വിലയിരുത്തൽ. സോഷ്യൽ മീഡിയയിലെ കള്ളത്തരങ്ങളും പൊള്ളത്തരങ്ങളും തുറന്നു കാട്ടുന്നതിലുള്ള പ്രതികാരം. ഈ സാഹചര്യത്തിലാണ് ഈ വിഷയത്തിൽ പൊലീസിൽ പരാതി നൽകാൻ മറുനാടൻ നടപടികളെടുത്തത്. ഇതിനൊപ്പം വിളിക്കുന്നവരുടെ ഫോൺ നമ്പറും പൊലീസിൽ കൈമാറും.

രസകരമായ കമന്റുകളാണ് ഷാജൻ ഇട്ട പോസ്റ്റിനും ലഭിക്കുന്നത്. ഇത്രേം ആളുണ്ടേ ബെൻസ് വാങ്ങാനുള്ള കാശായല്ലോ നായർക്ക് ..!, മുതൽമുടക്ക് ഇല്ലാത്ത കച്ചവടത്തിന് ഉപഭോക്താക്കൾ കൂടുതൽ, ട്രൂ കോളർ വെച്ച് പേരും കൂടെ ഒരു ടേബിൾ ഒക്കെ ആയി ഇടൂ... , ഇത്രയധികം കോഴികളോ ആ ലോ ക്ലാസ്സ് സാധനത്തിനു വേണ്ടി. ഇതിനു ഡയറി പോരാ... ഡയറക്ടറി തന്നെ വേണം, ഇത് കുറേ ഉണ്ടല്ലോ, ഉഇ ബുക്ക്‌സിൽ പറഞ്ഞ് ഒരു ബുക്കാക്കി പബ്ലിഷ് ചെയ്തൂടെ..മ്മ് മ്മ്, ഭാഗ്യം എന്റെ നമ്പർ ഇല്ല ..പോസ്റ്റ് മുക്കരുത് രാത്രി എല്ലാവരേയും വിളിക്കാം നമ്പർ സേവ് ചെയ്യാം-ഇങ്ങനെ പോകുന്ന കമന്റുകൾ. ഞരമ്പ് രോഗികളെ തുറന്നു കാട്ടുന്ന ചർച്ചകൾക്കാണ് ഈ പോസ്റ്റ് വഴിവയ്ക്കുന്നത്. നിരവധി ഗ്രൂപ്പുകളും ഈ വിഷയത്തിലെ ചർച്ച ഏറ്റെടുത്തു കഴിഞ്ഞു. ഓപ്പറേഷൻ ബിഗ് ഡാഡി പോലൊരു ഓപ്പറേഷൻ വീണ്ടും കേരളാ പൊലീസ് നടത്തേണ്ട ആവശ്യകതയും സൈബർ സ്‌പെയ്‌സ് ചർച്ചകളിൽ ഉയർത്തിക്കാട്ടുന്നു. ദിവസങ്ങൾക്ക് മുമ്പും സ്വന്തം ടെലഗ്രാം ചാനലിന്റെ പേജ് ഫെയ്‌സ് ബുക്കിൽ രശ്മി ഇട്ടിരുന്നു. രശ്മി നായരുടെ മോഡലിംഗുമായി ബന്ധപ്പെട്ട ചിത്രങ്ങളാണ് ഇതിൽ ഏറെയും. അശ്ലീതയാണ് ഇതിൽ നിറയുന്നത്.

ഈ പേജിലും ആളുകളെ തെറ്റിധരിപ്പിക്കാൻ ഷാജൻ സ്‌കറിയുടെ ഫോൺ നമ്പർ ഇവർ ഇട്ടിട്ടുണ്ട്. കളങ്കമറ്റ തന്റെ ഫാൻസിന് എന്നെ വിളിക്കാം. എന്റെ മാനേജർ ഷാജനായിരിക്കും എടുക്കുക. നിങ്ങൾക്ക് എന്നെ ആവശ്യപ്പെടാം. എന്നാണ് ഇട്ട മെസേജ്. ഈ പേജിലെ ഫോട്ടോ കണ്ട് മതിമറക്കുന്ന ഞരമ്പ് രോഗികളാണ് വിളിക്കുന്നതും. അവർക്ക് കൃത്യമായ മറുപടി തന്നെ ഷാജൻ നൽകുന്നുമുണ്ട്. ഇതിനൊപ്പമാണ് നമ്പറുകൾ പൊലീസിന് കൈമാറുന്നതും. ഭർത്താവ് രാഹുൽ പശുപാലനെ പോലെ കൊച്ചി മറൈൻ ഡ്രൈവിൽ സംഘടിപ്പിച്ച ചുംബന സമരവുമായി ബന്ധപ്പെട്ട് തന്നെയാണ് രശ്മി ആർ നായരും പ്രശസ്തയായത്. ഫേസ്‌ബുക്ക് തന്നെയായിരുന്നു ഇവരുടെ പ്രധാന മീഡിയവും. ഫേസ്‌ബുക്ക് വഴിയാണ് രശ്മി ആരാധകരെയും വിമർശകരെയും ഒരുപോലെ ക്ഷണിച്ചു വരുത്തിയത്. ചുംബന സമരത്തിലെ നായിക ആയ ശേഷം രശ്മിയുടെ പ്രശസ്തി അതിവേഗമാണ വളർന്നത്. സോഷ്യൽ മീഡിയക്കാലത്ത് കേരളത്തിൽ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ട മോഡലായി ഇവർ വളർന്നു.

ഓൺലൈനിൽ രശ്മി നായർ നടത്തിയ സെൽഫ് മാർക്കറ്റിങ് തന്നെയാണ് രശ്മി നടത്തിയതും. ഇത് വളരെ ഫലപ്രദമാകുകയും ചെയ്തു. ചുംബന സമരം എന്ന മേൽവിലാസത്തിന്റെ പുറത്തായിരുന്നു രശ്മിയുടെ സോഷ്യൽ മീഡിയാ വിപ്ലവവും. കേരളത്തിലെ ആദ്യത്തെ ബിക്കിനി മോഡൽ താനാണെന്ന് അവകാശപ്പെട്ടായിരുന്നു രശ്മി രംഗത്തെത്തിയത്. ഫേസ്‌ബുക്കിൽ അനേകം ടോപ്ലസ് ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് രശ്മി സ്വയം വിവാദം ക്ഷണിച്ചു വരുത്തി. വിവാദങ്ങളെ ആഘോഷമാക്കി സ്വയം വളരുകയും മാർക്കറ്റ് ചെയ്യുകയും ചെയ്യുന്ന തന്ത്രമായിരുന്നു രശ്മി പിന്തുടർന്നു പോന്നതും. ഇങ്ങനെ സെൽഫ് മാർക്കറ്റിംഗിന് പിന്നിലുള്ള ലക്ഷ്യം കൂടി വെളിപ്പെടുത്തുന്നതായിരുന്നു രശ്മിയും ഭർത്താവും പെൺവാണിഭത്തിന് അറസ്റ്റിലായി എന്നത്. കൊച്ചി നഗരത്തിലെ വൻകിട ഹോട്ടലുകൾ കേന്ദ്രീകരിച്ച എസ്‌കോർട്ട് നടത്തുകയായിരുന്നു രശ്മിയെന്നാണ് പൊലീസിന്റെ വാദം. ഇതിനായി കൊച്ചു സുന്ദരി എന്ന ഫേസ്‌ബുക്ക് കമ്മ്യൂണിറ്റി പേജും ഇവർ ഉപയോഗപ്പെടുത്തിയെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു.പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ ഫോട്ടോകളും അശ്ലീല കഥകളും കമന്റുകളുമാണ് പേജിൽ ഉണ്ടായിരുന്നത്.

തുടക്കത്തിൽ ബിക്കിനി മോഡൽ എന്നാണ് രശ്മി ആർ നായർ അറിയപ്പെടുന്നത്. പ്ലേബോയുടെ മോഡലായിരുന്നു താനെന്നും രശ്മി അവകാശപ്പെടുന്നു. കൊല്ലം സ്വദേശിനിയാണ് രശ്മി. പത്തനാപുരത്ത് നിന്നും ചെന്നൈയിൽ എത്തിയപ്പോഴാ മോഡലിംഗിൽ സജീവമായിത്. മോഡൽസ് വ്യൂ എന്ന ഇന്റർനാഷണൽ മാഗസിനിൽ സൗത്ത് ഇന്ത്യൻ മോഡലിന്റെ ചിത്രമാണ് ആദ്യം ക്ലിക്കായത്. അത് കരിയറിൽ ഒരു ബ്രേക്കായി മാറുകയാരുന്നു. ഉയരം കുറവ് പക്ഷേ അഞ്ചടി ഉയരക്കാരിയാണ് രശ്മി. ഉയരമൊന്നും മോഡലിങിൽ പ്രശ്നമില്ല എന്നാണ് രശ്മി പറയുന്നത്. ഐ ടി ജോലി ഉപേക്ഷിച്ചത് മോഡലിങിൽ സജീവമാകാൻ വേണ്ടിയാണെന്നുമാണ് രശ്മി പറഞ്ഞിരുന്നത്. വിവാദങ്ങൾക്ക് തിരി കൊളുത്തുമ്പോഴും രശ്മിക്ക് അതിലൊന്നും അല്പം പോലും ഭയമില്ലാതെ നേരിടുന്ന പ്രകൃതക്കാരിയാണ് രശ്മി. മറ്റേതൊരു പ്രൊഫഷനേയും പോലെയാണ് മോഡലിംഗും. തൊഴിലിന്റെ ഭാഗമായുള്ള ചിത്രങ്ങൾ ഞാൻ പേജിൽ അപ് ലോഡ് ചെയ്യാറുണ്ട്. എല്ലാ ചിത്രങ്ങളും ഞാൻ ഇതിന് മുമ്പും പോസ്റ്റ് ചെയ്തിട്ടുണ്ട്. മോഡലിങ് എന്റെ ജോലിയാണെന്നുമായിരുന്നു രശ്മി വാദിച്ചിരുന്നത്.

ഇന്ന് രാവിലെ 9.30 വരെ ഷാജൻ സ്‌കറിയയുടെ ഫോണിലേക്ക് രശ്മിയെ അന്വേഷിച്ച് വിളിച്ചവരുടെ ഫോൺ നമ്പറുകൾ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP