Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കൈക്കൂലി നൽകാത്തതിന് കള്ളക്കേസെടുത്തത് ഡെപ്യൂട്ടി റെയിഞ്ച് ഓഫീസർ; 72 വയസ്സുകാരനായ മരക്കച്ചവടക്കാരനെയും ഡ്രൈവറേയും നഗ്നരാക്കി സെല്ലിൽ ഇട്ട ശേഷം മർദ്ദിച്ചത് പ്രായത്തിന്റെ പരിഗണന പോലും നൽകാതെ; അട്ടപ്പാടി മേഖലയിൽ കൈക്കൂലി നൽകാതെ ജോലിയെടുക്കാനാവില്ലെന്നും മന്ത്രിക്കു നൽകിയ പരാതിയിൽ അശോകൻ

കൈക്കൂലി നൽകാത്തതിന് കള്ളക്കേസെടുത്തത് ഡെപ്യൂട്ടി റെയിഞ്ച് ഓഫീസർ; 72 വയസ്സുകാരനായ മരക്കച്ചവടക്കാരനെയും ഡ്രൈവറേയും നഗ്നരാക്കി സെല്ലിൽ ഇട്ട ശേഷം മർദ്ദിച്ചത് പ്രായത്തിന്റെ പരിഗണന പോലും നൽകാതെ; അട്ടപ്പാടി മേഖലയിൽ കൈക്കൂലി നൽകാതെ ജോലിയെടുക്കാനാവില്ലെന്നും മന്ത്രിക്കു നൽകിയ പരാതിയിൽ അശോകൻ

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: കൈക്കൂലി കൊടുക്കാത്ത മരക്കച്ചവടക്കാരനും തൊഴിലാളിക്കുമെതിരെ കള്ളക്കേസെടുത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർ. തങ്ങളെ സെല്ലിലടച്ചത് നഗ്‌നരാക്കയാണെന്നും അട്ടപ്പാടി ഡെപ്യൂട്ടി റെയിഞ്ച് ഓഫീസർക്കെതിരെ വനം മന്ത്രിക്ക് കച്ചവടക്കാരൻ അശോകൻ പരാതി നൽകിയിരിക്കുന്നത്.

അട്ടപ്പാടി ചെമ്മണ്ണൂരിൽ കഴിഞ്ഞ മാസമാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെട്ടത്. ചെമ്മണ്ണൂരിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്ന് വാങ്ങിയ മരം മുറിച്ചു കടത്തുന്നതിനിടെ ഡെപ്യൂട്ടി റെയിഞ്ച് ഓഫീസർ പിടികൂടുകയും കൈക്കൂലി ആവശ്യപ്പെടുകയുമായിരുന്നു. എന്നാൽ അശോകൻ പണം നൽകാൻ തയ്യാറായില്ല. ഇതിൽ കുപിതരായ ഓഫീസർ അശോകനേയും ഡ്രൈവർ മുഹമ്മദലിയെയും പ്രതിചേർത്ത് കേസ്സെടുത്ത് സെല്ലിലടച്ചു.

നഗ്‌നരാക്കിയാണ് സെല്ലിലിട്ടതെന്നും മർദ്ദിച്ചതെന്നുമാണ് ഇവരുടെ പരാതി. ജയിൽ മോചിതനായ ശേഷം തടിക്കച്ചവടക്കാരൻ അശോകൻ വെളിപ്പെടുത്തുന്നത്. 72കാരനായ തന്റെ പ്രായം പോലും പരിഗണിക്കാതെയായിരുന്നു മർദ്ദനമെന്ന് അശോകൻ പറയുന്നു. അട്ടപ്പാടി മേഖലയിൽ വനപാലകർക്ക് കൈക്കൂലി നൽകാനാവാതെ ജോലിയെടുക്കാൻ പറ്റില്ലെന്നും ഇവർ ആരോപിക്കുന്നു. മനുഷ്യാവകാശ ലംഘനമെന്ന് ചൂണ്ടിക്കാട്ടി വനംമന്ത്രിക്കും വിജിലൻസ് ഡയറക്ടർക്കും അശോകൻ പരാതി നൽകിയിട്ടുണ്ട്.

അതേസമയം നടപടിക്രമങ്ങൾ പാലിച്ചാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്നും ഇതിൽ ക്രമക്കേടില്ലെന്നുമാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണം. നഗ്‌നരാക്കി സെല്ലിലിട്ട കാര്യം പരിശോധിക്കുമെന്നും മണ്ണാർക്കാട് ഡിഎഫ്ഒ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP