Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നീറ്റ് പരീക്ഷയിൽ തോറ്റു; തമിഴ്‌നാട്ടിൽ വീണ്ടും വിദ്യാർത്ഥി ആത്മഹത്യ; പ്ലസ്ടുവിൽ ഉയർന്ന മാർക്കു നേടിയ തഞ്ചാവൂർ തിരുപ്പൂർ സ്വദേശികൾ ജീവനൊടുക്കിയത് നിസാര മാർക്കിന് യോഗ്യത നഷ്ടമായതോടെ; തമിഴ്‌നാട്ടിൽ നീറ്റ് പരീക്ഷയെഴുതിയതിൽ ഇത്തവണ വിജയിച്ചത് 48.57% പേർ

നീറ്റ് പരീക്ഷയിൽ തോറ്റു; തമിഴ്‌നാട്ടിൽ വീണ്ടും വിദ്യാർത്ഥി ആത്മഹത്യ; പ്ലസ്ടുവിൽ ഉയർന്ന മാർക്കു നേടിയ തഞ്ചാവൂർ തിരുപ്പൂർ സ്വദേശികൾ ജീവനൊടുക്കിയത് നിസാര മാർക്കിന് യോഗ്യത നഷ്ടമായതോടെ; തമിഴ്‌നാട്ടിൽ നീറ്റ് പരീക്ഷയെഴുതിയതിൽ ഇത്തവണ വിജയിച്ചത് 48.57% പേർ

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ:ഒരിടവേളയ്ക്ക് ശേഷം തമിഴ്‌നാട്ടിൽ വീണ്ടും വിദ്യാർത്ഥി ആത്മഹത്യ. നീറ്റ് പരീക്ഷയിൽ പരാജയപ്പെട്ടതിൽ മനംനൊന്ത് തമിഴ്‌നാട്ടിൽ രണ്ടു വിദ്യാർത്ഥിനികൾ ആത്മഹത്യ ചെയ്തു. തഞ്ചാവൂർ സ്വദേശിനി എസ് ഋതുശ്രീ, തിരുപ്പൂർ സ്വദേശിനി വൈശ്യ എന്നീ വിദ്യാർത്ഥിനികളാണ് ആത്മഹത്യ ചെയ്തത്. പ്ലസ്ടു തലത്തിൽ ഉയർന്ന മാർക്ക് നേടിയ ഇരുവർക്കും നിസാര മാർക്കിനാണ് യോഗ്യത നഷ്ടമായതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

രണ്ട് വർഷങ്ങൾക്ക് മുമ്പ് അനിത എന്ന വിദ്യാർത്ഥിയുടെ ആത്മഹത്യയെ തുടർന്ന് നീറ്റ് പരീക്ഷയ്ക്ക് എതിരെ തമിഴ്‌നാട്ടിൽ വലിയ പ്രതിഷേധം ഉണ്ടായിരുന്നു.മെയ് അഞ്ച്, മെയ് 20 തീയതികളിൽ നടത്തിയ പരീക്ഷയുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്. മെയ് അഞ്ചിനാണ് പരീക്ഷ നടന്നതെങ്കിലും, ഫോനി ചുഴലിക്കാറ്റ് മൂലം ഒഡീഷയിലും ട്രെയിൻ വൈകിയതു മൂലം കർണാടകയിലും പരീക്ഷ എഴുതാൻ സാധിക്കാത്തവർക്കുവേണ്ടിയാണ് മെയ് 20ന് വീണ്ടും പരീക്ഷ നടത്തിയത്. പരീക്ഷയുടെ ഉത്തരസൂചിക മെയ് 31ന് പ്രസിദ്ധീകരിച്ചിരുന്നു.

തഞ്ചാവൂരിലെ വെൻലിയങ്കാട് സ്വദേശിനിയായ ഋതുശ്രീ വീട്ടിനുള്ളിൽ തൂങ്ങിമരിക്കുകയായിരുന്നു. പന്ത്രണ്ടാംക്ലാസ് പരീക്ഷയിൽ അഞ്ഞൂറിൽ 490 മാർക്ക് ഋതുശ്രീ കരസ്ഥമാക്കിയിരുന്നു. ഒരു മാർക്കിനാണ് ഋതുശ്രീക്ക് നീറ്റ് യോഗ്യത നഷ്ടമായത്. നീറ്റ് പരീക്ഷയിൽ പരാജയപ്പെട്ടതിനാലാണ് ഋതുശ്രീ ആത്മഹത്യ ചെയ്തതെന്ന് മാതാപിതാക്കളായ സെൽവരാജിനെയും രാജലക്ഷ്മിയെയും ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോർട്ട് ചെയ്തു. തഞ്ചാവൂർ പട്ടുകോട്ടൈ സ്വദേശിനി വൈശ്യ തീകൊളുത്തിയാണ് ജീവനൊടുക്കിയത്. വൈശ്യ 12-ാം ക്ലാസ് പരീക്ഷയിൽ 90 ശതമാനം മാർക്ക് നേടിയിരുന്നു. തമിഴ്‌നാട്ടിൽ നീറ്റ് പരീക്ഷയെഴുതിയതിൽ ഇത്തവണ 48.57% പേരാണ് വിജയിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP