Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബുൾഡോസർ കയറ്റി തകർത്ത് കളഞ്ഞത് അനേകം പള്ളികൾ; ബുർഖ മാറ്റി പരിശോധിക്കാതെ ഒരു വിദ്യാർത്ഥിനികളും സ്‌കൂളിൽ കയറാൻ പാടില്ല; പള്ളിയിലെ പ്രാർത്ഥനകൾ പോലും പൊലീസ് ക്യാമറയുടെ നിരീക്ഷണത്തിൽ; ഇസ്ലാമിക പാരമ്പര്യങ്ങൾക്ക് അനുമതിയില്ല; ശരീയത്തിന് പകരം സർക്കാർ പറയുന്ന ഇസ്ലാമിക ആചാരങ്ങൾ; ഭീകരപ്പേടിയിൽ ചൈന ഇസ്ലാമിക വിശ്വാസികളെ വരിഞ്ഞ് മുറുക്കുമ്പോൾ

ബുൾഡോസർ കയറ്റി തകർത്ത് കളഞ്ഞത് അനേകം പള്ളികൾ; ബുർഖ മാറ്റി പരിശോധിക്കാതെ ഒരു വിദ്യാർത്ഥിനികളും സ്‌കൂളിൽ കയറാൻ പാടില്ല; പള്ളിയിലെ പ്രാർത്ഥനകൾ പോലും പൊലീസ് ക്യാമറയുടെ നിരീക്ഷണത്തിൽ; ഇസ്ലാമിക പാരമ്പര്യങ്ങൾക്ക് അനുമതിയില്ല; ശരീയത്തിന് പകരം സർക്കാർ പറയുന്ന ഇസ്ലാമിക ആചാരങ്ങൾ; ഭീകരപ്പേടിയിൽ ചൈന ഇസ്ലാമിക വിശ്വാസികളെ വരിഞ്ഞ് മുറുക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ബെയ്ജിങ്: ലോകമാകമാനം പടർന്ന് പിടിക്കുന്ന ഇസ്ലാമിക ഭീകരവാദം തങ്ങളുടെ മണ്ണിലേക്കും വ്യാപിക്കുന്നത് തടയാനായി ചൈന അനുവർത്തിക്കുന്ന മുൻകരുതലുകൾ കൂടുതൽ കർക്കശമാക്കിയെന്ന് പുതിയ റിപ്പോർട്ട്. ഇതിന്റെ ഭാഗമായി 2017ന് ശേഷം ചൈന അതിന്റെ മുസ്ലിം പ്രദേശങ്ങളിലെ ഡസൻ കണക്കിന് മോസ്‌കുകൾ ബുൾഡോസർ ഉപയോഗിച്ച് തകർത്തുവെന്ന് സൂചിപ്പിക്കുന്ന സാറ്റലൈറ്റ് ഇമേജുകൾ പുറത്ത് വന്നിട്ടുണ്ട്. ഇതിന് പുറമെ ചൈനയിലെ സ്‌കൂളുകളിൽ ബുർഖ അണിഞ്ഞെത്തുന്ന മുസ്ലിം വിദ്യാർത്ഥിനികളെ ബുർഖ മാറ്റി പരിശോധനയ്ക്ക് വിധേയമാക്കാതെ സ്‌കൂളിൽ കയറ്റുകയുമില്ല.

മുസ്ലിം പള്ളിയിലെ പ്രാർത്ഥനകൾ പോലും പൊലീസ് ക്യാമറയുടെ നിരീക്ഷണത്തിൽ മാത്രം നടത്താനേ അനുവാദമുള്ളൂ. ഇതിന് പുറമെ യാതൊരു വിധത്തിലുമുള്ള ഇസ്ലാമിക പാരമ്പര്യങ്ങൾക്കും ചൈനയിൽ അനുമതിയേകുന്നുമില്ല. ഇതിന്റെ ഭാഗമായി ശരീയത്തിന് പകരം സർക്കാർ പറയുന്ന ഇസ്ലാമിക ആചാരങ്ങൾ മാത്രമേ അനുവദിച്ചിട്ടുള്ളൂ. ഇത്തരത്തിൽ ഇസ്ലാമിക ഭീകരതയെ പേടിച്ച് ചൈന അവിടുത്തെ ഇസ്ലാമിക വിശ്വാസികളെ വരിഞ്ഞ് മുറുക്കുകയാണ്. പടിഞ്ഞാറൻ ചൈനയിലെ സിൻജിയാൻഗ് പ്രവിശ്യയിലെ നിരവധി മുസ്ലിം പള്ളികളാണ് ചൈന നശിപ്പിച്ചിരിക്കുന്നത്.

അവയിൽ  ചിലത് ഭാഗികമായി മാത്രമേ ഇല്ലാതാക്കിയിട്ടുള്ളൂ. സിൻജിയാൻഗ് പ്രവിശ്യയിലെ മുസ്ലിം സമൂഹത്തിന്റെ മതപരമായ പ്രവൃത്തികൾക്ക് മേൽ ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാർട്ടി കടുത്ത നിയന്ത്രണങ്ങളാണ് അനുദിനം അടിച്ചേൽപ്പിച്ച് കൊണ്ടിരിക്കുന്നത്. സിൻജിയാൻഗ് റീജിയണിലെ ഹെയിറ്റ്കാഹ് മോസ്‌കാണ് ഇത്തരത്തിൽ തകർത്ത് കോൺക്രീറ്റ് പാർക്കിങ് ലോട്ടാക്കിയ പള്ളികളിലൊന്ന്. വലിയ മിനാരങ്ങളാൽ തലയുയർത്തി നിന്നിരുന്ന ഈ പള്ളിയുടെ യാതൊരു അവശിഷ്ടവും ഇപ്പോൾ ഇവിടെയില്ല. ലോകമെമ്പാടുമുള്ള മുസ്ലിം വിശ്വാസികൾ റമദാൻ വ്രതത്തിലും പ്രാർത്ഥനകളിലും മുഴുകിയിരിക്കുന്ന വേളയിൽ പോലും ഇവിടെ നിരവധി മോസ്‌കുകൾ ഭരണകൂടം തകർത്തെറിഞ്ഞുവെന്നാണ് റിപ്പോർട്ട്.

ഇതിനെ തുടർന്ന് ചൈനയിലെ ഉയ്ഗുർസും മറ്റ് എത്നിക് മൈനോറിറ്റികളും കടുത്ത സമ്മർദത്തിലാണ് ഇവിടെ കഴിയുന്നതെന്നും വെളിപ്പെട്ടിട്ടുണ്ട്. ഹോടാൻ നഗരത്തിന്റെ ലോട്ടിന്റെ പുറക് വശത്ത് എഡ്യുക്കേറ്റ് ദി പീപ്പിൾ ഫോർ ദി പാർട്ടി എന്ന ആപ്തവാക്യം ഇവിടുത്തെ പ്രൈമറ് സ്‌കൂളിന്റെ മതിലിന് മേൽ എഴുതി വച്ചിട്ടുണ്ട്. ഈ സ്‌കൂളിലേക്ക് ബുർഖ ധരിച്ചെത്തുന്ന മുസ്ലിം വിദ്യാർത്ഥിനികളെ റേസർ വയേഡ് ഗേറ്റിലൂടെ പ്രവേശിക്കുന്നതിനിടെ സുരക്ഷാ സ്‌കാനിംഗിന് വിധേയരാക്കുന്നുണ്ട്.

2017ന് ശേഷം ഇവിടെ 37 മോസ്‌കുകളും മതപരമായ ഇടങ്ങളും നശിപ്പിച്ചുവെന്നാണ് ഇത് സംബന്ധിച്ച സാറ്റലൈറ്റ് ചിത്രങ്ങൾ വിശകലനം ചെയ്തുകൊണ്ട് നോൺ പ്രോഫിറ്റ് സംഘടനയായ എർത്ത്റൈസ് അലയൻസ് വെളിപ്പെടുത്തുന്നത്. ചൈനയിലെ നിരവധി മോസ്‌കുകളിലേക്ക് വരുന്ന വിശ്വാസികളെ മെറ്റൽ ഡിറ്റെക്ടറുകൾ വഴി പരിശോധിച്ചാണ് കടത്തി വിടുന്നത്. ഇതിന് പുറമെ ഇവരുടെ ഓരോ ചലനവും സുരക്ഷാ ക്യാമറകളിലൂടെ പകർത്തി പൊലീസ് നിരീക്ഷിക്കുന്നുമുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP