Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗാൾവേ പള്ളിയിൽ കാത്തിരിപ്പ് ധ്യാനവും പെന്തിക്കോസ്തി പെരുന്നാളും വെള്ളിയാഴ്‌ച്ച മുതൽ

ഗാൾവേ പള്ളിയിൽ കാത്തിരിപ്പ് ധ്യാനവും പെന്തിക്കോസ്തി പെരുന്നാളും വെള്ളിയാഴ്‌ച്ച മുതൽ

നോബി സി മാത്യു

ഗാൾവേ (അയർലണ്ട്):-ഗാൾവേ സെന്റ് ജോർജ് സിറിയൻ ഓർത്തഡോക്ൾസ് പള്ളിയിൽ പെന്തിക്കോസ്തി പെരുന്നാളിനോടനുബന്ധിച്ചുള്ള കാത്തിരിപ്പ് ധ്യാനവും പെന്തിക്കോസ്തിപെരുന്നാൾ ശുശ്രൂഷകളും ജൂൺ 7 ,8 ,9 (വെള്ളി,ശനി ,ഞായർ) തീയതികളിൽ വന്ദ്യ ബിജു പാറേക്കാട്ടിൽ അച്ചന്റേയും വന്ദ്യ ജിനോ ജോസഫ് അച്ചന്റെയും കാർമികത്വത്തിൽ നടത്തപ്പെടുന്നു .

കർത്താവിന്റെ സ്വര്ഗാരോഹണത്തെ തുടർന്ന് ശിഷ്യന്മാർ പരിശുദ്ധാല്മാവിന്റെ വരവിനായി സെഹിയോൻ മാളികയിൽ കാത്തിരിക്കുകയും പെന്തിക്കോസ്തി നാളിൽ പരിശുദ്ധാല്മാവ് അവരുടെമേൽ വരുകയും ചെയ്തതിനെ സഭ അനുസ്മരിക്കുന്ന ഒരു മാറാനായ പെരുന്നാളാണ് ഇതു .വെള്ളിയാഴ്ചയും ശനിയാഴ്ചയും രാവിലെ 10 മണിക്ക് പ്രഭാതപ്രാർത്ഥനയോടെ ആരംഭിക്കുന്ന ധ്യാനയോഗത്തിൽ വന്ദ്യ ബിജു പാറേക്കാട്ടിൽ അച്ചൻ വചനസന്ദേശം നൽകുന്നതായിരിക്കും.

ഞായറാഴ്ച രാവിലെ 9 മണിക്ക് പ്രഭാതപ്രാർത്ഥനയും തുടർന്ന് വന്ദ്യ ജിനോജോസഫ് അച്ചന്റെ കാർമ്മികത്വത്തിൽ വി .കുർബാനയും പെന്തിക്കോസ്തിപെരുന്നാളിന്റെ പ്രത്യേക ശുശ്രുഷകളും നടത്തപ്പെടുന്നു .പിതാവിന്റെയും ,പുത്രന്റെയും പരിശുദ്ധറൂഹായുടെയും നാമത്തിൽ പ്രത്യേകം പ്രത്യേകം നടത്തപ്പെടുന്ന ശുശ്രൂഷകൾ പെന്തിക്കോസ്തിപെരുന്നാളിന്റെ പ്രത്യേകതയാണ് .

കാത്തിരിപ്പുധ്യാനത്തിലേക്കും പെന്തിക്കോസ്തിപ്പെരുന്നാൾ ശുശ്രൂഷകളിലേക്കും എല്ലാവരെയും സ്വാഗതം ചെയ്യുന്നു .കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക ട്രസ്റ്റി ബിജു തോമസ് പാലക്കൽ (MOB 0879441587 ) ,സെക്രട്ടറി ഗലിൽ പി ജെ കിൽറഷ് (MOB 0871379929)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP